ഫ്ളാറ്റിനു പുറത്ത് കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസുകാരി കാർ കയറി മരിച്ചു

ബംഗളൂരു: ഫ്ലാറ്റിന് പുറത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസുകാരി കാര്‍ കയറി മരിച്ചു. ബംഗളൂരുവിലാണ് അപകടമുണ്ടായത്.കാര്‍ കുട്ടിയെ ഇടിക്കുന്നതിന്‍റെ സി.സി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ഫ്ലാറ്റില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി വരുന്ന കാര്‍ റോഡില്‍ ഇരിക്കുന്ന കുട്ടിയെ ഇടിക്കുകയും താഴെ വീണ കുട്ടിയുടെ മുകളിലൂടെ  ടയര്‍ കയറി ഇറങ്ങുകയും ചെയ്യുകയായിരുന്നു.
റോഡിലൂടെ നടന്നു പോയ ആളാണ് അപകടത്തില്‍പ്പെട്ട കുട്ടിയെ ആദ്യം കാണുന്നത്. അപകട മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരന്‍റെ കുട്ടിയാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തലക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page