ടര്‍ഫ് മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു

കാസര്‍കോട്: ടര്‍ഫ് മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബെദിര സ്വദേശി ഹാരിസ് (45) ആണ് മരിച്ചത്. കാസര്‍കോട് അക്ബര്‍ ട്രാവല്‍ ഏജന്‍സിയിലെ ജീവനക്കാരനാണ്. വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെ ഉളിയത്തടുക്കയിലായിരുന്നു സംഭവം. ട്രാവല്‍ ഏജന്‍സിയിലെ ജീവനക്കാര്‍ തമ്മിലുള്ള സൗഹൃദ മത്സരമായിരുന്നു നടന്നത്. കളിക്കിടെ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹാരിസ് കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കളി സംഘടിപ്പിക്കുന്നതിലും വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ഹാരിസാണ് മുന്നിലുണ്ടായിരുന്നത്. നേരത്തെ ദുബൈയില്‍ സോണിക് ട്രാവല്‍സിലും കാസര്‍കോട് …

മുന്‍ വനം വകുപ്പ് മന്ത്രി കെ.പി വിശ്വനാഥന്‍ അന്തരിച്ചു

തൃശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വനം വകുപ്പ് മന്ത്രിയുമായ കെ.പി വിശ്വനാഥന്‍ അന്തരിച്ചു. 83 വയസായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. തൃശ്ശൂരിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ഏറ്റവും മുതിര്‍ന്ന നേതാവായിരുന്നു കെ.പി. വിശ്വനാഥന്‍. കെ കരുണാകരന്‍, ഉമ്മന്‍ ചാണ്ടി മന്ത്രി സഭയിലെ വനം മന്ത്രിയായിരുന്നു. 1977ലും 1980ലും കുന്നംകുളം നിയോജകമണ്ഡലത്തില്‍ നിന്ന് ഐഎന്‍സി അംഗമായി വിശ്വനാഥന്‍ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അംഗം, ഖാദി ബോര്‍ഡ് അംഗം, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് …

പാർലമെന്റ് അതിക്രമം; മുഖ്യ ആസൂത്രകന്‍ ലളിത് ഝാ അറസ്റ്റിൽ; 4 പേര്‍ക്ക് എതിരെ ഭീകരവാദ കുറ്റം ചുമത്തി

ന്യൂഡൽഹി:ലോക്‌സഭയിൽ അതിക്രമിച്ച് കടന്ന് അക്രമം നടത്തിയതിലെ മുഖ്യ സൂത്രധാരനും പാർലമെന്റ് സുരക്ഷാ ലംഘനവുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതിയുമായ ലളിത് മോഹൻ ഝായെ വ്യാഴാഴ്ച പൊലീസിൽ കീഴടങ്ങി. ലളിത് മറ്റൊരാൾക്കൊപ്പം കർത്തവ്യ പഥ് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അയാളെ ഡൽഹി പൊലീസിന്റെ പ്രത്യേക സെല്ലിന് കൈമാറി.ലോക്‌സഭയ്ക്ക് പുറത്ത് പ്രതിഷേധിച്ച നീലം ദേവി(37), അൻമോൽ ഷിൻഡെ(25), ലോക്‌സഭാ ചേംബറിൽ ചാടി പുകവസ്തുക്കൾ എറിഞ്ഞ സാഗർ ശർമ്മയും(26) മനോരഞ്ജൻ ഡിയ്ക്കും(34) എതിരെ കർശനമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്ന നിയയം(യുഎപിഎ) …

നടുവേദനക്ക് ഒറ്റമൂലി; 100 മില്ലിക്ക് 150 രൂപ;പുതു രീതിയിൽ വാറ്റു ചാരായ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ

