സ്ത്രീയുമായി ബന്ധപ്പെട്ട് ഊമക്കത്ത്; വിഷം കഴിച്ച വൈദികന്‍ മരിച്ചു

കണ്ണൂര്‍: സ്ത്രീയുമായി ബന്ധപ്പെട്ട് വിഷയങ്ങളടങ്ങിയ ഊമക്കത്ത് ലഭിച്ചതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തെ തുടര്‍ന്ന് വിഷം കഴിച്ച് ചികിത്സയിലായിരുന്ന വൈദികന്‍ മരിച്ചു. പയ്യന്നൂര്‍, കണ്ടോത്ത് സെന്റ്തോമസ് പള്ളിയിലെ അസിസ്റ്റന്റ് വികാരി റവ.ഫാദര്‍ ആന്റണി മുത്തനാട്ട് (38)ആണ് ബുധനാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഏതാനും ദിവസം മുമ്പാണ് ആന്റണി മുത്തനാട്ടിനെ കരുവഞ്ചിയില്‍ പുരോഹിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നില ഗുരുതരമായതിനെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഒരു സ്ത്രീയുമായി ബന്ധപ്പെട്ട് അടുത്തിടെ ഫാദറിനു ഒരു ഊമക്കത്ത് ലഭിച്ചിരുന്നു. ഗുരുതരമായ ആരോപണങ്ങളും ഭീഷണിയുമാണ് ഊമക്കത്തിലുണ്ടായിരുന്നത്. ഇതേ തുടര്‍ന്നാണ് ഫാദര്‍ എലിവിഷം കഴിച്ചതെന്നു പറയുന്നു. കത്തിനു പിന്നില്‍ നിരവധി കേസുകളില്‍ പ്രതിയായ ഒരാളെന്നാണ് പൊലീസിനു ലഭിച്ച സൂചന. ഫാദറുമായി അടുത്ത ബന്ധം ഉള്ള മറ്റൊരാള്‍ക്കു വേണ്ടിയാണ് ഇയാള്‍ ഊമക്കത്തിലൂടെ ഭീഷണി മുഴക്കിയതെന്നു പറയുന്നു. ഈ ആളെ കണ്ടെത്താനുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ശ്രീകണ്ഠാപുരം, ചേപ്പറമ്പ്, മഞ്ഞളാംകുന്നിലെ മുഞ്ഞനാട്ട് ആന്റണിയുടെയും ആലീസിന്റെയും മകനാണ്. സഹോദരങ്ങള്‍: സുബീഷ് ഫാദര്‍. പ്രിന്‍സ് മുത്തനാട്ട്. സംസ്‌ക്കാരം നാളെ ചേപ്പറമ്പ് സെന്റ് ബൂഡ് പള്ളിസെമിത്തേരിയില്‍ നടക്കും. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page