ചിക്കന്‍ ഗുനിയ രോഗത്തിന് വാക്‌സിന്‍ വിജയം; ഇസ്‌ക്ചിക് വാക്‌സിന്‍ ഉടന്‍ വിപണിയിലെത്തും

ചിക്കന്‍ ഗുനിയ രോഗത്തിന് ലോകത്താദ്യമായി വാക്സിന്‍. ഇതിന് യു എസ് ആരോഗ്യ വിഭാഗം അംഗീകാരം നല്‍കി. ഇസ്‌ക്ചിക് എന്ന പേരിലായിരിക്കും വാക്സിന്‍ വിപണിയില്‍ ഇറക്കുക. യൂറോപ്പിലെ വാല്‍നേവ വാക്‌സിന്‍ കമ്പനിയാണ് ഇത് വികസിപ്പിച്ചത്. ചിക്കുന്‍ഗുനിയയെ ‘ഉയര്‍ന്നു വരുന്ന ആഗോള ആരോഗ്യ ഭീഷണി’ എന്നാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ചൂണ്ടിക്കാട്ടുന്നത്. രോഗ വ്യാപന സാധ്യതയുള്ള 18 വയസിനും അതിന് മുകളില്‍ ഉള്ളവര്‍ക്കും വേണ്ടിയാണ് വാക്‌സിന് അംഗീകാരം നല്‍കിയതെന്ന് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ലോകത്ത് 50 ലക്ഷം പേര്‍ക്കാണ് ചിക്കന്‍ഗുനിയ രോഗം ബാധിച്ചത്. ചിക്കുന്‍ ഗുനിയ എന്നത് കൊതുക് ജന്യ രോഗമാണ്. 1952ല്‍ ടാന്‍സാനിയയിലാണ് ആദ്യമായി വന്നത്. പിന്നീട് ആഫ്രിക്ക, ഏഷ്യ തുടങ്ങി എല്ലാ വന്‍കരകളിലേക്കും രോഗം വ്യാപിച്ചു. 15 വര്‍ഷത്തിനിടെ 50 ലക്ഷം പേര്‍ക്ക് ചിക്കുന്‍ ഗുനിയ എന്ന രോഗം ബാധിച്ചു എന്നാണ് കണക്ക്. ആഗോള ആരോഗ്യ ഭീഷണി എന്നാണ് ചിക്കുന്‍ ഗുനിയ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ വാക്‌സീനിന്റെ കണ്ടെത്തല്‍ ഏറെ പ്രസക്തമാണ്. 3500 പേരിലാണ് ഇക്‌സ് ചിക് വാക്‌സീന്റെ ക്ലിനിക്കല്‍ പരീക്ഷണം നടത്തിയ ശേഷമാണ് വാക്‌സിന്‍ വിപണിയിലെത്തിക്കുന്നത്. വാക്‌സീന്റെ സൈഡ് എഫക്റ്റുകളെ കുറിച്ച് പഠനങ്ങള്‍ നടക്കുകയാണ്. ഫേസ് 3 ക്ലിനിക്കല്‍ ട്രയലാണ് നടത്തിയത്. യൂറോപ്പിലെ വല്‍നേവ കമ്പനിയാണ് വാക്‌സീന്‍ കണ്ടുപിടിച്ചത്. പനി, കഠിനമായ സന്ധിവേദന തുടങ്ങിയവയാണ് ചിക്കുന്‍ ഗുനിയയുടെ ലക്ഷണങ്ങള്‍. കേരളത്തിലടക്കം നിരവധി പേരെ ബാധിക്കുന്ന രോഗത്തിന്റെ വാക്‌സീനെ ഏറെ പ്രതീക്ഷയോടെയാണ് ആരോഗ്യ ലോകം കാണുന്നത്.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
OFQbRfFuBUxdXAwuOw

OFQbRfFuBUxdXAwuOw

RELATED NEWS
Scroll to top

You cannot copy content of this page