ക്ഷേത്രത്തിലെ സന്ദര്‍ശകനില്‍ നിന്ന് ലക്ഷങ്ങൾ വിലയുള്ള ഐഫോൺ തട്ടിയെടുത്ത് കുരങ്ങൻ; കുരങ്ങന്മാരെ അനുനയിപ്പിച്ച് ഐഫോൺ തിരിച്ചെടുത്തത് ഫ്രൂട്ടി നല്‍കി; വീഡിയോ വൈറൽ

മധുര: ക്ഷേത്രനഗരമായ വൃന്ദാവനത്തിൽ നടന്ന കൗതുകകരമായ  സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ  വൈറലായിരിക്കുന്നത്. കുരങ്ങന്മാർ ഒരു സന്ദര്‍ശകന്റെ ഐഫോൺ തട്ടിയെടുത്ത് ഓടി. ഫോൺ തിരിച്ചെടുക്കാൻ പഠിച്ച പണി പതിനെട്ടും  പയറ്റിയിട്ടും നടന്നില്ല. ഒടുവിൽ കുരങ്ങന്‍മാരെ ആകർഷിക്കാൻ  മറ്റൊരു വിദ്യയുമായി  സന്ദര്‍ശകര്‍ എത്തിയതോടെ ഫോൺ തിരികെ ലഭിച്ചു.

വൃന്ദാവനിലെ ശ്രീ രംഗ്‌നാഥ് ജി മന്ദിറിലാണ് സംഭവം അരങ്ങേറിയത്.   ക്ഷേത്രത്തിലെ തിരക്കിനിടെ കുരങ്ങൻ ഒരാളുടെ ഐഫോൺ മോഷ്ടിച്ചു ഓടി. ഇത് പെട്ടെന്ന് തന്നെ മറ്റ് സന്ദര്‍ശകരെ ആകർഷിച്ചു. കുരങ്ങന്റെ കൈയിൽ നിന്ന് ഫോൺ വീണ്ടെടുക്കുന്നതിന് സഹായിക്കാൻ എല്ലാവരും ഉത്സുകരായി.  കുരങ്ങന്  ജ്യൂസ് നല്‍കി ആകർഷിച്ച് ഫോൺ വീണ്ടെടുക്കാൻ ശ്രമമാരംഭിച്ചു.മാമ്പഴത്തിന്റെ രുചിയുള്ള ജനപ്രിയ പാനീയമായ ഫ്രൂട്ടിയുടെ ഒരു പായ്ക്ക് ഒരു  കുരങ്ങന്റെ നേരെ സന്ദർശകൻ എറിഞ്ഞു. മധുര പാനീയം കണ്ട് വശീകരിക്കപ്പെട്ട കുരങ്ങൻ, ഐഫോണില്‍ നിന്ന് കൈ വിട്ട് ഫ്രൂട്ടിയുടെ പായ്ക്ക് പിടിച്ചു,  കാഴ്ചക്കാർക്കിടയിൽ  ഒരു വ്യക്തി താഴേക്ക് വീണ ഫോൺ വീണ്ടെടുക്കുകയും ചെയ്തു.
ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കിട്ട ഈ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. സമാനമായ രീതിയിൽ കുരങ്ങിൽ നിന്ന് ഒരു സ്‌ത്രീ സ്‌മാർട്ട്‌ഫോൺ തിരികെ വാങ്ങിയതിന്റെ വീഡിയോ കഴിഞ്ഞ വര്‍ഷം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page