കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്ത് പോലീസ്.
വയറുവേദനയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ആറു മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. മാതാപിതാക്കള്‍ പുറത്തു പോയപ്പോള്‍ പരിചയക്കാരനായ യുവാവ് വീട്ടിലെത്തി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്കി. യുവാവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/car-jsgdvb.jpg)