ഉരുപ്പുകുറ്റിയിൽ വെടിവെപ്പിൽ രണ്ട് മാവോയിസ്റ്റുകൾക്ക് പരിക്കേറ്റെന്ന് എഫ്. ഐ. ആർ;പൊലീസിനു നേരെ വെടിവെച്ചത് 8 അംഗ സംഘം

കണ്ണൂർ: ഉരുപ്പുകുറ്റി ഞെട്ടിത്തോട് വനമേഖലയിലെ മാവോയിസ്റ്റ് ആക്രമണത്തിന്‍റെ എഫ്‌ഐആര്‍ പുറത്ത്. രാവിലെ പട്രോളിംഗ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെയാണ് എട്ട് മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തത്.ഇതോടെ പോലീസ് തിരിച്ചടിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റെന്നാണ് സംശയം. പ്രദേശത്ത് നിന്ന് പത്ത് മിനിട്ടോളം വെടിയൊച്ച കേട്ടെന്ന് നാട്ടുകാര്‍ പറയുന്നു.
വെടിവയ്പ് നടന്ന സ്ഥലത്ത് നടത്തിയ പരിശോധനയില്‍ മൂന്നു തോക്കുകള്‍ കണ്ടെടുത്തിട്ടുണ്ട്. പിന്നാലെ ഉന്നത പോലീസ് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തിയിരുന്നു. സ്ഥലത്ത് മാവോയിസ്റ്റുകളുടെ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നതായി സംശയമുണ്ടെന്നാണ് പോലീസ് പറയുന്നത്.ഇരിട്ടി ആറള മേഖലയിൽ നിരവധി തവണ സായുധരായ മാവോയിസ്റ്റുകൾ എത്തിയിരുന്നു.വയനാടൻ കാടുകളിലേക്ക് കയറാൻ എളുപ്പമാണെന്നും ഇവിടെ കേന്ദ്രീകരിക്കാൻ മാവോയിസ്റ്റുകളെ പ്രേരിപ്പിച്ചിട്ടുണ്ടാകാമെന്നും പൊലീസ് വിലയിരുത്തുന്നു. പ്രദേശത്ത് തണ്ടർ ബോൾട്ട് ക്യാംപ് ചെയ്യുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page