നടുവേദനക്ക് ഒറ്റമൂലി; 100 മില്ലിക്ക് 150 രൂപ;പുതു രീതിയിൽ വാറ്റു ചാരായ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ

കൊച്ചി:നടുവേദനയ്ക്കുള്ള ഒറ്റമൂലി എന്ന വ്യാജേന ചാരായ വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. പള്ളിപ്പുറം പള്ളി പറമ്പിൽ വീട്ടില്‍ റോക്കി ജിതിൻ (റൊക്കി)യാണ് പിടിയിലായത്.ഇയാള്‍  ഇയാളുടെ പക്കല്‍ നിന്നും എട്ട് ലിറ്ററോളം ചാരായവും 10 ലിറ്റര്‍ വാഷും പിടികൂടി.ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി അനധികൃത മദ്യ- മയക്കുമരുന്ന് വിപണനത്തിനും വ്യാപനത്തിനുമെതിരെ എക്‌സൈസ് നടത്തുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായുള്ള നിരീക്ഷണത്തിലാണ് നടുവേദനയ്ക്കുള്ള ഒറ്റമൂലി 100 എം.എല്ലിന് 150 രൂപ എന്ന നിരക്കില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുണ്ടെന്നുള്ള വിവരം എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിക്കുന്നത്.തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഒറ്റമൂലി ചാരായമാണെന്ന് മനസ്സിലായത്. സ്ഥിരമായി വാങ്ങുന്ന ഏതാനും ചില പരിചയക്കാര്‍ക്ക് മാത്രമാണ് ഇത് നല്‍കുന്നതെന്നും കണ്ടെത്തി. നേരത്തെ അയല്‍പക്കക്കാര്‍ക്കും മറ്റും ചാരായം വാറ്റുന്നതിന്റെ ഗന്ധം ലഭിക്കാതിരിക്കാനും ഒറ്റമൂലി ഉണ്ടാക്കുന്നതിന്റെ പ്രതീതി സൃഷ്ടിക്കുവാനും വേണ്ടി ആയുര്‍വേദ ഉത്പന്നങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചിരുന്നതായും ഇയാള്‍ വ്യക്തമാക്കി.

റോക്കി ജിതിനെ ചോദ്യം ചെയ്തതില്‍ യൂട്യൂബ് നോക്കിയാണ് ചാരായ വാറ്റുപഠിച്ചതെന്നും പിടിക്കപ്പെടാതിരിക്കാനാണ് ഒറ്റമൂലി എന്ന രീതിയില്‍ പരിചയക്കാര്‍ക്ക് മാത്രം ചാരായം നല്‍കിയിരുന്നതെന്നും, മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനനുസരിച്ച്‌ ആവശ്യക്കാര്‍ക്ക് താമസസ്ഥലത്ത് എത്തിച്ച്‌ കൊടുക്കുകയായിരുന്നു ചെയ്തിരുന്നതെന്നും ഇയാള്‍ വെളിപ്പെടുത്തി. ഇയാള്‍ ചാരായം വാറ്റുന്നതിന് ഉപയോഗിച്ചിരുന്ന വാറ്റുപകരണങ്ങളും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page