വയനാട്ടിലെ ഏറ്റുമുട്ടലിനു ശേഷവും ഇരിട്ടിയിൽ മാവോയിസ്റ്റുകളിറങ്ങി; കരിക്കോട്ടക്കരിയിൽ എത്തിയത് 9 അംഗ സംഘം
കണ്ണൂര്‍: വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ടിനു നേരെ എ.കെ 47 തോക്കുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തശേഷം വനത്തിലേയ്‌ക്ക് രക്ഷപ്പെട്ടവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുന്നതിനിടയില്‍ കണ്ണൂരിലും മാവോയിസ്റ്റുകളിറങ്ങി. ഇരിട്ടി പൊലീസ് സബ് ഡിവിഷന്‍ പരിധിയിലെ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇന്നലെ രാത്രി ഒന്‍പതംഗ മാവോയിസ്റ്റുകള്‍ എത്തിയത്. സായുധരായി എത്തിയ സംഘത്തിലെ മൂന്നുപേര്‍ ജയപാലന്‍, ജോസ്, ബേബി എന്നിവരുടെ വീടുകളില്‍ കയറി മറ്റു ആറുപേര്‍ വീടിനു പുറത്തു കാവല്‍ നിന്നു. വീട്ടുകാരോട് ഭക്ഷണ സാധനങ്ങള്‍ ആവശ്യപ്പെട്ടാണ് മാവോയിസ്റ്റുകള്‍ എത്തിയത്.ഒരു വീട്ടില്‍ നിന്നു റേഷന്‍ …