പയ്യന്നൂര്‍ സ്വദേശിയായ യുവാവ് ബംഗളൂരുവിൽ വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂര്‍: പയ്യന്നൂര്‍ സ്വദേശിയായ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കാങ്കോല്‍ കുണ്ടയം കൊവ്വല്‍ ഗവ: ആയുര്‍വേദആശുപത്രിക്ക് സമീപത്തെ തേജസ് (23) ആണ് മരിച്ചത്. ബംഗളൂരു-മൈസൂരു ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിലാണ് തേജസ് മരണപ്പെട്ടത്.
മൃതദേഹം ബുധനാഴ്ച്ച രാവിലെ ഒന്‍പതുമണിക്ക് കുണ്ടയം കൊവ്വല്‍ വായനശാലയില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌ക്കാരം രാവിലെ പത്തു മണിക്ക് സമുദായ ശ്മശാനത്തില്‍. വിമുക്തഭടന്‍ കെ.വി.നാരായണന്റെയും കെ.ടി. ഷൈലജയുടെയും മകനാണ്. സഹോദരന്‍: ശ്രേയസ്(ഓസ്ട്രേലിയ).

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page