മദ്യലഹരിയില്‍ യുവാവിനെ കുത്തിക്കൊന്നു

മംഗളൂരു: മദ്യലഹരിയില്‍ യുവാവിനെ കുത്തിക്കൊന്നു. സോമേശ്വര്‍ സരസ്വതി കോളനിയില്‍ താമസിക്കുന്ന വരുണ്‍ (28) ആണ് മരിച്ചത്. പ്രദേശത്തെ സൂരജ് എന്നയാളാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി ഏഴരയോടെ മുനിസിപ്പല്‍ കൗണ്‍സില്‍ പരിധിയിലെ സരസ്വതി കോളനിയില്‍ വച്ചാണ് ദാരുണമായ കൊലപാതകം നടന്നത്. കോല്യ ജോയ്ലാന്‍ഡ് സ്‌കൂളിന് സമീപം മദ്യപിക്കുകയായിരുന്ന സൂരജും സുഹൃത്തുക്കളും നടന്നവരികയായിരുന്ന വരുണിനെ തടഞ്ഞു നിര്‍ത്തി വാക്കേറ്റം നടത്തുകയായിരുന്നു. തര്‍ക്കം ചൂടേറിയതോടെ പ്രകോപിതനായ സൂരജ് വരുണിന്റെ നെഞ്ചില്‍ കയ്യില്‍ കരുതിയ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പിച്ചു. തടയാന്‍ ചെന്ന മുന്‍ സോമേശ്വര്‍ ഗ്രാമപഞ്ചായത്ത് അംഗം രവിരാജിനും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ വരുണ്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് മുമ്പ് തന്നെ മരിച്ചു. സൂരജും വരുണും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഡിസംബര്‍ 27 ന് മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കൊല നടന്നത്. രാഷ്ട്രീയ പ്രശ്‌നമാണോ കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page