അനുവാദമില്ലാതെ സ്ത്രീയുടെ ശരീരത്തില്‍ സ്പര്‍ശിച്ചാല്‍ ഭര്‍ത്താവാണെങ്കിലും അത് ബലാല്‍സംഗ പരിധിയില്‍ വരുമെന്ന് ഹൈക്കോടതി

അനുവാദമില്ലാതെ സ്ത്രീയുടെ ശരീരത്തില്‍ സ്പര്‍ശിച്ചാല്‍ പ്രതി ഭര്‍ത്താവാണെങ്കിലും ബലാത്സംഗം കുറ്റകരമെന്ന് ഗുജറാത്ത് ഹൈക്കോടതി. അത് ബലാത്സംഗത്തിന്റെ പരിധിയില്‍ പെടുമെന്നാണ് കോടതി വിധി. എല്ലാ വിദേശരാജ്യങ്ങളിലുമുള്ള സമീപനം ഇന്ത്യയിലും ബാധകമാണെന്ന് കോടതി നിരീക്ഷിച്ചു. ബലാത്കാരമായി നടത്തുന്ന ശാരീരിക ബന്ധത്തില്‍ ഭര്‍ത്താവാണെങ്കിലും അയാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. ഓസ്ട്രേലിയ, ന്യൂസിലാന്റ്, കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ നിയമങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. സ്ത്രീയെ ബലാത്സംഗം ചെയ്യുന്ന പുരുഷന്‍ സ്വന്തം ഭര്‍ത്താവാണെങ്കില്‍ പോലും പ്രതിയെന്ന നിലയില്‍ വരുമെന്ന് ജസ്റ്റിസ് ജോഷി വ്യക്തമാക്കി. …

കേരളത്തിൽ 115 പേർക്ക് കൂടി കോവിഡ്;ആകെ രോഗ ബാധിതർ 1749 ആയി; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം:കേരളത്തില്‍ ഇന്നലെ 115 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇതോടെ സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍ 1749 ആയി ഉയര്‍ന്നു. രാജ്യത്തെ ആക്ടീവ് കേസുകള്‍ 1970 ആയി ഉയര്‍ന്നു. ഇന്നലെ രാജ്യത്ത് 142 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആക്ടീവ് കേസുകളില്‍ 88.78 ശതമാനവും കേരളത്തിലാണ്.കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ജാഗ്രത കര്‍ശനമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്.പരിശോധന ശക്തമാക്കണം, ആള്‍ക്കൂട്ടത്തിലൂടെ രോഗം പടരാതെ നോക്കണം, ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകള്‍ …

നരഭോജി കടുവ ഇനി മൃഗശാലയിൽ; വാകേരിയിലെ കടുവയെ തൃശ്ശൂരിലേക്ക് മാറ്റി; കൊണ്ട് പോയത് പ്രതിഷേധങ്ങൾക്കിടെ

സുൽത്താൻ ബത്തേരി: വയനാട് വാകേരിയില്‍ പിടിച്ച കടുവയെ തൃശൂര്‍ പുത്തൂര്‍ മൃഗശാലയിലേക്ക് മാറ്റി. ആദ്യം ബത്തേരി കുപ്പാടിയിലെ വന്യമൃഗ സാന്ത്വന പരിപാലന  കേന്ദ്രത്തിലെത്തിച്ച ശേഷമാണ് ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ കടുവയെ പുത്തൂരിലെത്തിച്ചത്.കാടിനെയും നാടിനെയും ഒരുപോലെ വിറപ്പിച്ച ഡബ്ല്യു.ഡബ്ല്യു.എല്‍ 45 എന്ന നരഭോജിക്കടുവ ഇന്നലെ ഉച്ചയോടെയാണ് കൂട്ടിലായത്. ആദ്യം കടുവയെ എത്തിച്ച കുപ്പാടി വന്യമൃഗപരിപാലന കേന്ദ്രത്തില്‍ ഏഴു കടുവകള്‍ക്കുള്ള കൂടുകളാണുള്ളത്. ഡബ്ല്യു.ഡബ്ല്യു.എല്‍ 45 കൂടി എത്തിയതോടെ എണ്ണം എട്ടായി. ഈ സാഹചര്യത്തിലാണ് വാകേരിയിലെ കടുവയെ പുത്തൂരിലേക്ക് മാറ്റിയത്.കടുവക്ക് കാര്യമായ …