കൊച്ചി:നടുവേദനയ്ക്കുള്ള ഒറ്റമൂലി എന്ന വ്യാജേന ചാരായ വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. പള്ളിപ്പുറം പള്ളി പറമ്പിൽ വീട്ടില്‍ റോക്കി ജിതിൻ (റൊക്കി)യാണ് പിടിയിലായത്.ഇയാള്‍  ഇയാളുടെ പക്കല്‍ നിന്നും എട്ട് ലിറ്ററോളം ചാരായവും 10 ലിറ്റര്‍ വാഷും പിടികൂടി.ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി അനധികൃത മദ്യ- മയക്കുമരുന്ന് വിപണനത്തിനും വ്യാപനത്തിനുമെതിരെ എക്‌സൈസ് നടത്തുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായുള്ള നിരീക്ഷണത്തിലാണ് നടുവേദനയ്ക്കുള്ള ഒറ്റമൂലി 100 എം.എല്ലിന് 150 രൂപ എന്ന നിരക്കില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുണ്ടെന്നുള്ള വിവരം എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിക്കുന്നത്.തുടര്‍ന്നുള്ള …

വീട്ടിലെ അവസ്ഥ മോശമെന്ന് കൂട്ടുകാര്‍ക്ക് സന്ദേശം അയച്ചു; പിന്നാലെ കിണറ്റില്‍ചാടി ജീവനൊടുക്കി പ്ലസ്ടു വിദ്യാര്‍ത്ഥിനി

കോഴിക്കോട്: കൊയിലാണ്ടിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശികളായ മാരിസ്വാമിയുടെയും റാണിയുടെയും മകള്‍ മുത്തുലക്ഷ്മിയാണ് മരിച്ചത്.ആക്രിക്കച്ചവടക്കാരാണ് മുത്തുലക്ഷ്മിയുടെ മാതാപിതാക്കള്‍.ഇന്നലെ വൈകീട്ട് കാണാതായ മുത്തുലക്ഷ്മിയെ അര്‍ദ്ധരാത്രിയോടെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ മോശം സാമ്പത്തിക സ്ഥിതി കുട്ടിയെ അലട്ടിയിരുന്നെന്നും ജീവനൊടുക്കുമെന്ന് കൂട്ടുകാര്‍ക്ക് സന്ദേശമയച്ചിരുന്നെന്നും പോലീസ് പറഞ്ഞു.

ചൈനയിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി പനി ബാധിച്ചു മരിച്ചു

ബീജിംഗ്:ചൈനയില്‍ നിന്ന് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി വിദ്യാഥിനി പനി ബാധിച്ച്‌ മരിച്ചു.കാരക്കോണം പുല്ലന്തേരി രോഹിണി നിവാസില്‍ രോഹിണി നായരാണ് (27) മരിച്ചത്.പനി ബാധിച്ച്‌ ചികിത്സയിലായിരുന്നു. കന്നുമാമൂട്ടിലെ ബ്ലൂസ്റ്റാര്‍ ടെക്‌സ്റ്റൈല്‍സ് ഉടമ ഗോപാലകൃഷ്ണൻനായരുടെയും വി.വിജയകുമാരിയുടെയും ഏകമകളാണ്. ചൈന ജീൻസൗ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് രോഹിണി. തിങ്കളാഴ്ച മരണപ്പെട്ടുവെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് കിട്ടിയിട്ടുള്ളത്. മറ്റ് വിശദാംശങ്ങളൊന്നും കുടുംബത്തിന് ലഭിച്ചിട്ടില്ല.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ  ഹോസ്റ്റലുകളിലും ,കാന്റീനുകളിലും, മെസ്സുകളിലും   ഭക്ഷ്യസുരക്ഷാ വകുപ്പ്  പരിശോധന;9 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡിസംബര്‍ 12, 13 തീയതികളിലായി സംസ്ഥാന വ്യാപകമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ച് പ്രവര്‍ത്തിയ്ക്കുന്ന ഹോസ്റ്റലുകള്‍, കാന്റീനുകള്‍, മെസ്സുകള്‍ കേന്ദ്രീകരിച്ച് വ്യാപക പരിശോധനകള്‍ നടത്തി.  വിവിധ മേഖലകളിലെ കോച്ചിംഗ് സെന്ററുകളോടനുബന്ധിച്ച് പ്രവര്‍ത്തിയ്ക്കുന്ന ഹോസ്റ്റല്‍, മെസ്സ് എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കി. രണ്ട് ദിവസങ്ങളിലായി നടന്ന പരിശോധനയില്‍ 995 ഹോസ്റ്റല്‍, കാന്റീന്‍, മെസ്സ് എന്നിവിടങ്ങളില്‍ പരിശോധന നടത്തി. വളരെ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 9 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ച …

