ജയിലില്‍ നിന്നും രക്ഷപ്പെട്ട ഹര്‍ഷാദ് വിദേശത്തേക്ക് കടക്കാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസിറക്കി

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവുചാടിയ കോയ്യാട് സ്വദേശി ഹര്‍ഷാദ് വിദേശത്തേക്ക് രക്ഷപ്പെടാതിരിക്കാന്‍ അന്വേഷണ സംഘം സംസ്ഥാനത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഹര്‍ഷാദ് വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിച്ചിരുന്നതായി സുഹൃത്തും കൂട്ടുപ്രതിയുമായ യുവാവ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു. ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ നേരത്തെയും ശ്രമം നടത്തിയിട്ടുണ്ടെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഹര്‍ഷാദിനെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പൊലിസ് മുന്‍പോട്ടുപോകുന്നത്. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍.അജിത്ത് കുമാറിന്റെ മേല്‍നോട്ടത്തില്‍ അസി.കമ്മിഷണര്‍ ടി.കെ …

പ്രധാനമന്ത്രിയുടെ ആശിർവാദം; ഭാഗ്യ സുരേഷ്  വിവാഹിതയായി; ആശംസകളുമായി താര നിര

ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാക്ഷിയാക്കി നടൻ സുരേഷ് ഗോപിയുടെ മൂത്തപുത്രി ഭാഗ്യാ സുരേഷ് ഗോപിക്ക് ശ്രേയസ് മോഹൻ താലിചാര്‍ത്തി.ഗുരുവായൂര്‍ ക്ഷേത്രനടയില്‍ തീര്‍ത്തും ലളിതമായാണ് താലിചാര്‍ത്തല്‍ നടന്നത്.നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിലെത്തിയത് വൻ താരനിര. മമ്മൂട്ടി, ഭാര്യ സുൽഫത്ത്, നടൻ മോഹൻലാൽ, തെന്നിന്ത്യൻ താരം ഖുശ്ബു, ജയറാം, ഭാര്യ പാർവതി, സംവിധായകൻ ഷാജി കൈലാസ്, ഭാര്യ ആനി തുടങ്ങി വലിയ താരനിരയാണ് ക്ഷേത്രത്തിലെത്തിയത്. പുലര്‍ച്ചെതന്നെ താരങ്ങൾ വിവാഹത്തിൽ …

മുഗുവിലെ വീടിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ച; മോഷണം പോയത് 23.5 പവന്‍; ഏതാനും പേര്‍ നിരീക്ഷണത്തില്‍

കാസര്‍കോട്: വീട്ടുകാര്‍ ഉത്സവത്തില്‍ പങ്കെടുക്കാന്‍ പോയ തക്കത്തില്‍ വീട് കുത്തിത്തുറന്ന് 23.5 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതം. മോഷ്ടാക്കളുടെതെന്ന് സംശയിക്കുന്ന വിരലടയാളങ്ങള്‍ കണ്ടെത്തി. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതിനാല്‍ ഏതാനും പേര്‍ നിരീക്ഷണത്തിലാണ്. ബദിയഡുക്ക എസ്.ഐ അനുരൂപിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സീതാംഗോളി, മുഗു കുഞ്ഞിപദവിലെ അധ്യാപകന്‍ പ്രസാദ് റായിയുടെ വീട്ടിലാണ് കവര്‍ച്ച. പ്രസാദ് റായിയുടെ സഹോദരന്‍ മഞ്ചുനാഥയുടെ ഭാര്യ സ്വാതിയുടെ ആഭരണങ്ങളാണ് കവര്‍ന്നത്. വീട്ടില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് കവര്‍ച്ച നടന്നത്. ഉച്ചയ്ക്ക് …

പാക്കിസ്ഥാനില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു

കറാച്ചി: തീവ്രവാദ സംഘടനയായ ജെയ്ഷ് അല്‍ അദ്ലുവിന്റെ പാകിസ്ഥാനിലെ താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസമാണ് ഇറാന്റെ മിസൈല്‍ ആക്രമണം നടന്നത്. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് ഇറാഖിലും സിറിയയിലും മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാകിസ്ഥാനില്‍ ആക്രമണം നടന്നത്. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇറാനിയന്‍ സുരക്ഷാ സേനയ്ക്ക് എതിരെ ബലൂച്ചി തീവ്രവാദ സംഘടനയായ ജെയ്ഷ് അല്‍ അദ്ലു ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയാണ് ഇറാന്റെ ഭാഗത്ത് നിന്നുണ്ടായത്. …

