ബൈക്കിലെത്തി മാല മോഷണം വീണ്ടും; ഉല്‍സവം കണ്ട് മടങ്ങിയ 65 കാരിയുടെ രണ്ടര പവന്‍ മാല തട്ടിപ്പറിച്ചു

കാസര്‍കോട്: ബൈക്കിലെത്തി മാല മോഷണം നടത്തുന്ന സംഘം ജില്ലയില്‍ വീണ്ടും സജീവമായി. ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞു മടങ്ങി വരികയായിരുന്ന 65 കാരിയുടെ രണ്ടര പവന്‍ മാല ബൈക്കില്‍ എത്തിയ സംഘം കവര്‍ന്നു. കാലിച്ചാംപൊതി സ്വദേശിനി ദേവകി(65)യുടെ മാലയാണ് നഷ്ടപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ കാഞ്ഞങ്ങാട് സൗത്ത് മാതോത്ത് അമ്പലത്തില്‍ നിന്ന് ഉത്സവം കഴിഞ്ഞു തിരിച്ചുപോകുമ്പോഴാണ് കവര്‍ച്ച. ബൈക്കില്‍ എത്തിയ രണ്ടുപേര്‍ മാല പറിച്ച് ചെമ്മട്ടംവയല്‍ തോയമ്മലിലെ ജില്ലാ ആശുപത്രി ഭാഗത്തേക്ക് ബൈക്ക് ഓടിച്ചു പോവുകയായിരുന്നു. പരാതിയെ തുടര്‍ന്ന് …

കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള അന്നദാനം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; പുങ്ങംചാലില്‍ 100 ഓളം പേര്‍ ചികിത്സതേടി

കാസര്‍കോട്: വെസ്റ്റ് എളേരി പഞ്ചായത്തിലെ പുങ്ങംചാലില്‍ ഒരു ക്ഷേത്രത്തില്‍ നടന്ന കളിയാട്ട മഹോത്സവത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് ഭക്ഷ്യ വിഷബാധ. കുട്ടികള്‍ ഉള്‍പ്പെടെ 100 ഓളം പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സതേടി. ആരുടെയും നില ഗുരുതരമല്ല. ചര്‍ദി, വയറു വേദന എന്നിവയാണ് ആളുകള്‍ക്ക് അനുഭവപ്പെട്ടിരിക്കുന്നത്. ക്ഷേത്രത്തില്‍ നടന്ന അന്നദാനത്തില്‍ നിന്നാണ് ഭക്ഷ്യബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്. ഐസ്‌ക്രീം കഴിച്ച കുട്ടികളിലും ഭക്ഷ്യ വിഷബാധയുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. കൂടുതല്‍പേര്‍ ചികില്‍സ തേടി നീലേശ്വരം, കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് ആശുപത്രികളില്‍ എത്തുന്നുണ്ട്. ആരോഗ്യ വകുപ്പ് …

ക്ഷേത്രത്തിലെ സന്ദര്‍ശകനില്‍ നിന്ന് ലക്ഷങ്ങൾ വിലയുള്ള ഐഫോൺ തട്ടിയെടുത്ത് കുരങ്ങൻ; കുരങ്ങന്മാരെ അനുനയിപ്പിച്ച് ഐഫോൺ തിരിച്ചെടുത്തത് ഫ്രൂട്ടി നല്‍കി; വീഡിയോ വൈറൽ

മധുര: ക്ഷേത്രനഗരമായ വൃന്ദാവനത്തിൽ നടന്ന കൗതുകകരമായ  സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ  വൈറലായിരിക്കുന്നത്. കുരങ്ങന്മാർ ഒരു സന്ദര്‍ശകന്റെ ഐഫോൺ തട്ടിയെടുത്ത് ഓടി. ഫോൺ തിരിച്ചെടുക്കാൻ പഠിച്ച പണി പതിനെട്ടും  പയറ്റിയിട്ടും നടന്നില്ല. ഒടുവിൽ കുരങ്ങന്‍മാരെ ആകർഷിക്കാൻ  മറ്റൊരു വിദ്യയുമായി  സന്ദര്‍ശകര്‍ എത്തിയതോടെ ഫോൺ തിരികെ ലഭിച്ചു. വൃന്ദാവനിലെ ശ്രീ രംഗ്‌നാഥ് ജി മന്ദിറിലാണ് സംഭവം അരങ്ങേറിയത്.   ക്ഷേത്രത്തിലെ തിരക്കിനിടെ കുരങ്ങൻ ഒരാളുടെ ഐഫോൺ മോഷ്ടിച്ചു ഓടി. ഇത് പെട്ടെന്ന് തന്നെ മറ്റ് സന്ദര്‍ശകരെ ആകർഷിച്ചു. കുരങ്ങന്റെ കൈയിൽ …