പാർലമെൻ്റിലെ സുരക്ഷാ വീഴ്ച; പ്രതിപക്ഷ ബഹളം; 6 മലയാളികളടക്കം 15 എംപിമാര്‍ക്ക് സസ്പെൻഷൻ‌

ന്യൂഡല്‍ഹി: ലോക്സഭയിലുണ്ടായ സുരക്ഷാ വീഴ്ച്ചയെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ വീണ്ടും നിര്‍ത്തി വച്ചു. ഇരു സഭകളിൽ നിന്നുമായി 15 എംപിമാരെ സസ്പെൻ‌ഡ് ചെയ്തു. ഇതിൽ 6 പേർ കേരളത്തില്‍ നിന്നുള്ളവരാണ്. കേരളത്തിൽ നിന്നും ഡീൻ കുര്യാക്കോസ്, ടി എൻ പ്രതാപൻ, രമ്യാ ഹരിദാസ്, ഹൈബി ഈഡൻ, വി.കെ. ശ്രീകണ്ഠൻ, ബെന്നി ബഹ്നാൻ എന്നിവര്‍ക്കെതിരെയാണ് നടപടി. കൂടാതെ കനിമൊഴി, ജ്യോതി മണി, ഡെറിക് ഒബ്റിയാൻ എന്നിവരും നടപടി നേരിട്ടവരിൽ ഉൾപ്പെടുന്നു. ഈ സമ്മേളന കാലത്തേക്കാണ് സസ്പെൻഷൻ. സുരക്ഷാ …

എഐ ഉപയോഗിച്ച് ചിത്രങ്ങള്‍ നിര്‍മിക്കാന്‍ ഗൂഗിളിന്റെ ഇമേജന്‍-2

എഐ ഉപയോഗിച്ച് ചിത്രങ്ങള്‍ നിര്‍മിക്കുന്ന സാങ്കേതിക വിദ്യയുടെ പരിഷ്‌കരിച്ച പുതിയ പതിപ്പ് രംഗത്തെത്തിച്ച് ഗൂഗിള്‍. ഇമേജന്‍-2 എന്നാണ് സാങ്കേതിക വിദ്യയുടെ പേര്. വാക്കുകളെ പെട്ടെന്ന് ചിത്രങ്ങളാക്കി മാറ്റാന്‍ കഴിവുണ്ട്. ഈ ടൂള്‍ ഗൂഗിളിന്റെ വെര്‍ട്ടെക്‌സ് എഐ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. എഴുത്തിലൂടെ നല്‍കുന്ന നിര്‍ദേശങ്ങളില്‍ നിന്ന് കൂടുതല്‍ മികവുള്ള ചിത്രങ്ങള്‍ നിര്‍മിക്കാന്‍ ഇമേജന്‍ 2 ന് സാധിക്കും. ഗൂഗിള്‍ ഡീപ്പ് മൈന്‍ഡ് വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് ഇതിലും. ഉപഭോക്താക്കള്‍ നിര്‍മിക്കുന്ന ചിത്രങ്ങളുമായി ബന്ധപ്പെട്ട് നിയമ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ …

പഞ്ചായത്തംഗങ്ങളുടെയും ജീവനക്കാരുടെയും ടൂര്‍: ടൂര്‍ ക്വാറി, ഫാക്ടറി ഉടമകളുടെയും കരാറുകാരുടെയും ചെലവിലായിരുന്നോ? കുപ്രചരണം നടത്തിയവര്‍ക്കെതിരെ പരാതി നല്‍കുമെന്ന് വൊര്‍ക്കാടി പഞ്ചായത്ത് പ്രസിഡന്റ്