വിദ്യാർത്ഥിക്ക് പ്രകൃതി വിരുദ്ധ പീഡനം; ട്യൂഷന്‍ സെന്റര്‍ സീല്‍ ചെയ്തു; പ്രതിക്കായി മംഗ്‌ളൂരുവില്‍ റെയ്ഡ്

കാസർകോട്: പോക്‌സോ കേസില്‍ പ്രതിയായ യുവാവിന്റെ ഉടമസ്ഥതയിലുള്ള ട്യൂഷന്‍ സെന്റര്‍ പൊലീസ് സീല്‍ ചെയ്തു. അതിയാമ്പൂര്‍ സ്വദേശിയും മുന്‍ ഡിവൈ.എഫ്.ഐ നേതാവുമായ ബാബു രാജി(45)ന്റെ ഉടമസ്ഥതയില്‍ കാഞ്ഞങ്ങാട് ബസ്സ്റ്റാന്റിനു സമീപത്തുള്ള ഇംപാക്ട് ട്യൂഷന്‍ സെന്റര്‍ ആണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് അടച്ചു പൂട്ടി സീല്‍ ചെയ്തത്. ഒരാഴ്ച മുമ്പ് രാത്രിയില്‍ ട്യൂഷനു എത്തിയ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ ബാബുരാജ് പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയിരുന്നു. ഈ സംഭവത്തില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് പോക്‌സോ കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയി. പ്രതി മംഗ്‌ളൂരുവിലുള്ള …

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് 19 കാരിയായ കോളേജ് വിദ്യാർത്ഥിനിയുടെ കഴുത്തറുത്ത് യുവാവ്; അറസ്റ്റിൽ

തന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടർന്ന് പത്തൊന്‍പതുകാരിയായ കോളേജ് വിദ്യാർത്ഥിനിയുടെ കഴുത്ത് ബ്ലേഡ് ഉപയോഗിച്ച് അറുത്തതിന്, മുപ്പത്തഞ്ച്കാരനായ യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ്. അറസ്റ്റിലായ സഞ്ജയ് പ്രഹ്ലാദ് ബയാസും, രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായ കുൽസും ഷെയ്ഖും മുംബൈയിലെ ഗോരെഗാവ് നിവാസികളാണ്. കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് സഞ്ജയിന്റെ പ്രണയാഭ്യര്‍ത്ഥന കുൽസും നിരസിച്ചിരുന്നു. ഇതിന്റെ പേരില്‍ പെൺകുട്ടിയുടെ വീട്ടുകാരും സഞ്ജയും തമ്മിൽ വഴക്കുണ്ടായി. എന്നാല്‍ പിന്നീട് കാര്യങ്ങൾ ഒത്തുതീർപ്പാക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് കുൽസും കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ, സഞ്ജയ് പിന്നിൽ …

ഡോക്ടറെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും പണവും കവര്‍ന്ന പ്രതി അറസ്റ്റില്‍

കണ്ണൂര്‍: തലശേരി നഗരത്തിലെ തിരുവാങ്ങാട് പെട്രോള്‍ പമ്പിന്റെ സമീപം ഡോക്ടര്‍ ബ്രിട്ടോ ജസ്റ്റിന്‍ എന്നയാളുടെ മൊബൈല്‍ ഫോണും പണവും കളവ് ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. മുഴപ്പിലങ്ങാട് സ്വദേശി ഫൗസിയ മന്‍സിലില്‍ എ കെ നസീറിനെയാണ് (28) തലശ്ശേരി ടൗണ്‍ പൊലീസ് ബുധനാഴ്ച രാവിലെ അറസ്റ്റു ചെയ്തത്. ജനുവരി 14 ന് രാത്രി എട്ടു മണിയോടെയാണ് സംഭവം. റോഡരികില്‍ കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങിയ ഡോക്ടറോട് കഞ്ചാവുണ്ടോയെന്ന് ചോദിച്ച പ്രതികള്‍ ഭീഷണിപ്പെടുത്തി കീശയിലുണ്ടായിരുന്ന പേഴ്‌സും മൊബൈല്‍ ഫോണും പിടിച്ചു …

ഓട്ടോയില്‍ കേരളത്തിലേക്ക് മദ്യ കടത്ത്; 129 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശ മദ്യവുമായി രണ്ടുപേര്‍ പിടിയില്‍

