റോഡുമുറിച്ചു കടക്കുന്ന ആളെ ഇടിച്ച് ബൈക്ക് മറിഞ്ഞു; ബൈക്കോടിച്ച വിദ്യാര്‍ഥി മരിച്ചു

മംഗളൂരു: റോഡുമുറിച്ചു കടക്കുന്ന ആളെ ഇടിച്ച് ബൈക്ക് മറിഞ്ഞ് ബൈക്കോടിച്ച വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കാല്‍നടയാത്രക്കാരന് ഗുരുതരപരിക്കേറ്റു. മുക്ക ശ്രീനിവാസ് കോളേജിലെ അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി വൈഭവ് വിശ്വനാഥ് (21) ആണ് മരിച്ചത്. മുക്ക ജുമാമസ്ജിദ് ചീഫ് സെക്രട്ടറി എം.സി ഫാറൂഖിനാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയോടെ ദേശീയപാത മുക്ക പദ്രെ ദ്വാരയില്‍ വച്ചാണ് അപകടം. പെട്രോള്‍ കന്നാസില്‍ വാങ്ങി റോഡ് മുറിച്ചുകടക്കുയായിരുന്നു ഫാറൂഖ്. അതിനിടെ ഉച്ചയൂണ്‍ കഴിഞ്ഞ് കോളജിലേക്ക് പോവുകയായിരുന്ന വിശ്വനാഥ് അമിതവേഗതയില്‍ എത്തുകയായിരുന്നു. ഫാറൂഖിനെ ഇടിച്ച് തെറിപ്പിച്ചശേഷം ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടസ്ഥലത്തുവച്ചുതന്നെ വിശ്വനാഥ് മരണപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് നോര്‍ത്ത് ട്രാഫിക് പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page