കുസാറ്റ് ദുരന്തം; പ്രിൻസിപ്പലും 2  അധ്യാപകരും അടക്കം പ്രതി പട്ടികയിൽ; ചുമത്തിയത് മനപൂർവ്വമല്ലാത്ത നരഹത്യ

കൊച്ചി : കുസാറ്റില്‍ സംഗീതപരിപാടിക്ക് തൊട്ടുമുന്‍പുണ്ടായ തിക്കിലും തിരക്കിലുംപെട്ട്‌ നാലുപേര്‍ മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെയും രണ്ട് അധ്യാപകരെയും പ്രതി ചേര്‍ത്തു. പ്രിൻസിപ്പൽ ഡോ. ദീപക് കുമാര്‍ സാഹു, ഗിരീഷ് കുമാരന്‍ തമ്പി, വിജയ് എന്നിവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പൊലീസ് സഹായം തേടിയുള്ള കത്ത് കൈമാറാതിരുന്ന രജിസ്ട്രാറുടെ നടപടി ഉള്‍പ്പെടെ പരിശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കുസാറ്റിലെ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ‘ധിഷ്ണ’ എന്ന ടെക് ഫെസ്റ്റിന്റെ സമാപന ദിനമായിരുന്ന …

സംസ്ഥാനത്ത് മഴ തുടരും; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്;5 ദിവസം കൂടെ മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. മൂന്ന് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഒറ്റപ്പെട്ട മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയും ഒപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.ലക്ഷദ്വീപിന് മുകളിലായി ചക്രവാതചുഴിയും വിദര്‍ഭ വരെ ന്യൂനമര്‍ദ്ദപാത്തിയും സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനം കാരണം അടുത്ത 4-5 ദിവസം കൂടി കേരളത്തില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് …

കെ എസ് ആര്‍ ടി സിയില്‍ സാമ്പത്തിക തരികിട: സി ഐ ടി യു നേതാവ് സസ്‌പെന്‍ഷനില്‍

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയുടെ എറണാകുളം ഓഫീസില്‍ ജോലി ചെയ്തിരുന്ന സി ഐ ടി യു നേതാവ് മൂവാറ്റുപുഴ സ്റ്റേറ്റ് ബസ്സ്റ്റാന്റിലെ ഒരു സ്റ്റാളില്‍ രസീത് എഴുതിക്കൊടുത്തു മൂന്നു മാസത്തെ വാടക കൈപ്പറ്റിയെന്ന് വിജിലന്‍സ് കണ്ടെത്തി.വിജിലന്‍സിന്റെ കണ്ടെത്തലിനെത്തുടര്‍ന്നു ആരോപണ വിധേയനായ സി ഐ ടി യു സംസ്ഥാന നേതാവ് ടി എസ് സജിത്തിനെ കെ എസ് ആര്‍ ടി സി സസ്‌പെന്റ് ചെയ്തു. 2022ല്‍ സജിത് കെ എസ് ആര്‍ ടി സി എറണാകുളം …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു;യുവാവ് അറസ്റ്റിൽ

കൊല്ലം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതിയെ എഴുകോണ്‍ പൊലീസ് പിടികൂടി.തലവൂര്‍ കുര ചരിവില്‍ താഴെ വീട്ടില്‍ അഖിലാണ് (25) പിടിയിലായത് .പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ് . ഫോണ്‍ നമ്പര്‍ കൈക്കലാക്കിയാണ് പെണ്‍കുട്ടിയുമായി പരിചയം സ്ഥാപിച്ചത്. പ്രതിയെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. എഴുകോണ്‍ പൊലീസ് സബ് ഇൻസ്‌പെക്ടര്‍ അനീസ് , ജി.എസ്.ഐ.ജോസ് സി.പി. ഒമാരായ കിരണ്‍, സലിം, വിനീത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ആദിത്യ എല്‍-1 ഇന്ത്യയെ കാത്ത് പ്രതീക്ഷയോടെ ലോകം