കാസര്‍കോട്: ഓട്ടോയില്‍ കേരളത്തിലേക്ക് കടത്തിയ 129.6 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശ മദ്യവുമായി രണ്ടുപേര്‍ പിടിയില്‍. കുമ്പള സൂരംബയല്‍ സ്വദേശി നാരായണന്‍ എന്ന ചീനച്ചട്ടി നാരായണന്‍(58), മധൂര്‍ സ്വദേശി കെ കിരണ്‍ കുമാര്‍(48) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ സാജന്‍ അപ്യാലും സംഘവുമാണ് പ്രതികളെ അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച വൈകീട്ടാണ് എക്‌സൈസ് സംഘം രഹസ്യ വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരത്ത് വാഹന പരിശോധന നടത്തിയത്. കര്‍ണാടക അതിര്‍ത്തിയിലെ …

കാട്ടുപന്നി ബൈക്കിലിടിച്ച് അപകടം; യുവാവ് മരിച്ചു

കോഴിക്കോട്:തിരുവമ്പാടിയിൽ കാട്ടുപന്നി ബൈക്കിലിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.പൊന്നാങ്കയം പോത്തശ്ശേരിയില്‍ ഗോപി-വിലാസിനി ദമ്പതികളുടെ മകൻ ജിനീഷ് (25) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ആയിരുന്നു അപകടം. മുക്കം – തിരുവമ്പാടി റോഡില്‍ ഗേറ്റുപടിയില്‍ വച്ചാണ് ജിനീഷിന്റെ ബൈക്കില്‍ കാട്ടുപന്നി ഇടിച്ചത്.. ഉടൻ തന്നെ ജിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെയാണ് ജിനീഷിന്റെ മരണം. സംസ്‌കാരം ബുധനാഴ്ച വൈകുന്നേരം 3ന് വീട്ടുവളപ്പില്‍. സഹോദരങ്ങള്‍: വിനീഷ്, വിജേഷ്. ഒപ്പം …

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള നഗരം ഗുജറാത്തിൽ?; 3000 ത്തോളം വർഷം പഴക്കമുള്ള ജനവാസ കേന്ദ്രത്തിൻ്റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് പുരാവസ്തു വകുപ്പ്; കണ്ടെടുത്തത് പ്രധാനമന്ത്രിയുടെ നാട്ടിൽ നിന്ന്

അഹമ്മദാബാദ്:ഗുജറാത്തില്‍ 3000 വര്‍ഷം മുന്‍പുള്ള ജനവാസ കേന്ദ്രത്തിൻ്റെ അവശിഷ്ടങ്ങൾ  കണ്ടെത്തി. പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ ഗ്രാമമായ വഡ്‌നഗറിലാണ് ബി.സി 800ലേത് എന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്ന ഖനനത്തില്‍ കണ്ടെത്തിയത്. ഖരഗ്പൂർ ഐഐടി ഫിസിക്കല്‍ റിസര്‍ച്ച്‌ ലബോറട്ടറി, ഡെക്കാന്‍ കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള വരും ഗവേഷണത്തില്‍ പങ്കാളിയായി. 3,000 വര്‍ഷങ്ങള്‍ക്കിടയിലെ വിവിധ ഭരണകൂടങ്ങളുടെ ഉയര്‍ച്ചയും തകര്‍ച്ചയും അധിനിവേശവും മുതല്‍ അക്കാലത്തെ കാലാവസ്ഥാ വ്യതിയാനങ്ങളും വരെയുള്ള കാര്യങ്ങളെ പറ്റി ഖനനത്തില്‍ നിന്നും സൂചന …

പ്രധാനമന്ത്രി ഗുരുവായൂരിലേക്ക്; ഇന്ന് വിവിധ പദ്ധതികളുടെ ഉദ്ഘാനം നിർവ്വഹിക്കും

കൊച്ചി:രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി  രാവിലെയോടെ ഗുരുവായൂരിലേക്ക് പോയി.ക്ഷേത്രദര്‍ശനം നടത്തിയശേഷം നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും. വിവാഹത്തിന് ശേഷം ഹെലികോപ്റ്ററില്‍ തൃപ്രയാറിലെത്തുന്ന പ്രധാനമന്ത്രി ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ഉച്ചയോടെ കൊച്ചിയില്‍ മടങ്ങിയെത്തുന്ന പ്രധാനമന്ത്രി കൊച്ചി കപ്പല്‍ശാലയിലെ 4000 കോടിയുടെ മൂന്ന് വൻ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. കഴിഞ്ഞ ദിവസം വൈകിട്ട് കൊച്ചിയിലെത്തിയ പ്രധാനമന്ത്രി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ …

