രാഹുൽ മാങ്കൂട്ടത്തിന് ഉപാധികളോടെ ജാമ്യം; ഇന്ന് തന്നെ ജയിൽ മോചിതനായേക്കും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. ഉപാധികളോടെയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. 50,000 രൂപ കെട്ടിവയ്ക്കുക, ആറാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുക എന്നീ ഉപാധികളോടെയാണ് ജാമ്യം. തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ ഇന്നുതന്നെ രാഹുൽ ജയിലിൽ നിന്ന് പുറത്തിറങ്ങും.

സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിലെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് അടൂരിലെ രാഹുലിന്റെ വീട്ടിലെത്തിലെത്തിയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. രാഹുൽ ആണ് അക്രമത്തിന് നേതൃത്വം നൽകിയതെന്നും പിരിഞ്ഞു പോയ പ്രവർത്തകരെ തിരിച്ചു വിളിച്ച് അറസ്റ്റിലായവരെ മോചിപ്പിക്കാൻ ശ്രമിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. രാഹുലിന് എതിരായ കേസ് കെട്ടിച്ചമച്ചതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page