പതിനഞ്ചുകാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു;  വിദ്യാര്‍ത്ഥിയ്ക്ക് അശ്ലീല സന്ദേശങ്ങളും നഗ്ന ചിത്രങ്ങളും അയക്കുന്നത് പതിവ്; 38 കാരിയായ അധ്യാപികക്ക് ആജീവനാന്ത വിലക്ക്

ലണ്ടൻ: പതിനഞ്ചുകാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്കു ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി. 38 വയസ്സുകാരിയായ കാൻഡിസ് ബാര്‍ബറിന് ആണ്  വിലക്കേർപ്പെടുത്തിയത്. പ്രിൻസസ് റിസ്‌ബറോ സ്കൂളില്‍ പഠിപ്പിക്കുന്നതിനിടയില്‍ വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് 38 വയസ്സുകാരിയായ കാൻഡിസ് ബാര്‍ബറിനെ 2021ല്‍ ആറു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. വിദ്യാര്‍ഥികളോടുള്ള ബാര്‍ബറിന്റെ സമീപനം വളരെ മോശമായിരുന്നെന്നും  ഇവര്‍ അധ്യാപനം നടത്തുന്നത് മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ടാകുമെന്നതിനാലാണ് വിലക്കേര്‍പ്പെടുത്തിയതെന്നും അധികൃതര്‍ പറഞ്ഞു. വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമായ കാൻഡിസ് ബാബര്‍, അശ്ലീല …

അമ്മയുടെ ലിവിങ് ടുഗതർ പങ്കാളി 14 കാരിയായ മകളെ പീഡിപ്പിച്ചു; പരാതിയിൽ 29 കാരൻ അറസ്റ്റിൽ

ന്യൂഡൽഹി:അമ്മയുടെ ലിവിങ് ടുഗെതര്‍ പങ്കാളി 14 വയസുകാരിയെ ബലാത്സംഗം ചെയ്തെന്ന് പരാതി. നോര്‍ത്ത് ഡല്‍ഹിയിലെ ബുറാരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.29 വയസുകാരനായ പ്രതിക്കെതിരെ ബലാത്സംഗം, പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ഗാസിയാബാദിലെ ലോനി സ്വദേശിയായ അങ്കിത് യാദവ് എന്നയാളാണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മ തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ആദ്യ വിവാഹത്തിൽ ഇവർക്ക് മൂന്ന് മക്കളുണ്ട്. എട്ട് വര്‍ഷം മുമ്പ് ഭര്‍ത്താവുമായി പിരിയുകയും പിന്നീട് അങ്കിത് യാദവുമായി ലിവിങ് …

ഡോ: വന്ദനാ ദാസ് കൊലപാതകം;സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി:ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനയുടെ പിതാവ് മോഹന്‍ദാസ് ആണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജിയില്‍ കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. കുറ്റപത്രം നല്‍കിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇപ്പോഴത്തെ അന്വേഷണം കാര്യക്ഷമമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ വിചാരണയ്ക്ക് സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാമെന്ന് …

എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവിന്‌ കുത്തേറ്റു; മഞ്ചേശ്വരം സ്വദേശിക്കാണ് കുത്തേറ്റത്‌; പിന്നിൽ ഫ്രറ്റേണിറ്റി കെഎസ്‌യു പ്രവര്‍ത്തകരെന്ന് എസ്എഫ്‌ഐ

എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു. നാസര്‍ അബ്ദുറഹ്‌മാനാണ് കുത്തേറ്റത്. അബ്ദുറഹ്‌മാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അര്‍ധ രാത്രിയിലായിരുന്നു ആക്രമണം. ഫ്രറ്റേണിറ്റി കെഎസ്‌യു പ്രവര്‍ത്തകരാണ് ക്യാംപസിനകത്ത് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് എസ് എഫ് ഐ യുടെ ആരോപണം. എംജി നാടകോത്സവത്തിന്റെ ഭാഗമായി ക്യാംപസിനകത്ത് നാടകപരിശീലനം നടക്കുന്നുണ്ടായിരുന്നു. സംഘാടകച്ചുമതലയുടെ ഭാഗമായി അബ്ദുള്‍ നാസിറും എസ്എഫ്‌ഐ പ്രവര്‍ത്തകരും ക്യാംപസിലുണ്ടായിരുന്നു.ഇതിനിടെയാണ് ക്യാംപസിലെത്തിയ അക്രമിസംഘം ക്യാംപസിലെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചത്. കത്തി, ബിയര്‍ കുപ്പി, വടി എന്നിവ …

8 ദിവസത്തിനു ശേഷം രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി; ആഹ്ളാദത്തോടെ സ്വീകരിച്ച് പ്രവർത്തകർ

കൊച്ചി: എട്ടു ദിവസത്തെ ജയിൽവാസത്തിന് ശേഷം യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി. നാലു കേസുകളിലും ഉപാധികളോടെയാണ് രാഹുലിന് ജാമ്യം ലഭിച്ചിരിക്കുന്നത്. പൂജപ്പുര ജയിലിലാണ് രാഹുൽ റിമാന്‍ഡിൽ കഴിഞ്ഞിരുന്നത്. ജയിലിന് മുന്നിൽ സ്വീകരിക്കാൻ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ എത്തിയിരുന്നു.കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത സെക്രട്ടറിയേറ്റ് മാർച്ച് അക്രമ കേസിലും ഡിജിപി ഓഫീസ് സംഘർഷ കേസിലും ഇന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചത്. സെക്രട്ടറിയേറ്റ് മാർച്ചിന്റെ പേരിലെടുത്ത പുതിയ രണ്ട് കേസുകളിൽ ഇന്നലെ രാഹുലിന് …

ഗുജറാത്തിലെ വാഹനാപകടത്തിൽ കാസർകോട് സ്വദേശിയായ എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു

കാസർകോട്: ഗുജറാത്തിലെ വാഹനാപകടത്തിൽ കാസർകോട് സ്വദേശിയായ എയർഫോഴ്സ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു. നീലേശ്വരം പള്ളിക്കര സ്വദേശി ഉണ്ണി ദാമോദരൻ (41) ആണ് മരിച്ചത്. ഉണ്ണിയും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിന് കുറുകെ നായ ചാടിയപ്പോൾ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വീട്ടുകാർക്ക് ലഭിച്ച പ്രാഥമിക വിവരം. അപകടത്തിൽ സുഹൃത്തുക്കൾക്കും പരിക്കേറ്റിട്ടുണ്ട്. മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുവരും. പള്ളിക്കര ലക്ഷ്മി നാരായണ ക്ഷേത്ര പരിസരത്തെ ഈയക്കാട്ട് ദാമോദരന്റെയും എൻവി ലതയുടെയും മകനാണ്. ഭാര്യ: ഹരിത. മകൻ നവയുഗ്.

4000 കോടിയുടെ മൂന്ന് പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊച്ചി:കൊച്ചിയില്‍ നാലായിരം കോടിയുടെ മൂന്ന് പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ലിമിറ്റഡിന്റെ ന്യൂ ഡ്രൈ ഡോക്ക്, ഇന്റര്‍നാഷനല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍ എന്നിവയാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്.1799 കോടി രൂപ ചിലവിലാണ് പുതിയ ഡ്രൈ ഡോക്ക് നിര്‍മ്മാണം പൂര്‍ത്തിയായത്. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയുടെ 42 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് അറ്റകുറ്റപ്പണിശാല സജ്ജമാക്കിയത്. 970 കോടി രൂപയാണ് രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി ശാല …

രാഹുൽ മാങ്കൂട്ടത്തിന് ഉപാധികളോടെ ജാമ്യം; ഇന്ന് തന്നെ ജയിൽ മോചിതനായേക്കും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. ഉപാധികളോടെയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. 50,000 രൂപ കെട്ടിവയ്ക്കുക, ആറാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുക എന്നീ ഉപാധികളോടെയാണ് ജാമ്യം. തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ ഇന്നുതന്നെ രാഹുൽ ജയിലിൽ നിന്ന് പുറത്തിറങ്ങും. സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിലെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് അടൂരിലെ രാഹുലിന്റെ വീട്ടിലെത്തിലെത്തിയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകരുതെന്ന് …