ന്യൂഡല്‍ഹി: ശൂന്യാകാശത്തിലെ അന്തരീക്ഷ നിലയെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരം ആദിത്യ എല്‍- ഒന്ന് ദൗത്യം ഉടന്‍ നല്‍കിത്തുടങ്ങുമെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ് പ്രത്യാശിച്ചു. ആദിത്യ- എല്‍-1 ലക്ഷ്യസ്ഥാനത്തെത്തിയതു പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തെ അറിയിച്ചു.പതിനഞ്ചു വര്‍ഷമായി ഐ എസ് ആര്‍ ഒ തുടരുന്ന ദൗത്യമാണ് എല്‍- ഒന്ന് സഫലമാക്കിയത്. സൂര്യന്റെ പുറം ഭാഗത്തെ താപ വ്യത്യാസം, ബഹിരാകാശ കാലാവസ്ഥ, സൗരക്കൊടുങ്കാറ്റിന്റെ ഫലങ്ങള്‍ എന്നിവ ആദിത്യ മിഷന്റെ ഭാഗമായി പേടകം പഠിക്കും. സൂര്യനെക്കുറിച്ചു പഠിക്കുന്നതോടൊപ്പം …

14 പോളിംഗ് ബൂത്തുകളും രണ്ടു സ്‌കൂളുകളും തീവച്ചു; സംഘര്‍ഷത്തിനിടയില്‍ ബംഗ്ലാദേശ് തിരഞ്ഞെടുപ്പ്

ധാക്ക: സംഘര്‍ഷത്തിനിടയില്‍ ബംഗ്ലാദേശ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പാരംഭിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗാണ് പ്രചരണ രംഗത്തു മുന്നിട്ടു നിന്നത്. ബംഗ്ലാദേശിലെ പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും സഖ്യകക്ഷികളായ ചെറിയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. മിക്ക മണ്ഡലങ്ങളും അവാമി ലീഗിന്റെ മുഖ്യ എതിരാളികള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ്. അവര്‍ അവാമി ലീഗിന്റെ ബിനാമികളാണെന്നു ബി എന്‍ പി നേതാവ് ഖലീദ സിയ ആരോപിച്ചു. അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് ഇവര്‍ വീട്ടു തടങ്കലിലാണ്. 300 പാര്‍ലമെന്റ് …

സ്കൂൾ കലോത്സവം;കണ്ണൂർ മുന്നിൽ; കനത്ത വെല്ലുവിളി ഉയർത്തി കോഴിക്കോടും, പാലക്കാടും

കൊല്ലം:62-ാമത് സ്കൂള്‍ കലോത്സവത്തില്‍ കലാകിരീടത്തിനായുള്ള പോരാട്ടത്തില്‍ കണ്ണൂരിന് വെല്ലുവിളിയുമായി കോഴിക്കോടും പാലക്കാടും.ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി വിഭാഗങ്ങളിലായി 239 മത്സരയിനങ്ങളില്‍ 174 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 674 പോയിന്‍റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. 663 പോയിന്‍റ് വീതം നേടിയ കോഴിക്കോടും പാലക്കാടും രണ്ടാം സ്ഥാനത്തുണ്ട്. 646 പോയിന്‍റുമായി തൃശൂര്‍ മൂന്നാമതും 638 പോയിന്‍റുമായി ആതിഥേയരായ കൊല്ലം നാലാമതുമാണ്. മലപ്പുറം- 633, എറണാകുളം- 625, തിരുവനന്തപുരം- 602, ആലപ്പുഴ- 595, കാസര്‍ഗോഡ്- 587, കോട്ടയം- 581, വയനാട്- 555, പത്തനംതിട്ട- 519, …

ജനവാസ മേഖലയിലെ ഹോട്ടലിൽ ഉച്ചക്ക് കാട്ടുപന്നി കയറി; പിടികൂടിയത് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ

സുൽത്താൻ ബത്തേരി:വയനാട്ടില്‍ ഹോട്ടലില്‍ കാട്ടുപന്നി കയറി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കാട്ടുപന്നിയെ പിടികൂടാനായത്. സുൽത്താൻ ബത്തേരിക്കടുത്ത് താഴെ കൊളഗപ്പാറയിലെ പെപ്പർ റെസ്റ്റോറന്‍റിലാണ് കാട്ടു പന്നി കയറിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷമാണ് സംഭവം.ഇതോടെ റെസ്റ്റോറന്‍റില്‍ ഭക്ഷണം കഴിക്കാനെത്തിയവരും തൊഴിലാളികളും നാട്ടുകാരും പരിഭ്രാന്തിയിലായി. എല്ലാവരും ഹോട്ടലിന് പുറത്തേക്ക് ഇറങ്ങി. ഉടന്‍ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു. സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് ആര്‍ആര്‍ടി സംഘം എത്തി പന്നിയെ പിടികൂടുകയായിരുന്നു. പിന്നീട് വനത്തില്‍ വിട്ടു. റസ്റ്റോറന്‍റിലെ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ കാട്ടുപന്നി നശിപ്പിച്ചു. വനംവകുപ്പ് …