കാസര്‍കോട്: വൊര്‍ക്കാടി പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും കുടുംബസമേതം നടത്തിയ ടൂര്‍ ക്വാറി, ഫാക്ടറി ഉടമകളുടെയും കരാറുകാരുടെയും ചെലവിലായിരുന്നെന്ന് ചില പത്രങ്ങളും ഓണ്‍ലൈന്‍ മീഡിയകളും നടത്തിയ പ്രചരണത്തിനെതിരെ ജില്ലാ പൊലീസ് മേധാവിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഭാരതി എസ് അറിയിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാന പ്രകാരമായിരുന്നു വയനാട്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ടൂര്‍ നടത്തിയതെന്ന് അറിയിപ്പില്‍ പറഞ്ഞു. ഇതില്‍ ടൂറില്‍ പങ്കെടുത്തവര്‍ സ്വന്തം കീശയില്‍ നിന്നാണ് പണമെടുത്തത്. സര്‍ക്കാര്‍ വിനോദസഞ്ചാര കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ …

കവർച്ചാ മുതൽ വിൽക്കാൻ പാലത്തിന് കീഴെ  സൂക്ഷിച്ചു; അന്വേഷണത്തിനൊടുവിൽ 2 പ്രതികൾ അറസ്റ്റില്‍

കാസര്‍കോട്‌: വീട്ടുകാര്‍ ബന്ധുവീട്ടിൽ പോയപ്പോൾ  വീട്ടില്‍ നിന്നു സ്വര്‍ണ്ണവും പണവും ഗ്യാസ്‌ സിലിണ്ടറുകളും പാത്രങ്ങളും കവര്‍ച്ച ചെയ്‌ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ബേക്കല്‍ പാലക്കുന്ന്‌, ആറാട്ടുകടവിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ എരിയപ്പാടി ഹൗസില്‍ അബ്‌ദുല്‍ ഖാദര്‍ (40), അണങ്കൂര്‍ തുരുത്തിയിലെ ടി.എ.ആസിഫ്‌ (37) എന്നിവരെയാണ്‌ ടൗണ്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ചന്ദ്രഗിരി പാലത്തിനു സമീപത്തെ മുഹമ്മദ്‌ഷായുടെ പരാതിപ്രകാരമാണ്‌ പൊലീസ്‌ കേസെടുത്ത്‌ ഇരുപ്രതികളെയും അറസ്റ്റു ചെയ്‌തത്‌. ബന്ധുവീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനുവേണ്ടി കുടുംബസമേതം പോയതായിരുന്നു പരാതിക്കാരന്‍. തിരിച്ചെത്തിയപ്പോഴാണ്‌ വീടിന്റെ മുന്‍ …

സ്ത്രീയുമായി ബന്ധപ്പെട്ട് ഊമക്കത്ത്; വിഷം കഴിച്ച വൈദികന്‍ മരിച്ചു

കണ്ണൂര്‍: സ്ത്രീയുമായി ബന്ധപ്പെട്ട് വിഷയങ്ങളടങ്ങിയ ഊമക്കത്ത് ലഭിച്ചതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തെ തുടര്‍ന്ന് വിഷം കഴിച്ച് ചികിത്സയിലായിരുന്ന വൈദികന്‍ മരിച്ചു. പയ്യന്നൂര്‍, കണ്ടോത്ത് സെന്റ്തോമസ് പള്ളിയിലെ അസിസ്റ്റന്റ് വികാരി റവ.ഫാദര്‍ ആന്റണി മുത്തനാട്ട് (38)ആണ് ബുധനാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഏതാനും ദിവസം മുമ്പാണ് ആന്റണി മുത്തനാട്ടിനെ കരുവഞ്ചിയില്‍ പുരോഹിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നില ഗുരുതരമായതിനെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഒരു സ്ത്രീയുമായി ബന്ധപ്പെട്ട് അടുത്തിടെ ഫാദറിനു ഒരു ഊമക്കത്ത് ലഭിച്ചിരുന്നു. …