ചൈനയിൽ വൻ ഭൂചലനം; നൂറിലേറെ പേർ മരിച്ചു

ബെയ്ജിംഗ്: ചൈനയിൽ ഗാൻസു പ്രവിശ്യയിൽ വൻ ഭൂചലനം. നൂറിലേറെപ്പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. തകർന്ന കെട്ടിടങ്ങൾക്കുളളിൽ കുടുങ്ങി പലരെയും ഇനിയും രക്ഷപ്പെടുത്താനായിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധി ചെറിയ തുടർചലനങ്ങളും ഉണ്ടായി. രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് നിർദേശം നൽകി. ആളപായം പരമാവധി കുറയ്ക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ നടത്തണമെന്ന് പ്രസിഡന്റ് നിർദേശം നൽകിയതായി എപി റിപ്പോർട്ട് ചെയ്യുന്നു. ക്വിൻഗായ് പ്രവിശ്യയിലും തുടർചലനം ഉണ്ടായി.ജല, …

മാതാവിന്റെ കൺമുമ്പിൽ വച്ച് യുകെജി വിദ്യാർത്ഥി ലോറിയിടിച്ചു മരിച്ചു

കണ്ണൂർ: കണ്ണൂർ മലപ്പട്ടത്ത് ടിപ്പർ ലോറിയിടിച്ച് യുകെജി വിദ്യാർത്ഥി മരിച്ചു. ചൂളിയാട് കടവിലെ ഷംസുദ്ദീൻ്റെ മകൻ മുഹമ്മദ് ത്വാഹയാണ് മരിച്ചത്. സ്കൂളിൽ നിന്ന് മടങ്ങി വരുമ്പോൾ മാതാവിൻ്റെ കൺമുന്നിൽ വെച്ചാണ് മരണം. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ ചൂളിയാട് കടവ് റോഡിലാണ് അപകടം.സ്കൂ‌ൾ വിട്ട് മുഹമ്മദ് ത്വാഹയും സഹോദരൻ മുഹമ്മദ് ഷാനും മാതാവ് ഷബാനക്കൊപ്പം നടന്നുപോകുകയായിരുന്നു. പെട്ടെന്ന് റോഡ് മുറിച്ചുകടക്കാനുള്ള ശ്രമത്തിൽ വിദ്യാർത്ഥി എതിരെ വന്ന ലോറിക്കടിയിൽപെടുകയായിരുന്നു. ഉടൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും …

 ദക്ഷിണ കന്നഡയിലെ ആദ്യ ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് പനമ്പൂര്‍ ബീച്ചില്‍

മംഗളൂരു: ദക്ഷിണ കന്നഡയിലെ ആദ്യത്തെ ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് പനമ്പൂര്‍ ബീച്ചില്‍ വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു. ഒരേസമയം 50 ആളുകളെ കയറ്റാന്‍ കഴിയുന്ന പാലത്തിന് 150 മീറ്റര്‍ നീളമുണ്ട്. തിരമാലകളെ പ്രതിരോധിക്കാനുള്ള കഴിവ് ബ്രിഡ്ജിലെ വായുനിറച്ച ട്യൂബുകള്‍ക്കുണ്ട്. സുരക്ഷ ഉറപ്പാക്കാന്‍, 12 ലൈഫ് ഗാര്‍ഡുകള്‍ സ്ഥലത്തുണ്ട്. വിനോദസഞ്ചാരികളെ ലൈഫ് ജാക്കറ്റ് ധരിച്ച ശേഷം മാത്രമേ പാലത്തില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കൂ. ഫ്‌ലോട്ടിംഗ് ബ്രിഡ്ജില്‍ നിന്നാല്‍ സൂര്യാസ്തമയ കാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഡിസംബര്‍ 27-ന് നടക്കും. സര്‍ക്കാര്‍-സ്വകാര്യ …

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ കോളജ് വിദ്യാര്‍ഥി മരിച്ചു

കാസര്‍കോട്: ബേക്കല്‍ ടൗണില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെമ്മനാട് കോളിയടുക്കം സ്വദേശി മുഹമ്മദ് അഷ്‌റഫിന്റെ മകന്‍ സര്‍ഫ്രാസുല്‍ അമാനാണ് (20) മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കെ.എസ്.ടി.പി റോഡില്‍ ബേക്കല്‍ കോട്ടക്കുന്ന് രിഫാഈ മസ്ജിദിന് സമീപമാണ് അപകടം. കാസര്‍കോട് ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥി സഞ്ചരിച്ച ബൈക്കും കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അമാനെ മംഗളൂരു ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകടത്തിനിടെ പിറകില്‍ വരികയായിരുന്നു …

കൊവിഡിന്റെ പുതിയ വകഭേദം; 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും മറ്റ് അസുഖങ്ങളുമുള്ളവരും മാസ്‌ക് ധരിക്കണം