പുലിയുടെ ആക്രമണത്തിൽ 3 വയസ്സുകാരിക്ക് ദാരുണാന്ത്യം; കടുത്ത പ്രതിഷേധമുയർത്തി നാട്ടുകാർ

പന്തലൂർ:പുലിയുടെ ആക്രമണത്തില്‍ മൂന്ന് വയസുകാരി മരിച്ചതിന്   പിന്നാലെ കേരളാ തമിഴ്നാട് അതിർത്തി ഗ്രാമമായ പന്തല്ലൂരിൽ വ്യാപക പ്രതിഷേധം.പന്തലൂർ  താലൂക്കില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.ഇന്നലെയാണ് അംഗൻവാടിയില്‍ പോയി മടങ്ങിയ ബാലിക പുലിയുടെ ആക്രമണത്തെ തുടര്‍ന്ന് ദാരുണമായി കൊല്ലപ്പെട്ടത്.പന്തല്ലൂര്‍ ബിതേര്‍ക്കാട് മാംഗോ എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ മകളായ നാൻസിയാണ് മരിച്ചത്.  നീലഗിരിയിലെ പന്തലൂര്‍ മേങ്കോറഞ്ച് തേയിലത്തോട്ടത്തില്‍ വച്ചാണ് പുലി ആക്രമിച്ചത്. രക്ഷിതാവിനൊപ്പം പോവുകയായിരുന്ന കുട്ടിയാണ് ആക്രമണത്തിനിരയായത്.വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവൻ നഷ്ടപ്പെടുന്നത് തുടര്‍ക്കഥയായിട്ടും അധികൃതര്‍ അനാസ്ഥ പുലര്‍ത്തുകയാണെന്നും ജീവന് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് …

സിവില്‍ പൊലീസ് ഓഫീസറുടെ മൃതദേഹം ആശുപത്രി കോപൗണ്ടിലെ മാലിന്യ കൂമ്പാരത്തില്‍

കാസര്‍കോട്: സിവില്‍ പൊലീസ് ഓഫീസറുടെ മൃതദേഹം ആശുപത്രി കോപൗണ്ടിലെ മാലിന്യ കൂമ്പാരത്തില്‍ കണ്ടെത്തി. കാസര്‍കോട് എ.ആര്‍ ക്യാംപിലെ ഉദ്യോഗസ്ഥനും ആലപ്പുഴ സ്വദേശിയുമായ സുധീഷി(38)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കറന്തക്കാട് കേളുഗുഡ്ഡെ റോഡിലെ ഉമാ നഴ്‌സിങ് ഹോമിലെ കോംപൗണ്ടിലാണ് മൃതദേഹം കണ്ടത്. ശനിയാഴ്ച വൈകുന്നേരം വഴിയാത്രക്കാരനാണ് മൃതദേഹം ആദ്യം കണ്ടതെന്ന് പറയുന്നു. കാവി ലുങ്കിയും കറുത്ത ബനിയനുമാണ് ധരിച്ചിരുന്നത്. കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം. വിവരമറിയിച്ചതിനെ തുടർന്ന് കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി. പൊലീസ് നായയും വിരലടയാള വിദഗ്ധരും എത്തിയിട്ടുണ്ട്. …

തണുപ്പ് മാറ്റാൻ ട്രെയിനിൽ ചാണക വരളി കത്തിച്ച് തീയിട്ടു; രണ്ട് യുവാക്കൾ അറസ്റ്റിൽ

ന്യൂഡൽഹി:ആസാമില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള സമ്പര്‍ക്കക്രാന്തി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ തണുപ്പ് അകറ്റാന്‍ തീകായല്‍ നടത്തിയ യുവാക്കളെ അറസ്റ്റ് ചെയ്തു.ചന്ദന്‍ കുമാര്‍, ദേവേന്ദ്ര സിങ് എന്നിവരാണ് അറസ്റ്റിലായത്. മറ്റുള്ളവരെ താക്കീത് നല്‍കി വിട്ടയച്ചു. ഉത്തര്‍പ്രദേശിലെ അലിഗറില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. ചാണകവരളി കൊണ്ടുവച്ച്‌ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലാണ് പതിനഞ്ചോളം പേര്‍ ചുറ്റുമിരുന്ന് തീകാഞ്ഞത്. ട്രെയിനിനകത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ ജനറല്‍ കോച്ചില്‍ നിന്ന് പുക ഉയരുന്നത് കണ്ടാണ് അവിടേക്കെത്തിയത്.തീകണ്ട് ഇവിടെ സ്റ്റോപ്പ് ഇല്ലാതിരുന്നിട്ടും ട്രെയിന്‍ അടിയന്തരമായി നിര്‍ത്തി ഇവരെ പുറത്തിറക്കുകയായിരുന്നു. തുടര്‍ന്ന് കോച്ചില്‍ …