മുറ്റത്ത് കളിക്കുന്നതിനിടെ പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചെടുത്തു കൊണ്ടുപോയി

കാസർകോട്: അയൽവീടിൻ്റെ മുറ്റത്തു കളിക്കുകയായിരുന്ന ഒന്നരവയസ്സുകാരനെ തെരുവു നായ കടിച്ചെടുത്തുകൊണ്ടുപോയി ക്രൂരമായി മുറിവേൽപിച്ചു. നിലവിളികേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ നായ കുട്ടിയെ ഉപേക്ഷിച്ചു കടന്നുപോയി. പടന്ന വടക്കേപ്പുറത്ത് വണ്ണാത്തി മുക്കിന് സമീപത്തെ ഫാബിനയുടെയും സുലൈമാന്റെയും മകൻ ബഷീറിനെയാണ് നായ്ക്കൾ ആക്രമിച്ചത്. തലയ്ക്കു സാരമായി മുറിവേറ്റ കുട്ടിയെ പരിയാരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. അയൽവാസിയുടെ വീട്ടിൽ ജന്മദിന ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കുട്ടി.പരിപാടിക്കിടെ വീട്ടുമുറ്റത്തു കളിക്കുമ്പോഴാണ് കുട്ടിയെ തെരുവു നായ്ക്കുട്ടം ആക്രമിച്ചത്. …

പയ്യന്നൂര്‍ സ്വദേശിയായ യുവാവ് ബംഗളൂരുവിൽ വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂര്‍: പയ്യന്നൂര്‍ സ്വദേശിയായ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കാങ്കോല്‍ കുണ്ടയം കൊവ്വല്‍ ഗവ: ആയുര്‍വേദആശുപത്രിക്ക് സമീപത്തെ തേജസ് (23) ആണ് മരിച്ചത്. ബംഗളൂരു-മൈസൂരു ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിലാണ് തേജസ് മരണപ്പെട്ടത്.മൃതദേഹം ബുധനാഴ്ച്ച രാവിലെ ഒന്‍പതുമണിക്ക് കുണ്ടയം കൊവ്വല്‍ വായനശാലയില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌ക്കാരം രാവിലെ പത്തു മണിക്ക് സമുദായ ശ്മശാനത്തില്‍. വിമുക്തഭടന്‍ കെ.വി.നാരായണന്റെയും കെ.ടി. ഷൈലജയുടെയും മകനാണ്. സഹോദരന്‍: ശ്രേയസ്(ഓസ്ട്രേലിയ).

മുഗുവിൽ അധ്യാപകന്റെ വീട്ടിൽ പട്ടാപ്പകൽ വൻ കവർച്ച; 25പവനോളം സ്വർണഭരണങ്ങൾ കവർന്നു; മോഷ്ടാക്കൾ എത്തിയത് വീട്ടുകാർ ഉത്സവത്തിന് പോയ തക്കം നോക്കി

കാസർകോട്: അധ്യാപകന്റെ വീട്ടിൽ പട്ടാപ്പകൽ വൻ കവർച്ച. 25പവനോളം സ്വർണ്ണാഭരങ്ങൾ കവർന്നതായാണ് വിവരം. പുത്തിഗെ മുഗു ടെമ്പിൾ റോഡിലെ അദ്ധ്യാപകൻ പ്രസാദ് റായിയുടെ വീട്ടിലാണ് കവർച്ച നടന്നത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിക്കും മൂന്നു മണിക്കും ഇടയിലാണ് കവർച്ച. അധ്യാപകനായ പ്രസാദ് റായി രാവിലെ ചേവാർ സ്കൂളിൽ പോയിരുന്നു . മാതാവും പിതാവും ഭാര്യയും ഉച്ചയ്ക്ക് ഒരു മണിയോടെ തൊട്ടടുത്ത ക്ഷേത്രത്തിൽ ഉത്സവത്തിന് പോയിരുന്നു. ഉത്സവം കഴിഞ്ഞ് വീട്ടുകാർ വീട്ടിലെത്തിയപ്പോഴാണ് കതക് തകർത്ത നിലയിൽ കണ്ടത്. വീട്ടിലെ …

‘കാലിക്കറ്റി’ൽ മാർക്ക്‌ ദാനം തുടർക്കഥ;SFI നേതാക്കന്മാർക്കുള്ള മാർക്ക്‌ ദാനം റദ്ദാക്കാൻ ഗവർണർക്ക് നിവേദനം

