‘ബില്ലില്‍ ഒപ്പിടുകേലാത്ത നാറി’; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപവുമായി എംഎം മണി

കട്ടപ്പന: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപവുമായി എം.എം.മണി എംഎല്‍എ. ഭുനിയമഭേദഗതി ബില്ലില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണര്‍ നാറിയെന്നായിരുന്നു മണിയുടെ വിവാദ പരാമര്‍ശം. എല്‍ഡിഎഫ് പൊതുയോഗത്തിലായിരുന്നു മണിയുടെ പദപ്രയോഗം. ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നത് പെറപ്പ് പണിയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ പാസാക്കിയ നിയമം പാസാക്കാത്ത നാറിയെ കച്ചവടക്കാര്‍ വിളിച്ചു പുളിശേരി കൊടുത്തു സ്വീകരിക്കുന്നത് ശുദ്ധമര്യാദകേടാണ്. അതിനാല്‍ ഈ നാറിയെ പേറാന്‍ നിങ്ങള്‍ പോകേണ്ട കാര്യമില്ല, ഇടുക്കി ജില്ലയിലെ ജനങ്ങളുടെ ആസനത്തില്‍ ആപ്പടിക്കുന്ന പരിപാടിയാണ് ഗവര്‍ണര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. 9ന് എല്‍ഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി രാജ്ഭവന്‍ മാര്‍ച്ച് നടത്താനിരിക്കെ അതേദിവസം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ജില്ലയിലേക്കെത്തുന്നുണ്ട്. ഇതിനിടെയാണ് മുന്‍ മന്ത്രി കൂടിയായ മണി ഗവര്‍ണര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. ഗവര്‍ണറെ ‘നാറി’ എന്നു വിശേഷിപ്പിച്ച മണി, ഗവര്‍ണര്‍ എത്തുന്ന ദിവസം ജില്ല പ്രവര്‍ത്തിക്കാതിരുന്നാല്‍ പോരേ എന്നും അക്കാര്യം എല്‍ഡിഎഫ് ആലോചിക്കണമെന്നും ആവശ്യപ്പെട്ടു ഇതിനു പിന്നാലെ, ഗവര്‍ണര്‍ക്കെതിരെ പുതിയ പോര്‍മുഖം തുറന്ന് അദ്ദേഹം ഇടുക്കിയിലെത്തുന്ന ഒന്‍പതിന് എല്‍ഡിഎഫ് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page