ഈ വര്‍ഷത്തെ സംസ്‌കൃതി ചെറുകഥാ പുരസ്‌കാരം റീന പിജി രചിച്ച ഒപ്പീസ് എന്ന കഥയ്ക്ക്

കാസര്‍കോട്: ഈ വര്‍ഷത്തെ വി കോമന്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാപുരസ്‌കാരം പ്രഖ്യാപിച്ചു.ഈവര്‍ഷത്തെ സംസ്‌കൃതി ചെറുകഥാപുരസ്‌കാരത്തിന് റീന പിജി രചിച്ച ഒപ്പീസ് എന്ന കഥതെരഞ്ഞെടുത്തു. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.വി പ്രഭോകരന്‍, പത്രപ്രവര്‍ത്തകന്‍ രവീന്ദ്രന്‍ രാവണീശ്വരം, ചിത്രകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പല്ലവ നാരായണന്‍, അധ്യാപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജനോര്‍ദ്ദനന്‍ പുല്ലൂര്‍, എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 10,000 രൂപയും പ്രശസ്തിഫലകവും ആണ് പുരസ്‌കാരജേതാവിന് സമ്മാനിക്കുക. 28 നു ഞായറാഴ്ച പുല്ലൂര്‍ കണ്ണാങ്കോട്ട് സംസ്‌കൃതി ഹാളില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക …

നൃത്താധ്യാപികയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം:നൃത്താധ്യാപികയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നഗരൂര്‍ നന്തായിവാനം എസ്.എസ്.ഭവനില്‍ സുനില്‍കുമാര്‍ – സിന്ധു ദമ്പതികളുടെ മകള്‍ ശരണ്യ (20) ആണ് മരിച്ചത്. ‘നവരസ’ നാട്യകലാക്ഷേത്രത്തിലെ അധ്യാപികയാണ് ശരണ്യ.കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയാണ് സംഭവം. സംഭവസമയത്ത് ശരണ്യയെയും സഹോദര ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛനും അമ്മയും ചെമ്മരത്തുമുക്കില്‍ രാത്രിയില്‍ തട്ടുകടയില്‍ ജോലിക്കു പോയ സമയത്തായിരുന്നു സംഭവം. രാത്രി 11 മണിയോടെ ഉറങ്ങാൻ കിടക്കാൻ പോയ ശരണ്യയെവീടിനുള്ളില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും …

കണ്ണൂരില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു

കണ്ണൂര്‍: കാര്‍ നിയന്ത്രണം വിട്ട് വിദ്യാര്‍ത്ഥി മരിച്ചു. സഹയാത്രികരായ മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നാറാത്ത് മുച്ചിലോട്ട് കാവ് എല്‍.പി സ്‌കൂളിന് സമീപത്തെ അബ്ദുള്‍ ഖാദര്‍-സമീറ ദമ്പതികളുടെ മകന്‍ ദാനിഷാ(17)ണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി എട്ടേക്കമുക്കാലോടെ നാറാത്ത് ആലിന്‍കീഴിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന ദാനിഷ്, സഫാന്‍ തുടങ്ങിയവരെ നാട്ടുകാരാണ് പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അതീവഗുരുതരമായി പരിക്കേറ്റ ദാനിഷ് ചികിത്സയ്ക്കിടെ മരിച്ചു. മറ്റുളളവരുടെ പരുക്ക് സാരമുളളതാണെന്നാണ് മയ്യില്‍ പൊലിസ് നല്‍കുന്ന …

ഒട്ടകപ്പുറത്തേറി വരന്റെ വിവാഹഘോഷയാത്ര, ഗതാഗതം തടസപ്പെടുത്തി; വരനും സൃഹുത്തുക്കളുമായ 25 പേര്‍ക്കെതിരെ കേസെടുത്തു

