എംബിബിഎസ് വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

മംഗളൂരു: എംബിബിഎസ് വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബെലഗാവി ജില്ലയിലെ അത്താണി സ്വദേശിനി പ്രകൃതി ഷെട്ടി (20) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. നഗരത്തിലെ ഒരു സ്വകാര്യ കോളേജിലെ ഹോസ്റ്റൽ കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്നാണ് പ്രകൃതി ചാടിയതെന്നാണ് വിവരം. അമിത തടി കാരണം കുറെ കാലമായിവിഷാദത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഈ മാനസിക പ്രയാസം കാരണം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് പറയുന്നത്. ജീവിതം മടുത്തു എന്നും അതിനാലാണ് ആത്മഹത്യ ചെയ്യേണ്ടി വന്നതെന്ന് ഒരു കടലാസ്സിൽ എഴുതിയിട്ടുണ്ട്.
തന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്നും ഇതിനുത്തരവാദി താൻ മാത്രമാണെന്നും ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുള്ളതായി പൊലീസ് പറഞ്ഞു.“എന്റെ എംബിബിഎസ് കോഴ്‌സ് പൂർത്തിയാക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ എന്റെ പൊണ്ണത്തടി തടസ്സമായി. ശരീരഭാരം കുറയ്ക്കാനുള്ള എന്റെ ശ്രമങ്ങൾ പാഴായി ഇതു എന്നെ വിഷാദത്തിലാക്കി’ – ആത്മഹത്യാ കുറിപ്പിൽ പറയുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പറഞ്ഞു. മൃതദേഹം വെൻലോക് ആശുപത്രിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page