ഭര്‍തൃമതിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി ശീതളപാനീയത്തില്‍ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചു; ഓട്ടോഡ്രൈവര്‍ക്കെതിരെ ബലാത്സംഗത്തിന് കേസ്

കാസര്‍കോട്: ഭര്‍ത്യമതിയെ ഓട്ടോയില്‍ തട്ടികൊണ്ടുപോയി ശീതളപാനീയത്തില്‍ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ ബലാത്സംഗത്തിന് ബദിയടുക്ക പൊലീസ് കേസെടുത്തു. ബദിയടുക്ക അര്‍ളടുക്കക്ക് സമീപത്തെ ഇരുപത്തിയാറുകാരിയുടെ പരാതിയിലാണ് മല്ലം ചാണ്ടിമൂലയിലെ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. പരാതിക്കാരി ഓട്ടോയില്‍ പോകുന്നതിനിടെ വഴിയില്‍ വെച്ച് ശീതള പാനീയം കുടിക്കാന്‍ നല്‍കുകയും പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഓട്ടോയില്‍ വച്ച് തന്നെ പീഡിപ്പിക്കുകയും ചെയ്തുവെന്നും പിന്നീട് ഭീഷണിപ്പെടുത്തി നെല്ലിക്കട്ടയിലെ വീട്ടില്‍ കൊണ്ടുപോയും പീഡിപ്പിച്ചുവെന്നുമാണ് …

‘ബില്ലില്‍ ഒപ്പിടുകേലാത്ത നാറി’; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപവുമായി എംഎം മണി

കട്ടപ്പന: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപവുമായി എം.എം.മണി എംഎല്‍എ. ഭുനിയമഭേദഗതി ബില്ലില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണര്‍ നാറിയെന്നായിരുന്നു മണിയുടെ വിവാദ പരാമര്‍ശം. എല്‍ഡിഎഫ് പൊതുയോഗത്തിലായിരുന്നു മണിയുടെ പദപ്രയോഗം. ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നത് പെറപ്പ് പണിയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ പാസാക്കിയ നിയമം പാസാക്കാത്ത നാറിയെ കച്ചവടക്കാര്‍ വിളിച്ചു പുളിശേരി കൊടുത്തു സ്വീകരിക്കുന്നത് ശുദ്ധമര്യാദകേടാണ്. അതിനാല്‍ ഈ നാറിയെ പേറാന്‍ നിങ്ങള്‍ പോകേണ്ട കാര്യമില്ല, ഇടുക്കി ജില്ലയിലെ ജനങ്ങളുടെ ആസനത്തില്‍ ആപ്പടിക്കുന്ന പരിപാടിയാണ് ഗവര്‍ണര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. …

ദേശീയ സ്‌കൂള്‍ ഗെയിംസില്‍ മെഡല്‍ നേട്ടവുമായി കാസര്‍കോടുകാരി

കാസര്‍കോട്: മധ്യപ്രദേശിലെ ബെത്തുലില്‍ നടന്ന ദേശീയ സ്‌കൂള്‍ തായ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥിനി എഎം ഫാത്തിമ വെങ്കല മെഡല്‍ നേടി. തുടര്‍ച്ചയായി നാലു തവണ സംസ്ഥാന അമേച്ചര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണ്ണ മെഡലുകള്‍ കരസ്ഥമാക്കിയിട്ടുള്ള ഫാത്തിമ ഇത്തവണ ആദ്യമായിട്ടാണ് ദേശീയ മത്സരത്തില്‍ പങ്കെടുത്ത് വെങ്കല മെഡല്‍ നേടുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാങ്ങളില്‍ നിന്നായി മുപ്പത്തിയെട്ടോളം മികച്ച താരങ്ങളെ പിന്നിലാക്കിയാണ് ഈ മിടുക്കി മൂന്നാം സ്ഥാനം നേടിയത്. പടുവടുക്കത്തെ …

