ബന്ധുക്കൾ ഏറ്റെടുത്തില്ല;എളമക്കരയിൽ കൊല്ലപ്പെട്ട ഒന്നര മാസം പ്രായമുള്ള കുഞ്ഞിൻ്റെ സംസ്കാരം പൊലീസും കോർപ്പറേഷനും ചേർന്ന് നടത്തും

കൊച്ചി:എളമക്കരയില്‍ കൊല്ലപ്പെട്ട ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്‍റെ സംസ്കാരം പൊലീസും കൊച്ചി കോര്‍പറേഷനും ചേര്‍ന്ന് നടത്തും. പച്ചാളം പൊതുശ്മശാനത്തില്‍ വച്ച്‌ സംസ്കാരം നടത്താനാണ് തീരുമാനം. മൃതദേഹം ഏറ്റെടുക്കാന്‍ ആരും എത്താതിരുന്നതിനെ തുടര്‍ന്നാണ് നടപടി.

ഡിസംബര്‍ മൂന്നിനാണ് ആലപ്പുഴ എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടന്‍റെ കുഞ്ഞിനെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയത്. പിറ്റേന്ന് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയതു മുതല്‍ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

എന്നാല്‍ ഇതുവരെ മൃതദേഹം ഏറ്റെടുക്കാന്‍ ആരും എത്തിയിരുന്നില്ല. മൃതദേഹം ഏറ്റെടുക്കാന്‍ കുട്ടിയുടെ അച്ഛനും അമ്മയുടെ ബന്ധുക്കളും വിസമ്മതിച്ചിരുന്നു.

സംഭവത്തില്‍ കുഞ്ഞിന്‍റെ അമ്മ അശ്വതി, സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി വി.പി.ഷാനിഫ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page