കേരളത്തില്‍ കൊവിഡിന്റെ പുതിയ വകഭേദം സ്ഥീരീകരിച്ച സാഹചര്യത്തില്‍ കര്‍ണാടകയില്‍ ജനങ്ങള്‍ക്ക് മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം. മുതിര്‍ന്ന പൗരന്മാരും രോഗബാധിതരുമായ ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു നിര്‍ദേശം നല്‍കി. അതേസമയം, ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കൊവിഡുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് വിലയിരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ഹൃദയസംബന്ധമായ രോഗങ്ങളും മറ്റ് അസുഖങ്ങളുമുള്ളവര്‍ മാസ്‌ക് ധരിക്കണം. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി …

വയനാടിനെ വിറപ്പിച്ച നരഭോജി കടുവ ഒടുവില്‍ കൂട്ടില്‍; വെടി വച്ചുകൊല്ലണമെന്ന് നാട്ടുകാര്‍, സ്ഥലത്ത് പ്രതിഷേധം

സുല്‍ത്താന്‍ബത്തേരി: വയനാടിനെ വിറപ്പിച്ച നരഭോജി കടുവ ഒടുവില്‍ കൂട്ടില്‍. തിങ്കളാഴ്ച ഉച്ചയോടെയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. ഡബ്ല്യൂ ഡബ്ല്യൂ എല്‍ 45 എന്ന കടുവയാണ് കുടുങ്ങിയത്. കൂടല്ലൂര്‍ കോളനിയില്‍ ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. യുവാവിനെ കൊലപ്പെടുത്തിയ സ്ഥലത്തിനു സമീപമാണ് കൂട് സ്ഥാപിച്ചത്. ദിവസങ്ങളായി കടുവയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് തുടരുകയായിരുന്നു. കുങ്കിയാനകളെയുള്‍പ്പടെ എത്തിച്ച് തിരച്ചില്‍ തുടരുന്നതിനിടെയാണ് കടുവ കൂട്ടിലായത്. നൂറുപേരടങ്ങുന്ന ഉദ്യോഗസ്ഥരാണ് ദൗത്യസംഘത്തിലുണ്ടായിരുന്നത്.നേരത്തേ കടുവയെ വെടിവച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് …

ദത്തെടുത്ത മകളെ തട്ടിക്കൊണ്ടുപോയതില്‍ മനംനൊന്ത ദമ്പതികള്‍ ആത്മഹത്യ ചെയ്തു; പ്രതികളെ പിടികൂടിയത് കാസര്‍കോട് നിന്ന്

മംഗളൂരു: ദത്തെടുത്ത മകളെ തട്ടിക്കൊണ്ടുപോയതില്‍ മനംനൊന്ത ദമ്പതികള്‍ ആത്മഹത്യ ചെയ്തു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും ദമ്പതികളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്തതിന് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് ഉള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തു. കര്‍ണ്ണാടക ഷിര്‍വ സ്വദേശി ഗിരീഷ് (20), കൂട്ടാളികളായ രൂപേഷ് (22), ജയന്ത് (23), മേജൂര്‍ സ്വദേശി മുഹമ്മദ് അസീസ് എന്നിവരെയാണ് കര്‍ണ്ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കുമ്പളയിലുള്ള ഒരു വീട്ടില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയെയും പൊലീസ് മോചിപ്പിച്ചു. ഉഡുപ്പി കൗപ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് …

കാസർകോട് ടൗണിനടുത്ത് കാട്ടുപോത്തിറങ്ങി; ഭീതിയോടെ നാട്ടുകാര്‍

കാസര്‍കോട്: കാസർകോട് താളിപ്പടുപ്പില്‍ കാട്ടുപോത്തിറങ്ങി. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ വൈകുന്നേരം താളിപ്പടുപ്പിലെ ബിജെപി ഓഫീസിനു സമീപത്താണ് കാട്ടുപോത്തിനെ കണ്ടത്. വൈകുന്നേരം ആറരയോടെ സൂര്യയെന്ന ആളാണ് കാട്ടുപോത്തിനെ ആദ്യം കണ്ടത്. പ്രദേശത്തെ ശ്മശാനത്തിനു സമീപത്തെ കാട്ടിനുള്ളിലേയ്ക്ക് ഓടിപ്പോയ കാട്ടുപോത്തിനെ പിന്നീട് മറ്റു പലരും കണ്ടു.ആര്‍.എസ്.എസ് കാര്യാലയത്തിനു സമീപത്തെ ചില വീട്ടുമുറ്റത്തും കാട്ടുപോത്ത് എത്തിയതായി പറയുന്നുണ്ട്. എവിടെ നിന്നാണ് പോത്ത് എത്തിയതെന്നു വ്യക്തമല്ല. കാട്ടില്‍ നിന്നു കൂട്ടംതെറ്റിയതെത്തിയതായിരിക്കുമെന്നാണ് സംശയം.