പരസ്‌ത്രീബന്ധം ചോദ്യം ചെയ്‌ത ഭാര്യയെവിഷം നല്‍കി കൊന്നു; ഭര്‍ത്താവ്‌ അറസ്റ്റില്‍

മംഗ്‌ളൂരു: ഭര്‍ത്താവിന്റെ പരസ്‌ത്രീബന്ധത്തെ ചോദ്യം ചെയ്‌ത വിരോധത്തിൽ പ്രണയ വിവാഹിതയായ യുവതിയെ ഭര്‍ത്താവ്‌ സയനൈഡ്‌ നല്‍കിയും വിഷം കുത്തി വച്ചും കൊലപ്പെടുത്തി.ചിക്കമംഗ്‌ളൂരു, മൂഡിഗരെ, ദേവവൃന്ദയിലെ ശ്വേത (34)യാണ്‌ ദാരുണമായി കൊല്ലപ്പെട്ടത്‌. സംഭവത്തില്‍ ഭര്‍ത്താവ്‌ ദര്‍ശന്‍ പൂജാരി (35)യെ പൊലീസ്‌ അറസ്റ്റു ചെയ്‌തു.സംഭവത്തെക്കുറിച്ച്‌ പൊലീസ്‌ പറയുന്നത്‌ ഇങ്ങനെ- “ ലാബ ടെക്‌നീഷ്യരാണ് ശ്വേതയും ദര്‍ശന്‍ പൂജാരിയും. ഇരുവരും പ്രണയ ബന്ധത്തില്‍ ഏര്‍പ്പെട്ടതറിഞ്ഞ്‌ ഇരുവരുടെയും വീട്ടുകാര്‍ എതിര്‍ത്തു. എന്നാല്‍ ബന്ധത്തില്‍ നിന്നു പിന്‍തിരിയാന്‍ കൂട്ടാക്കാതിരുന്ന ഇരുവരും ഒളിച്ചോടുകയും വിവാഹം കഴിക്കുകയും …

വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടു; നീതികിട്ടിയില്ലെന്ന് കുട്ടിയുടെ മാതാവ്

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടു. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി വി മഞ്ജു ആണ് പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. അതേസമയം കേസില്‍ നീതികിട്ടിയില്ലെന്ന് കുട്ടിയുടെ മാതാവ് പ്രതികരിച്ചു. കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്. 2021 ജൂണ്‍ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം. വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറു …

ബന്ധുക്കൾ ഏറ്റെടുത്തില്ല;എളമക്കരയിൽ കൊല്ലപ്പെട്ട ഒന്നര മാസം പ്രായമുള്ള കുഞ്ഞിൻ്റെ സംസ്കാരം പൊലീസും കോർപ്പറേഷനും ചേർന്ന് നടത്തും

കൊച്ചി:എളമക്കരയില്‍ കൊല്ലപ്പെട്ട ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്‍റെ സംസ്കാരം പൊലീസും കൊച്ചി കോര്‍പറേഷനും ചേര്‍ന്ന് നടത്തും. പച്ചാളം പൊതുശ്മശാനത്തില്‍ വച്ച്‌ സംസ്കാരം നടത്താനാണ് തീരുമാനം. മൃതദേഹം ഏറ്റെടുക്കാന്‍ ആരും എത്താതിരുന്നതിനെ തുടര്‍ന്നാണ് നടപടി. ഡിസംബര്‍ മൂന്നിനാണ് ആലപ്പുഴ എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടന്‍റെ കുഞ്ഞിനെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയത്. പിറ്റേന്ന് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയതു മുതല്‍ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ ഇതുവരെ മൃതദേഹം ഏറ്റെടുക്കാന്‍ ആരും എത്തിയിരുന്നില്ല. മൃതദേഹം ഏറ്റെടുക്കാന്‍ കുട്ടിയുടെ അച്ഛനും അമ്മയുടെ ബന്ധുക്കളും …

യുവാവിനെ കൊന്ന കടുവ ഏതെന്ന് തിരിച്ചറിഞ്ഞു;നരഭോജി കടുവക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി വനം വകുപ്പ്