കണ്ണൂര്‍: നഗരത്തിന് വിളിപ്പാടകലെ നടന്ന വിവാഹ ആഭാസത്തിനെതിരെ ചക്കരക്കല്‍ പൊലിസ് കേസെടുത്തു. ഒട്ടകപ്പുറത്തത്തെിയ വളപട്ടണം സ്വദേശി റിസ്വാനും വിവാഹ ഘോഷയാത്ര നടത്തിയ സുഹൃത്തുക്കളായ 25 പേര്‍ക്കെതിരെയുമാണ് ചക്കരക്കല്‍ സി.ഐ ശ്രീജിത്ത് കോടെരി കേസെടുത്തത്. അന്യായമായി സംഘം ചേര്‍ന്ന് കണ്ണൂര്‍, മട്ടന്നൂര്‍ സംസ്ഥാനപാതയിലെ വാരം ചതുരക്കിണക്കറില്‍ ഗതാഗത തടസമുണ്ടാക്കിയതിനാണ് കേസെടുത്തത്. ഫ്രീക്കന്‍മാരായ വരന്റെ സൃഹുത്തുക്കള്‍ വരനെ ഒട്ടകത്തിന്റെ മുകളില്‍കയറ്റിയിരുത്തി ഘോഷയാത്രയായ നടത്തിച്ചത് നാട്ടുകാരിലും ബന്ധുക്കളിലും പ്രതിഷേധമുണ്ടാക്കിയതിനെ തുടര്‍ന്ന് വരനെ പൊലിസും നാട്ടുകാരും കൂടി താഴെയിറക്കി. കഴിഞ്ഞ ദിവസം വാരത്താണ് …

യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടക്കാട് വെള്ളച്ചാല്‍ വൈദ്യശാലക്ക് സമീപം താമസിക്കുന്ന പുളുക്കുല്‍ അനൂപ് (36) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. എന്നും വൈകിയാണ് ഉണര്‍ന്നെഴുന്നേല്‍ക്കാറുള്ളത്. അതുകൊണ്ട് വീട്ടുകാര്‍ അത്ര കാര്യമാക്കിയില്ല. വൈകിയും വാതില്‍ തുറന്ന് കാണാത്തതിനെ തുടര്‍ന്ന് കിടപ്പുമുറി തുറന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ വീട്ടുകാര്‍ അയല്‍വാസികളെ വിവരമറിയിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചീമേനി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം …

കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു; ഒപ്പം കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചു

കാസര്‍കോട്: കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ചെയര്‍മാന്‍ പദവിയും ഒപ്പം വാര്‍ഡ് കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് നഗരസഭാ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്. ഇതോടെ നഗരസഭയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. മുനീര്‍ രാജിവെച്ച ഒഴിവില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം മുനിസിപ്പല്‍ ചെയര്‍മാനാകും. നഗരസഭാ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുമ്പോളുണ്ടായ ധാരണ പ്രകാരം ചെയര്‍മാന്‍ പദവി ഈ മാസം 15 ന് രാജിവെക്കാന്‍ മുനീറിനോട് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാര്‍ഡ് …

പെരിയാട്ടടുക്കം സംഘര്‍ഷം; പൊലീസ് നിരീക്ഷണത്തില്‍ ചികിത്സയിലായിരുന്ന പ്രതി ആശുപത്രിയില്‍ നിന്നു രക്ഷപ്പെട്ടു

കാസര്‍കോട്: പൊലീസ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സംഘര്‍ഷ കേസിലെ പ്രതി പൊലീസിനെ തള്ളിയിട്ട് രക്ഷപ്പെട്ടു. ബേക്കല്‍ പൊലീസ് കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത പെരിയാട്ടടുക്കം സംഘര്‍ഷകേസിലെ പ്രതിയായ റഹീം എന്നയാളാണ് ചൊവ്വാഴ്ച രാത്രി ചെങ്കളയിലെ ആശുപത്രിയില്‍ നിന്നും പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. ബേക്കലില്‍ നടന്നു വരുന്ന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിനിടയില്‍ ഉണ്ടായ വാക്കുതര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി പെരിയാട്ടടുക്കത്ത് സംഘര്‍ഷം ഉണ്ടായത്. രണ്ടു പ്രദേശങ്ങളിലെ യുവാക്കള്‍ ചേരി തിരിഞ്ഞാണ് ആക്രമണത്തിലേര്‍പ്പെട്ടത്. മരവടികളും കല്ലും ഉപയോഗിച്ചായിരുന്നു അക്രമം. സംഭവത്തില്‍ …