പതിനേഴുകാരിയെ മുണ്ട് പൊക്കി കാണിച്ച പ്രതിക്ക് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മുണ്ടുപൊക്കികാണിച്ച് അശ്ലീലം പറഞ്ഞ കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും. മണക്കാട് ഐരാണിമുട്ടം സ്വദേശി ഷിബു കുമാറിനെ(49) യാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര്‍ രേഖ ശിക്ഷിച്ചത്.2022 ഏപ്രില്‍ പത്തിനാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയില്‍ കുട്ടിയെ പലപ്പോഴും തടഞ്ഞു നിര്‍ത്തുകയും അശ്ലീലച്ചുവയോടെ സംസാരിക്കുന്നതും പതിവായിരുന്നു. ഇതിനിടയിലാണ് ഒരിക്കല്‍ മുണ്ട് പൊക്കിക്കാട്ടി അശ്ലീലം പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍എസ് വിജയ് മോഹന്‍ ഹാജരായി.

കാസര്‍കോട്ട് സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിഞ്ഞു; സിപിഎം സംസ്ഥാനസമിതി നാളെ

കാസര്‍കോട്: ജില്ലയില്‍ ഇടതു-വലതു മുന്നണികളുടെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥികള്‍ ആരാണെന്ന് തെളിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടായില്ലെങ്കില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി സിപിഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിറ്റിംഗ് എംപി രാജ്മോഹന്‍ ഉണ്ണിത്താനും ബിജെപി സ്ഥാനാര്‍ത്ഥിയായി പി കെ കൃഷ്ണദാസും ഗോദയിലിറങ്ങും. കഴിഞ്ഞ ദിവസം എംവി ജയരാജന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് എംവി ബാലകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി തത്വത്തില്‍ തീരുമാനിച്ചത്. ജില്ലാ സെക്രട്ടറിയുടെ ചുമതല സിഎച്ച് കുഞ്ഞമ്പുവിനു നല്‍കാനും …

മാസ്റ്റേഴ്‌സ് മീറ്റില്‍ വ്യക്തിഗത നേട്ടവുമായി കാഞ്ഞങ്ങാട് സ്വദേശി രവീന്ദ്രന്‍

കാസര്‍കോട്: പൂനയില്‍ നടന്ന മാസ്റ്റേഴ്‌സ് മീറ്റില്‍ കാഞ്ഞങ്ങാട് സ്വദേശിക്ക് രണ്ട് സ്വര്‍ണവും ഒരു വെള്ളിയും. കാഞ്ഞങ്ങാട് വാഴുന്നോറടി സ്വദേശിയും മുന്‍ എസ്ബിഐ ഉദ്യോഗസ്ഥനും വിമുക്തഭടനുമായ വി രവീന്ദ്രനാണ് അപൂര്‍വ്വ നേട്ടം കൈവരിച്ചത്. സംസ്ഥാനത്തെ പ്രതിനിധാനം ചെയ്ത് നടന്ന 65 പ്ലസ് വിഭാഗത്തില്‍ ട്രിപ്പില്‍ ജംപ്, 4ഃ 100 മീറ്റര്‍ റിലേ, 200 മീറ്റര്‍ ഓട്ടം എന്നിവയിലാണ് രവീന്ദ്രന്റെ നേട്ടം. ട്രിപ്പിള്‍ ജംപിലും റിലേയിലും സ്വര്‍ണ്ണം നേടി. 200 മീറ്ററില്‍ വെള്ളിയും നേടി.

തരിശ് നിലത്ത് നൂറ് മേനി; കൊയ്ത്തുത്സവത്തിനായി കളക്ടര്‍ പനങ്ങാട് പാടശേഖരത്തിലെത്തി

കാസര്‍കോട്; പനങ്ങാട് പാടശേഖരത്തില്‍ ‘ഒരുമ കൃഷിക്കൂട്ടം’ രണ്ടേക്കര്‍ തരിശ് നിലത്തു നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പില്‍ പങ്കെടുക്കാന്‍ ജില്ലാകളക്ടര്‍ നേരിട്ടെത്തി. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ പരിധിയില്‍ പെടുന്ന പതിനഞ്ച് വര്‍ഷമായി തരിശായി കിടന്നിരുന്ന വയലാണ് കര്‍ഷകരുടെ കഠിനാദ്ധ്വാനത്തിന്റെയും ജില്ലാ ഭരണ സംവിധാനത്തിന്റെ പിന്തുണയുടേയും ഫലമായി കൃഷിക്ക് ഉപയുക്തമാക്കിയത്. കൃഷി വകുപ്പിന്റെ പൂര്‍ണപിന്തുണയോടെ നടപ്പിലാക്കിയ കൃഷിക്ക് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായവും ലഭിച്ചിരുന്നു. മട്ട തൃവേണി നെല്‍ വിത്താണ് ഇവര്‍ കൃഷിക്കായി ഉപയോഗിച്ചത്. വി.രവീന്ദ്രന്‍ …

