തണുപ്പ് മാറ്റാൻ ട്രെയിനിൽ ചാണക വരളി കത്തിച്ച് തീയിട്ടു; രണ്ട് യുവാക്കൾ അറസ്റ്റിൽ

ന്യൂഡൽഹി:ആസാമില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള സമ്പര്‍ക്കക്രാന്തി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ തണുപ്പ് അകറ്റാന്‍ തീകായല്‍ നടത്തിയ യുവാക്കളെ അറസ്റ്റ് ചെയ്തു.ചന്ദന്‍ കുമാര്‍, ദേവേന്ദ്ര സിങ് എന്നിവരാണ് അറസ്റ്റിലായത്. മറ്റുള്ളവരെ താക്കീത് നല്‍കി വിട്ടയച്ചു. ഉത്തര്‍പ്രദേശിലെ അലിഗറില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. ചാണകവരളി കൊണ്ടുവച്ച്‌ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലാണ് പതിനഞ്ചോളം പേര്‍ ചുറ്റുമിരുന്ന് തീകാഞ്ഞത്. ട്രെയിനിനകത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ ജനറല്‍ കോച്ചില്‍ നിന്ന് പുക ഉയരുന്നത് കണ്ടാണ് അവിടേക്കെത്തിയത്.
തീകണ്ട് ഇവിടെ സ്റ്റോപ്പ് ഇല്ലാതിരുന്നിട്ടും ട്രെയിന്‍ അടിയന്തരമായി നിര്‍ത്തി ഇവരെ പുറത്തിറക്കുകയായിരുന്നു. തുടര്‍ന്ന് കോച്ചില്‍ വിശദമായ പരിശോധന നടത്തി. അപ്പോഴാണ് ചാണക വരളികള്‍ കണ്ടെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page