മുന്‍ കാമുകി പൊലീസുമായെത്തി; വരന്‍ കതിര്‍മണ്ഡപത്തില്‍ നിന്നു ഓടി രക്ഷപ്പെട്ടു

മംഗളൂരു: കാമുകി പൊലീസുമായി എത്തിയ വിവരമറിഞ്ഞ് വരന്‍ കതിര്‍മണ്ഡപത്തില്‍ നിന്നു ഓടി രക്ഷപ്പെട്ടു. കാര്യമറിഞ്ഞതോടെ വധുവിനെയും കൂട്ടി വീട്ടുകാര്‍ മടങ്ങി.ഇന്നലെ ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോട്ടേക്കാര്‍, ബീരിയിലാണ് നാടകീയ സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് പൊലീസും നാട്ടുകാരും പറയുന്നത് ഇങ്ങനെ- ”കോഴിക്കോട് സ്വദേശിയായ യുവാവും മംഗ്‌ളൂരു സ്വദേശിനിയായ യുവതിയും തമ്മില്‍ ഒരു മാട്രിമോണി സൈറ്റുവഴിയാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഇന്നലെയായിരുന്നു വിവാഹം നിശ്ചയിച്ചത്. തന്റെ പൂര്‍വ്വകാമുകിയായ മൈസൂര്‍ സ്വദേശിനി വിവാഹം മുടക്കാന്‍ എത്തുമെന്ന് …

വിരുന്നിനെത്തിയ യുവവനിതാ ഡോക്ടറെ കയറിപ്പിടിച്ചു ചുംബിച്ച പട്ടാളക്കാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: വിരുന്നിനെത്തിയ യുവവനിതാ ഡോക്ടറെ കടന്നു പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്ന കേസില്‍ പട്ടാള ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പാലക്കാട് കിണാശ്ശേരി സ്വദേശിയും നാഗാലാന്റില്‍ സുബേദാറുമായ രാജീവ(59)നെയാണ് എടക്കാട് പൊലീസ് അറസ്റ്റു ചെയ്തത്.കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. രാജീവന്റെ ഭാര്യയും ഡോക്ടറാണ്. ഇരുവരും എടക്കാട്ടെ യുവഡോക്ടര്‍ ദമ്പതികളുടെ വീട്ടില്‍ വിരുന്നിനു എത്തിയതായിരുന്നു. തിരികെ പോകാനായി വീടിന്റെ മുകള്‍ നിലയില്‍ നിന്നു താഴേക്കിറങ്ങുന്നതിനിടയില്‍ മുകളിലേയ്ക്ക് പോവുകയായിരുന്ന യുവ ഡോക്ടറെ കയറി പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നാണ് പരാതി.

ഗൾഫിൽ നിന്നെത്തിയ യുവതിയിൽ നിന്നും ഒരു കിലോയിലധികം സ്വർണ്ണം തട്ടിയെടുത്തു; ക്വട്ടേഷൻ സംഘം സ്വർണ്ണം കവർന്നത് യുവതിയെ തട്ടികൊണ്ട് പോയി ലോഡ്ജിൽ താമസിപ്പിച്ച്; രണ്ട് പേർ പിടിയിൽ

കണ്ണൂർ: ഗള്‍ഫില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യുവതിയില്‍ നിന്നും ഒരു കിലോയോളം സ്വര്‍ണം തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.യുവതിയെ തട്ടിക്കൊണ്ടു പോയി ലോഡ്ജില്‍ ബലമായി താമസിപ്പിച്ചാണ് സ്വര്‍ണം തട്ടിയത്. പിടിയിലായവര്‍ ക്വട്ടേഷൻ സംഘത്തില്‍പ്പെട്ടവരാണ്. കോട്ടയം മലബാര്‍ കൂവ്വപ്പാടിയിലെ ജംഷീര്‍ മൻസിലില്‍ ടി.വി. റംഷാദ് (26), കൂത്തുപറമ്പ് മൂര്യാട് താഴെ പുരയില്‍ സലാം (36) എന്നിവരെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കണ്ടേരിയിലെ മര്‍വാൻ, അമീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്. കഴിഞ്ഞദിവസം ഗള്‍ഫില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ …

വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായ കുട്ടിയുടെ പിതാവിന് കുത്തേറ്റു

തൊടുപുഴ: വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായ കുട്ടിയുടെ പിതാവിന് കുത്തേറ്റു. വണ്ടിപ്പെരിയാര്‍ ടൗണില്‍ വച്ചാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. വിട്ടയച്ച പ്രതി അര്‍ജുന്റെ ബന്ധുവാണ് കുത്തിയതെന്നാണ് സംശയം. വണ്ടിപ്പെരിയാര്‍ ടൗണില്‍വച്ചാണ് കുത്തേറ്റത്. ഇവരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. അതിനിടയിലാണ് കുത്തേറ്റത്. പെണ്‍കുട്ടിയുടെ പിതാവിനെ വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിനാണ് പരിക്ക്