കാസര്‍കോട് കേരളത്തിന്റെ തലപ്പാവാകണം: സുരേഷ് ഗോപി

കാസര്‍കോട്: കേരളത്തിന്റെ തലപ്പാവായി കാസര്‍കോട് മാറണമെന്ന് മുന്‍ രാജ്യസഭാ എം.പി.സുരേഷ് ഗോപി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ബിജെപി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പരവനടുക്കത്ത് നടന്ന ബൂത്ത് പ്രവര്‍ത്തകരുടെയും ഉപരി പ്രവര്‍ത്തകരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വോട്ടുകള്‍ക്കു പകരം ലോകത്തിന്റെ ഹൃദയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കീഴടക്കിയിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു അദ്ദേഹത്തിനു ലഭിക്കുന്ന സ്വീകരണങ്ങള്‍ തന്നെയാണ് ഏറ്റവും വലിയ ഉദാഹരണമെന്നു അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍ അധ്യക്ഷനായി.ജില്ലാ ജനറല്‍ സെക്രട്ടറി വിജയകുമാര്‍ റൈ, എ.വേലായുധന്‍, എം.ബല്‍രാജ്, പി.രമേശന്‍, …

കല്യാണം അടുത്തതോടെ ചിരി ഭംഗിയാക്കാന്‍ ശസ്ത്രക്രിയ ചെയ്തു; ഒടുവില്‍ യുവാവിന് സംഭവിച്ചത്

കല്യാണം നടക്കാനിരിക്കെ, തൊട്ടുമുമ്പ് ചിരി ഭംഗിയാക്കാന്‍ ശസ്ത്രക്രിയ നടത്തിയ 28കാരന് ഒടുവില്‍ ദാരുണാന്ത്യം. ഹൈദരാബാദിലാണ് സംഭവം. കുക്കട്ട്പള്ളിക്ക് സമീപമുള്ള ഹൈദര്‍നഗര്‍ സ്വദേശി ലക്ഷ്മി നാരായണ വിജ്ഞം എന്ന യുവാവാണ് ‘സ്മൈല്‍ ഡിസൈനിംഗ്’ ശസ്ത്രക്രിയയ്ക്ക് വിധേയനായി മരിച്ചത്. ചിരി കൂടുതല്‍ ഭംഗിയാക്കുന്ന ശസ്ത്രക്രിയയാണ് സ്മൈല്‍ ഡിസൈനിംഗ്.കല്യാണത്തിന് ഏതാനും ദിവസം ബാക്കിയിരിക്കെയാണ് സംഭവം. ബിസിനസുകാരനായ ലക്ഷ്മി നാരായണ ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള എഫ് എം എസ് ഇന്റര്‍നാഷണല്‍ ഡന്റല്‍ ക്ലിനിക്കില്‍ ഫെബ്രുവരി 16നാണ് സര്‍ജറിക്ക് വിധേയനായത്. അനസ്തീഷ്യ നല്‍കിയതിന് പിന്നാലെ …

യുഎസില്‍ നാലംഗ മലയാളി കുടുംബത്തിന്റെ മരണം; മൃതദേഹം നാട്ടിലേക്കെത്തിക്കില്ല; സംസ്‌കാരം വ്യാഴാഴ്ച

കൊല്ലം: അമേരിക്കയിലെ കലിഫോര്‍ണിയ സാന്‍മറ്റെയോയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കൊല്ലം സ്വദേശികളായ നാലംഗ കുടുംബത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കില്ല. വ്യാഴാഴ്ച സാന്‍മറ്റെയോയില്‍ തന്നെയായിരിക്കും സംസ്‌കാരം നടത്തുക. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ അധികൃതര്‍ കെയര്‍ടേക്കര്‍ക്കു കൈമാറി.കൊല്ലം ഫാത്തിമ മാതാ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പട്ടത്താനം വികാസ് നഗര്‍ 57 ല്‍ ജി ഹെന്റിയുടെയും റിട്ട. അധ്യാപിക ശാന്തമ്മയുടെയും മകന്‍ ആനന്ദ് സുജിത് ഹെന്റി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്ഥന്‍ (4) എന്നിവരെയാണ് ഈ മാസം …

