പഞ്ചായത്തംഗങ്ങളുടെയും ജീവനക്കാരുടെയും ടൂര്‍: ടൂര്‍ ക്വാറി, ഫാക്ടറി ഉടമകളുടെയും കരാറുകാരുടെയും ചെലവിലായിരുന്നോ? കുപ്രചരണം നടത്തിയവര്‍ക്കെതിരെ പരാതി നല്‍കുമെന്ന് വൊര്‍ക്കാടി പഞ്ചായത്ത് പ്രസിഡന്റ്

കാസര്‍കോട്: വൊര്‍ക്കാടി പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും കുടുംബസമേതം നടത്തിയ ടൂര്‍ ക്വാറി, ഫാക്ടറി ഉടമകളുടെയും കരാറുകാരുടെയും ചെലവിലായിരുന്നെന്ന് ചില പത്രങ്ങളും ഓണ്‍ലൈന്‍ മീഡിയകളും നടത്തിയ പ്രചരണത്തിനെതിരെ ജില്ലാ പൊലീസ് മേധാവിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഭാരതി എസ് അറിയിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാന പ്രകാരമായിരുന്നു വയനാട്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ടൂര്‍ നടത്തിയതെന്ന് അറിയിപ്പില്‍ പറഞ്ഞു. ഇതില്‍ ടൂറില്‍ പങ്കെടുത്തവര്‍ സ്വന്തം കീശയില്‍ നിന്നാണ് പണമെടുത്തത്. സര്‍ക്കാര്‍ വിനോദസഞ്ചാര കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ പോകാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യവും അധികാരവുമുണ്ടെന്ന് അറിയിപ്പില്‍ ചൂണ്ടിക്കാട്ടി. പഞ്ചായത്ത് മെമ്പര്‍മാര്‍ തമ്മില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പഞ്ചായത്തിന്റെ വികസനത്തില്‍ ഒറ്റക്കെട്ടാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എടുത്തു പറഞ്ഞു. ടൂര്‍ സംബന്ധിച്ച് അംഗങ്ങള്‍ അവരുടെ ഗ്രൂപ്പിലിട്ട വിവരങ്ങള്‍ അനുമതിയില്ലാതെ കോപ്പിയെടുത്ത് ചില വാട്സ്ആപ് ഗ്രൂപ്പുകള്‍ അപകീര്‍ത്തികരമായ രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page