നവകേരള സദസ് പ്രഭാതയോഗത്തില്‍ പങ്കെടുത്ത് കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍, അമ്പരന്ന് സംസ്ഥാന നേതൃത്വം

കോഴിക്കോട്: പ്രതിപക്ഷം സംസ്ഥാന തലത്തില്‍ വലിയ എതിര്‍പ്പുകള്‍ ഉയര്‍ത്തുന്നതിനിടെ മുക്കത്തെ നവകേരള സദസ് പ്രഭാതയോഗത്തില്‍ പങ്കെടുത്ത് കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍. വിവിധമേഖലകളിലെ കോണ്‍ഗ്രസ്സ് നേതാക്കളാണ് നവകേരള സദസിന്റെ പ്രഭാതയോഗത്തില്‍ പങ്കെടുത്തിട്ടുള്ളത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ അബൂബക്കര്‍, കൊടുവള്ളി കട്ടിപ്പാറയിലെ ലീഗ് നേതാവ് മൊയ്തു മുട്ടായി, താമരശ്ശേരി ചുരം സംരക്ഷണ സമിതി പ്രസിഡന്റ്, കട്ടിപ്പാറ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പ്രസിഡന്റ് എന്നിവര്‍ മുക്കത്തെ യോഗത്തില്‍ പങ്കെടുത്തു. ലീഗ് പ്രദേശിക നേതാവും ചുരം സംരക്ഷണ സമിതി പ്രസിഡണ്ടുമാണ് മൊയ്തു മുട്ടായി. ചുരത്തിലെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താനാണ് യോഗത്തിനെത്തിയതെന്ന് മൊയ്തു പ്രതികരിച്ചു. നേരത്തെ കാസര്‍കോടും നവകേരള സദസ്സില്‍ മുസ്ലിം ലീഗ് നേതാവ് പങ്കെടുത്തിരുന്നു. സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.എ. അബൂബക്കറാണ് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിട്ടത്. കാസര്‍ക്കോട്ടുനിന്ന് ആരംഭിച്ച നവകേരള സദസ്സിന്റെ രണ്ടാംദിവസമാണ് വ്യവസായി കൂടിയായ ലീഗ് നേതാവ് അപ്രതീക്ഷിതമായി വേദിയിലെത്തിയത്. കളമശേരി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്താസമ്മേളനം ഒഴിവാക്കിയിരുന്നു. യോഗം നടന്ന വേദിക്ക് മുന്നില്‍ പ്രതിഷേധിച്ച മൂന്ന് കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തിരുവമ്പാടി, ബാലുശ്ശേരി, കൊടുവള്ളി, ബേപ്പൂര്‍, കുന്ദമംഗലം മണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിതാക്കളാണ് പ്രഭാത യോഗത്തില്‍ പങ്കെടുത്തത്. തിരുവമ്പാടി മണ്ഡലം തല നവകേരള സദസ്സ് പതിനൊന്നേമുക്കാലോടെ മുക്കം ഓര്‍ഫനേജ് ഒഎസ്എ ഓഡിറ്റോറിയത്തില്‍ നടന്നു. കൊടുവള്ളിയിലേത് വൈകീട്ട് മൂന്നിന് കൊടുവള്ളി കെഎംഒ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേരും. കുന്ദമംഗലം മണ്ഡലത്തിലേത് 4.30ന് കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഗ്രൗണ്ടിലും ബേപ്പൂര്‍ മണ്ഡലത്തിലേത് വൈകീട്ട് ആറിന് ഫറോക്ക് നല്ലൂര്‍ ഇ.കെ നായനാര്‍ മിനി സ്റ്റേഡിയത്തിലും നടക്കും. കുസാറ്റ് അപകടത്തെ തുടര്‍ന്ന് നവകേരള സദസ് പരിപാടികള്‍ മാത്രമായി ചുരുക്കുമെന്ന് സദസ് കോ ഓര്‍ഡിനേറ്ററായ മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു. മന്ത്രിമാരായ പി രാജീവ്, ഡോ ആര്‍ ബിന്ദു എന്നിവര്‍ സ്ഥലം സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page