കൈന്താര്‍ കോടോത്ത് വീട്ടിലെ കവര്‍ച്ച; മോഷ്ടാക്കളുടെ ഊരിവീണ ഗ്ലൗസ് കണ്ടെത്തി; പൊലീസ് തിരയുന്നത് ഇവരെ

കാസര്‍കോട്: കൈന്താറില്‍ വയോധികരായ ദമ്പതികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ കൊള്ളയടിച്ച കേസില്‍ അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. ബേക്കല്‍ ഡിവൈ.എസ്.പി സി.കെ.സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ മേല്‍പറമ്പ് പൊലീസ് ഇന്‍സ്പെക്ടര്‍ ടി.ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ശനിയാഴ്ച പുലര്‍ച്ചെ 2.50 മണിയോടെയാണ് കൈന്താറിലെ കോടോത്ത് കുഞ്ഞിക്കണ്ണന്‍ നമ്പ്യാരും ഭാര്യ തങ്കമണിയും താമസിക്കുന്ന ഇരുനില വീട്ടില്‍ കവര്‍ച്ച നടന്നത്. വീടിന്റെ മേല്‍ക്കൂരയിലെ ഓടു ഇളക്കിമാറ്റിയാണ് കൊള്ള സംഘം അകത്തു കടന്നത്. അതിനുശേഷം വീട്ടിന്റെ പിന്‍ഭാഗത്തെ വാതില്‍ …

യുവതിയെ കാറിനുള്ളില്‍ പീഡിപ്പിച്ച പ്രതി റിമാൻഡിൽ

കാസർകോട്: കുട്ടിയുടെ ചികിത്സയ്ക്ക് സഹായം ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് കാസര്‍കോട് സ്വദേശിനിയായ 36 കാരിയെ കാറിനുള്ളില്‍ പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു. ഹൊസ്ദുര്‍ഗ്ഗ്, കടപ്പുറം ബദ്‌രിയ നഗര്‍, ചിറമ്മല്‍ ഹൗസിലെ സി.എച്ച്.മജീദി(50)നെയാണ് റിമാന്റ് ചെയ്തത്.കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട്ടു നിന്നും യുവതിയെ കാറില്‍ കയറ്റികൊണ്ടുപോയി തെങ്ങിന്‍ തോപ്പില്‍ കാര്‍ നിര്‍ത്തിയിട്ടശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി. അഞ്ചു കുട്ടികളുടെ മാതാവായ യുവതിയും പ്രതിയായ മജീദും നേരത്തെ പരിചയമുണ്ട്. പരാതിക്കാരിയുടെ കുട്ടിക്ക് സുഖമില്ലാത്ത സമയത്ത് സഹായിക്കാനെന്ന പേരിലാണ് …

തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം വേണം; ചെറുവത്തൂര്‍ വിദേശമദ്യ വില്‍പനശാലയിലെ സ്റ്റോക്കെടുപ്പ് നാട്ടുകാര്‍ തടഞ്ഞു

കാസര്‍കോട്: ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷന്‍ റോഡിലെ കണ്‍സ്യൂമര്‍ഫെഡിന്റെ വിദേശമദ്യ വില്പ്പനശാലയില്‍ സ്റ്റോക്ക് പരിശോധിക്കാനായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ചുമട്ടുതൊഴിലാളികള്‍, ഓട്ടോഡ്രൈവര്‍മാര്‍, വ്യാപാരികള്‍, നാട്ടുകാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച രാവിലെ ഉദ്യോഗസ്ഥരെ തടഞ്ഞത്. ഔട്ട്ലെറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്തിമ തീരുമാനം വരാതെ തുടര്‍ നടപടികള്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. കണ്‍സ്യൂമര്‍ഫെഡിന്റെ ഉദ്യോഗസ്ഥരും എക്‌സൈസ് ഉദ്യോഗസ്ഥരുമാണ് സ്ഥലത്തെത്തിയത്. സമരത്തെ തുടര്‍ന്ന് സ്റ്റോക്കെടുപ്പ് ഉപേക്ഷിച്ചു. കണ്‍സ്യൂമര്‍ ഫെഡ് കാസര്‍കോട് അസിസ്റ്റന്റ് റീജ്യണല്‍ മാനേജര്‍ പി.വി.ശൈലേഷ് ബാബു, കണ്ണൂര്‍ അസിസ്റ്റന്റ് …