സുൽത്താൻ ബത്തേരി:വയനാട്ടില്‍ യുവാവിനെ കൊന്ന കടുവ ഏതെന്ന് വ്യക്തമായി. വയനാട് വന്യജീവി സങ്കേതത്തിലെ 45 (ഡബ്ല്യു.ഡബ്ല്യു.എല്‍ 45) എന്ന കടുവയാണിത്.13 വയസ്സുള്ള ആണ്‍ കടുവയാണിതെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.കടുവക്കായുള്ള തിരച്ചില്‍ അഞ്ചാം ദിവസത്തിലെത്തിയപ്പോഴാണ് കടുവയെ തിരിച്ചറിഞ്ഞിരിക്കുന്നത്. ഇതോടെ മയക്കുവെടി വെച്ച്‌ പിടികൂടാൻ ഒരുങ്ങുകയാണ് വനംവകുപ്പ്. കടുവയിപ്പോള്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിന്‍റെ നിരീക്ഷണത്തിലാണുള്ളതെന്ന് വനം വകുപ്പ് അറിയിച്ചു. ആര്‍ക്കും ആശങ്ക വേണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.വാകേരിയില്‍ ശനിയാഴ്ച രാവിലെ പശുവിന് പുല്ലെരിയാൻ പോയപ്പോഴാണ് പ്രജീഷ് എന്ന …

മദ്യലഹരിയില്‍ യുവാവിനെ കുത്തിക്കൊന്നു

മംഗളൂരു: മദ്യലഹരിയില്‍ യുവാവിനെ കുത്തിക്കൊന്നു. സോമേശ്വര്‍ സരസ്വതി കോളനിയില്‍ താമസിക്കുന്ന വരുണ്‍ (28) ആണ് മരിച്ചത്. പ്രദേശത്തെ സൂരജ് എന്നയാളാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി ഏഴരയോടെ മുനിസിപ്പല്‍ കൗണ്‍സില്‍ പരിധിയിലെ സരസ്വതി കോളനിയില്‍ വച്ചാണ് ദാരുണമായ കൊലപാതകം നടന്നത്. കോല്യ ജോയ്ലാന്‍ഡ് സ്‌കൂളിന് സമീപം മദ്യപിക്കുകയായിരുന്ന സൂരജും സുഹൃത്തുക്കളും നടന്നവരികയായിരുന്ന വരുണിനെ തടഞ്ഞു നിര്‍ത്തി വാക്കേറ്റം നടത്തുകയായിരുന്നു. തര്‍ക്കം ചൂടേറിയതോടെ പ്രകോപിതനായ സൂരജ് വരുണിന്റെ നെഞ്ചില്‍ കയ്യില്‍ കരുതിയ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പിച്ചു. തടയാന്‍ …

പാർലമെൻ്റിലെ അതിക്രമം; പ്രതികൾക്ക് എതിരെ യുഎപിഎ ചുമത്തി; എല്ലാവരും ഭഗത് സിങ്ങ് ഫാൻ ക്ളബ്ബ് അംഗങ്ങൾ

ന്യൂഡൽഹി:പാര്‍ലമെന്റില്‍ അതിക്രമിച്ച്‌ കയറിയ  സംഭവത്തില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു.സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും പ്രതികളെ ഇന്നും ചോദ്യം ചെയ്യുമെന്നും ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു. ആറുപേര്‍ ചേര്‍ന്നാണ് പ്രതിഷേധം ആസൂത്രണം ചെയ്തത്. ഇതില്‍ അഞ്ചുപേരെയാണ് പിടികൂടിയത്. ലോക്‌സഭയുടെ നടുത്തളത്തിലേക്ക് ചാടി ഇറങ്ങി പ്രതിഷേധപ്പുക ഉയര്‍ത്തിയത് സാഗര്‍ ശര്‍മ്മയും ഡി മനോരഞ്ജനുമാണ്. നീലം ദേവിയും അമോല്‍ ഷിന്‍ഡെയും പാര്‍ലമെന്റിന് പുറത്താണ് പ്രതിഷേധപ്പുക ഉയര്‍ത്തിയത്. ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ലളിത് ഝായുടെ ഗുരുഗ്രാം സെക്ടറിലെ വീട്ടിലാണ് പ്രതികള്‍ ഒത്തുകൂടിയതെന്നും …