കോഴിക്കോട്:എസ്എഫ്ഐ നേതാക്കൾക്ക് മാർക്ക് കൂട്ടി കൊടുക്കുന്നത് ‘കാലിക്കറ്റ് സർവ്വകലാശാലയിൽ തുടർക്കഥയാകുന്നു.2009 ൽ സർവ്വകലാശാലയുടെ വിമൻസ് സ്റ്റഡീസ് എം.എ കോഴ്സിന് പഠിച്ചിരുന്ന SFI സംസ്ഥാന നേതാവായിരുന്ന കെ. ഡയാനയ്ക്ക് പത്തുവർഷം കഴിഞ്ഞ് ഇന്റെണൽ പരീക്ഷയിൽ 21 മാർക്ക് അധികവുമായി നൽകിയത് വിവാദമായതിന് സമാനമായാണ് ഇപ്പോൾ പൂജ്യം മാർക്ക് ലഭിച്ച  മറ്റൊരു എസ്എഫ്ഐ നേതാവായ കെ. ആകാശിന് ഇന്റെർണൽ പരീക്ഷയിൽ ആറ് മാർക്ക് കൂട്ടിക്കൊടുത്ത് BSc പരീക്ഷ ജയിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.അക്കാദമിക് കൗൺസിലിന്റെ റെഗുലേഷന് വിരുദ്ധമായാണ്  ഇന്റെണൽ മാർക്ക് കൂട്ടി നൽകിയതെന്ന് …

അച്ഛനും മകനും ചേര്‍ന്ന് പണം ഇരട്ടിപ്പ് കമ്പനി; കെണിയില്‍ വീണത് നടന്‍ കൊല്ലം തുളസി; 20 ലക്ഷം തട്ടിയ പ്രതികള്‍ ഡല്‍ഹിയില്‍ പിടിയില്‍

നടന്‍ കൊല്ലം തുളസിയില്‍നിന്ന് 20 ലക്ഷം രൂപ തട്ടിയ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളായ സന്തോഷ് കുമാര്‍, ദീപക് എന്നിവരാണ് പിടിയിലായത്. നിക്ഷേപിക്കുന്ന പണം ഇരട്ടിയായി തിരിച്ചു നല്‍കുമെന്ന് പറഞ്ഞാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ജി കാപ്പിറ്റല്‍ എന്ന കമ്പനി ഉണ്ടാക്കി ഇവര്‍ പലരില്‍നിന്നും പണം തട്ടിയതായാണ് വിവരം. നടന്‍ കൊല്ലം തുളസിയില്‍ നിന്ന് ആദ്യം രണ്ടു ലക്ഷം രൂപ വാങ്ങി പ്രതികള്‍ നാലു ലക്ഷമായി തിരിച്ചു നല്‍കിയിരുന്നു. ഇങ്ങനെ വിശ്വാസം നേടിയെടുത്തതോടെ പ്രതികള്‍ക്ക് …

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ചു. മാത്തില്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി മുസാഫിര്‍(16) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെരിങ്ങോം പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ചൂരല്‍ സ്വദേശി പുഴക്കല്‍ മുസ്തഫയുടെയും റഷീദയുടെയും മകനാണ്. ഏക സഹോദരന്‍: മുബഷീര്‍.

പെൺകുട്ടിക്ക് ഒപ്പം എത്തിയ യുവാവിന് നേരെ സദാചാര ഗുണ്ടാ ആക്രമണം; 2 പേർ അറസ്റ്റിൽ

കോതമംഗലം: യുവാവിനും പെണ്‍സുഹൃത്തിനും നേരേ സദാചാരഗുണ്ടാ ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ടുപേർ അറസ്റ്റിൽ .മൂവാറ്റുപുഴ പുന്നമറ്റം സ്വദേശി കോട്ടക്കുടി ഷെമീര്‍(42) മൂവാറ്റുപുഴ മാര്‍ക്കറ്റ് പള്ളത്ത് കടവില്‍ നവാസ്(39) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനും സുഹൃത്തായ ഡെന്റല്‍ വിദ്യാര്‍ഥിനിക്കും നേരേയാണ് ആക്രമണമുണ്ടായത്. യുവാവിന്റെ പണമടങ്ങിയ ബാഗും അക്രമികള്‍ തട്ടിയെടുത്തു.ഞായറാഴ്ച രാത്രിയാണ് യുവാവിനെ പ്രതികള്‍ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ യുവാവിന്റെ കാലിന് പരിക്കേറ്റിരുന്നു. ഇയാളുടെ പണവും യു.എ.ഇ. ഡ്രൈവിങ് ലൈസന്‍സ്, എ.ടി.എം. കാര്‍ഡ് …