കാഞ്ഞങ്ങാട് സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു; അപകടത്തിൽപ്പെട്ടത് വർഷങ്ങൾക്ക് മുൻപ് കുഴൽ കിണർ അപകടത്തിൽ മരിച്ച പ്രഫുലിൻ്റെ സഹോദരൻ

കാസർകോട്: സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ എക്‌സൈസ് ഓഫീസിനു സമീപത്ത് താമസിക്കുന്ന വിനോദിനിയുടെ മകന്‍ രാഹുല്‍ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ രാഹുല്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ജില്ലാ ആശുപത്രിക്കു സമീപത്താണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ രാഹുല്‍ ഇന്നു രാവിലെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്. പരേതനായ തമ്പാന്‍ ആണ് പിതാവ്. സഹോദരന്‍ പ്രഫുല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലാ ആശുപത്രിക്കു മുന്നില്‍ കുഴല്‍ കിണറില്‍ വീണു മരിച്ചിരുന്നു. കേരളമൊന്നടങ്കം …

കള്ളനോട്ടുകളുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ അറസ്റ്റില്‍

മംഗളൂരു: കള്ളനോട്ടുകളുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ അറസ്റ്റിലായി. മഞ്ചേശ്വരം ചെക്ക് പോസ്റ്റിലെ കീര്‍ത്തേശ്വര അബുപാഡ്പു സ്വദേശി പ്രസ്വിത് (25) ആണ് സിസിബി പൊലീസിന്റെ പിടിയിലായത്. യുവാവില്‍ നിന്ന് 100, 200, 500 രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് കങ്കനാടിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഒറിജിനലെന്നു തോന്നിക്കുന്ന 9,000 രൂപയുടെ കള്ളനോട്ടുകളാണ് മറ്റൊരാള്‍ക്ക് കൈമാറാന്‍ പ്രതി എത്തിച്ചത്. 10,000 രൂപയുടെ മൊബൈല്‍ ഫോണും 4,250 രൂപയുടെ 35 യഥാര്‍ത്ഥ കറന്‍സികളും പൊലീസ് പിടിച്ചെടുത്തു. കുറെ കള്ള …

ഫ്ളാറ്റിനു പുറത്ത് കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസുകാരി കാർ കയറി മരിച്ചു

ബംഗളൂരു: ഫ്ലാറ്റിന് പുറത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസുകാരി കാര്‍ കയറി മരിച്ചു. ബംഗളൂരുവിലാണ് അപകടമുണ്ടായത്.കാര്‍ കുട്ടിയെ ഇടിക്കുന്നതിന്‍റെ സി.സി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ഫ്ലാറ്റില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി വരുന്ന കാര്‍ റോഡില്‍ ഇരിക്കുന്ന കുട്ടിയെ ഇടിക്കുകയും താഴെ വീണ കുട്ടിയുടെ മുകളിലൂടെ  ടയര്‍ കയറി ഇറങ്ങുകയും ചെയ്യുകയായിരുന്നു.റോഡിലൂടെ നടന്നു പോയ ആളാണ് അപകടത്തില്‍പ്പെട്ട കുട്ടിയെ ആദ്യം കാണുന്നത്. അപകട മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരന്‍റെ കുട്ടിയാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. …

ചിക്കൻ കറി നൽകിയതിൽ അളവ് കുറഞ്ഞു; ഹോട്ടൽ ഉടമയെ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം:ചിക്കൻ കറി കൊടുത്തത് കുറഞ്ഞുപോയെന്നാരോപിച്ച് വർക്കലയിൽ ഹോട്ടൽ ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്ന് വെളുപ്പിന് ഒന്നരയോടെയായിരുന്നു സംഭവം. കടയിൽ ഭക്ഷണം കഴിക്കാനെത്തിയ സംഘത്തിന് നൽകിയ ചിക്കൻ കറി  കുറഞ്ഞുപോയെന്ന് ആരോപിച്ചാണ് ഹോട്ടൽ ഉടമയെ ആക്രമിച്ചത്. വർക്കല രഘുനാഥപുരം സ്വദേശിയായ 46 വയസുള്ള നൗഷാദിനാണ് ആക്രമണത്തിൽ തലയ്ക്ക് വെട്ടുകൊണ്ടത്. ഇയാൾ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വർക്കല താന്നിമൂട് സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. അക്രമികളുടെ ഇരുചക്ര വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ  പൊലീസ് ഊർജിതമാക്കി.