വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ വില വീണ്ടും കൂട്ടി; വർധിച്ചത് 102 രൂപ; ഹോട്ടൽ ഭക്ഷണത്തിന് ചിലവേറും

കൊച്ചി: രാജ്യത്ത്‌ പാചകവാതക വിലയില്‍ വീണ്ടും വര്‍ധനവ്‌. വാണിജ്യ ആവശ്യങ്ങള്‍ക്കു പാചകവാതക സിലിണ്ടറിനാണ്‌ വില കൂട്ടിയത്‌. 19 കിലോ സിലിണ്ടറിനു 102 രൂപയാണ്‌ വര്‍ധിച്ചത്‌. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില 1842 രൂപയായി.രാജ്യാന്തര വിപണിയില്‍ ക്രൂഡ്‌ഓയിലിനു വില വര്‍ധിച്ച സാഹചര്യത്തിലാണ്‌ വില വര്‍ധനവെന്നാണ്‌ കമ്പനികളുടെ വാദം. വില വര്‍ധനവ്‌ ഹോട്ടല്‍മേഖലയില്‍ കനത്ത ആഘാതമുണ്ടാക്കും. ആവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനു പിന്നാലെ പാചകവാതക വില വീണ്ടും വര്‍ദ്ധിച്ചതോടെ എങ്ങിനെ മുന്നോട്ട്‌ പോകുമെന്നാണ്‌ ഹോട്ടല്‍ മേഖലകളില്‍ നിന്നു ഉയരുന്ന ചോദ്യം. വില വര്‍ധനവ്‌ ഇനിയും തുടര്‍ന്നാല്‍ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില കൂട്ടേണ്ടിവരുമെന്ന സാഹചര്യമാണ്‌ നിലവിലുള്ളതെന്നു ഹോട്ടല്‍ ഉടമകളുടെ സംഘടനകൾ  പറയുന്നു. രണ്ടാഴ്‌ച മുമ്പ്‌ 160 രൂപ കുറച്ചതിനു പിന്നാലെയാണ്‌ പുതിയ വര്‍ധനവ്‌.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page