പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് 19 കാരിയായ കോളേജ് വിദ്യാർത്ഥിനിയുടെ കഴുത്തറുത്ത് യുവാവ്; അറസ്റ്റിൽ

തന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടർന്ന് പത്തൊന്‍പതുകാരിയായ കോളേജ് വിദ്യാർത്ഥിനിയുടെ കഴുത്ത് ബ്ലേഡ് ഉപയോഗിച്ച് അറുത്തതിന്, മുപ്പത്തഞ്ച്കാരനായ യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ്.

അറസ്റ്റിലായ സഞ്ജയ് പ്രഹ്ലാദ് ബയാസും, രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായ കുൽസും ഷെയ്ഖും മുംബൈയിലെ ഗോരെഗാവ് നിവാസികളാണ്. കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് സഞ്ജയിന്റെ പ്രണയാഭ്യര്‍ത്ഥന കുൽസും നിരസിച്ചിരുന്നു. ഇതിന്റെ പേരില്‍ പെൺകുട്ടിയുടെ വീട്ടുകാരും സഞ്ജയും തമ്മിൽ വഴക്കുണ്ടായി. എന്നാല്‍ പിന്നീട് കാര്യങ്ങൾ ഒത്തുതീർപ്പാക്കുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് കുൽസും കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ, സഞ്ജയ് പിന്നിൽ നിന്ന് വന്ന് കുൽസുമിന്റെ തലയിൽ പിടിച്ച് ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിന്റെ ഭാഗമായ പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

കുൽസുമിന്റെ വീടിന് സമീപമായിരുന്നു സംഭവം. സഹായത്തിനായി നിലവിളിച്ചപ്പോൾ സഞ്ജയ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഓടിക്കൂടിയ ആളുകൾ കുൽസുമിനെ ആശുപത്രിയിൽ എത്തിക്കുകയും പോലീസിൽ അറിയിക്കുകയും ചെയ്തു.

മുറിവ് ആഴമുള്ളതാണെങ്കിലും പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ പൊലീസ് മൊഴി രേഖപ്പെടുത്തി. മൊഴി അനുസരിച്ച് പെൺകുട്ടിയെ ആക്രമിക്കുമ്പോൾ സഞ്ജയ് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. സാക്ഷികളെ തിരിച്ചറിയാനുള്ള നീക്കത്തിലാണ് ഇപ്പോൾ പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ബേവിഞ്ചയില്‍ നിന്നു 3 ലക്ഷം രൂപയുടെ വൈദ്യുതി വയറുകള്‍ മുറിച്ചു കടത്തിയ കേസ്: പള്ളിക്കര സ്വദേശികള്‍ അറസ്റ്റില്‍; പിടിയിലായത് രാത്രി കാലങ്ങളില്‍ ബൈക്കില്‍ കറങ്ങി കവര്‍ച്ച പതിവാക്കിയ സംഘം, ബേക്കലിലും കേസ്
Scroll to top

You cannot copy content of this page