കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ചു. മാത്തില്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി മുസാഫിര്‍(16) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെരിങ്ങോം പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ചൂരല്‍ സ്വദേശി പുഴക്കല്‍ മുസ്തഫയുടെയും റഷീദയുടെയും മകനാണ്. ഏക സഹോദരന്‍: മുബഷീര്‍.