ഇ ഡിസ്ട്രിക്ട് പോർട്ടൽ സംവിധാനം അട്ടിമറിക്കുന്നു; വില്ലേജ് ഓഫീസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും  വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. ‘ഓപ്പറേഷന്‍ സുതാര്യത’ എന്ന പേരിലാണ്  88 വില്ലേജ് ഓഫീസുകളില്‍ പരിശോധന.ഇ-ഡിസ്ട്രിക്റ്റ് പോര്‍ട്ടല്‍ സംവിധാനം ആട്ടിമറിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. വില്ലേജ് ഓഫീസുകളില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനിനൂടെ ലഭ്യമാക്കുന്ന സംവിധാനമാണ് ഇ-ഡിസ്ട്രിക്റ്റ് പോര്‍ട്ടല്‍. പല വില്ലേജ് ഓഫീസുകളിലും അപേക്ഷകൾ നടപടികള്‍ സ്വീകരിക്കാതെ മാറ്റിവയ്‌ക്കുന്നതായി ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് മിന്നല്‍ പരിശോധന. തിരുവനന്തപുരം ജില്ലയില്‍ 13 വില്ലേജ് ഓഫീസുകളിലാണ് പരിശോധന. കൊല്ലം, കോട്ടയം, എറണാകുളം, …

കേരള കേന്ദ്ര സര്‍വ്വകലാശാല; ഭരണ നിര്‍വ്വഹണ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ പുതിയ ഭരണനിര്‍വ്വഹണ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഭരണഘടനാ ശില്‍പി ഡോ.ബി.ആര്‍.അംബേദ്കറുടെ നാമധേയത്തിലുള്ള മന്ദിരത്തിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചത്. പെരിയ ക്യാമ്പസില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ, കോര്‍ട്ട്, എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ സംബന്ധിച്ചു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍, അക്കാദമിക് വിദഗ്ദ്ധര്‍, അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി ആയിരത്തിലേറെ പേര്‍ ചടങ്ങിന് സാക്ഷിയായി.മൂന്നു നിലകളിലായി 68200 സ്‌ക്വയര്‍ ഫീറ്റില്‍ 38.16 കോടി ചിലവിലാണ് …

അരയ്ക്ക് താഴെയുള്ള ഭാഗം മുഴുവന്‍ ഭക്ഷിച്ചിട്ടുണ്ട്; ഒഴിഞ്ഞ പുരയിടത്തില്‍ നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ മൃതദേഹം; 20 ദിവസത്തോളം പഴക്കം

തിരുവനന്തപുരം വര്‍ക്കലയില്‍ നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ മൃതദേഹം കണ്ടെത്തി. 20 ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് ചാവര്‍കോടുള്ള ഒഴിഞ്ഞ പുരയിടത്തില്‍ നിന്ന് കണ്ടെത്തിയത്. ചാവര്‍കോട് സ്വദേശി ഗാംഗാലയം വീട്ടില്‍ അജിത് ദാസിന്റേതാണെന്ന് മൃതദേഹമെന്ന് പാരിപ്പള്ളി പൊലീസ് സ്ഥിതീകരിച്ചു.തിങ്കളാഴ്ച രാത്രിയോടെ ഒഴിഞ്ഞ റബ്ബര്‍ തോട്ടത്തിന് സമീപത്തെ പറങ്കി മാവിന്‍ ചുവട്ടിലാണ് തെരുവ് നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ മൃതദേഹം കാണുന്നത്. മൃതദേഹത്തില്‍ ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ ആണ് തിരച്ചില്‍ നടത്തി കണ്ടെത്തുന്നത്. തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മൃതദേഹം പഴകിയിരുന്നു. …

കാസര്‍കോട്ടും ആരിക്കാടിയിലും ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയത് ഒരേ സംഘമാണോ? ഭണ്ഡാരം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍; സംഘം എത്തിയത് മുഖം മൂടി ധരിച്ച്

കാസര്‍കോട്: കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്രത്തിലും ആരിക്കാടി ഹനുമാന്‍ ക്ഷേത്രത്തിലും ഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്തത് ഒരേ സംഘമാണെന്നു സംശയം. ഇരു ക്ഷേത്രങ്ങളില്‍ നിന്നും ലഭിച്ച വിരലടയാളങ്ങളും സിസിടിവി ക്യാമറകളില്‍ നിന്നു ലഭിച്ച ദൃശ്യങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഞായറാഴ്ച രാത്രിയിലാണ് ഇരു ക്ഷേത്രങ്ങളിലും കവര്‍ച്ച നടന്നത്. ആരിക്കാടി ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്നു രണ്ടു ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് 33,000 ല്‍ അധികം രൂപയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍ അയ്യപ്പന്‍ ശ്രീകോവിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന ഇരുമ്പു ഭണ്ഡാരമാണ് കവര്‍ച്ച …

ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന നവവധു മരിച്ചു

കുമ്പള: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന നവവധു മരിച്ചു. ചൗക്കിയിലെ സതീശന്റെ ഭാര്യ നിഷ (24)യാണ് മരിച്ചത്. ഗുരതരാവസ്ഥയിലായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മംഗളൂരുവിലെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് എട്ടു ദിവസമായി ചികിത്സയിലായിരുന്നു. എട്ടു മാസം മുമ്പാണ് വിവാഹിതയായത്. നാലു മാസം ഗര്‍ഭിണിയാണ്. യുവതിയുടെ മരണം നാടിനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി. ഷിറിയ കടപ്പുറത്തെ നാരായണയുടെയും ലക്ഷ്മിയുടെയും മകളാണ്. മാതാവ്: ലക്ഷ്മി. സഹോദരി: നമിത.

യുവാവ് കിണറ്റിൽ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്:നഗരസഭയുടെ കീഴിലുള്ള പൊതു കിണറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അത്തിക്കോത്ത് എ.സി നഗറിലെ ബീരന്‍ – കാര്‍ത്ത്യായനി ദമ്പതികളുടെ  മകന്‍  ബൈജു (35)ആണ് ഇന്നലെ രാത്രി എ.സി നഗറിലുള്ള പൊതു കിണറില്‍ മുങ്ങി മരിച്ചത്.കിണറിന്റെ കരയില്‍ വീണു കിടന്ന മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ചെന്നു നോക്കിയപ്പോള്‍ ആരെയും കണ്ടില്ല. കിണറ്റിന് സമീപം  ചെരിപ്പ് കണ്ടെത്തി. കിണറിനുള്ളില്‍ നോക്കിയപ്പോഴാണ് ബൈജുവിനെ കിണറ്റില്‍ വീണ് കിടക്കുന്നതായി കണ്ടെത്തിയത്. പരിസരവാസികള്‍  കിണറ്റില്‍ ഇറങ്ങി കരക്ക് എത്തിച്ച് ജില്ലാആശുപത്രിയില്‍ …

വൈദ്യുതി ബില്ലടച്ചില്ല; എറണാകുളം കലക്ട്രേറ്റിലെ 30 ഓഫീസുകളിലെ വൈദ്യുതി വിച്ഛേദിച്ച് കെ.എസ്.ഇ.ബി

കൊച്ചി: വൈദ്യുതി ബിൽ കുടിശിക തീർക്കാത്തതിനെ തുടർന്ന് എറണാകുളം കലക്ട്രേറ്റിലെ വൈദ്യുതി വിതരണം നിർത്തി കെ.എസ്.ഇ.ബി. ഇന്ന് രാവിലെയാണ് 30 ഓളം ഓഫീസുകളിലെ വൈദ്യുതി വിച്ഛേദിച്ചത്.42 ലക്ഷത്തിലധികം രൂപയുടെ ബിൽ കുടിശിക ഉണ്ടെന്നാണ് കെ.എസ്.ഇ. ബി യുടെ വാദം. സർക്കാരിൽ നിന്ന് പണം ലഭിക്കാത്തതിനെ തുടർന്നാണ് കുടിശിക വന്നതെന്നാണ് ജീവനക്കാർ പറയുന്നത്. എ.ഡി.എമ്മിൻ്റെ നേതൃത്വത്തിൽ കെ.എസ്. ഇ.ബി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി വരികയാണ്. വൈദ്യുതി മുടങ്ങിയതോടെ പല ഓഫീസുകളുടേയും പ്രവർത്തനം നിലച്ചിരിക്കുകയാണ്.

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പുഴയില്‍ മുങ്ങി മരിച്ച നിലയില്‍; സംഭവത്തില്‍ ദുരുഹത ആരോപിച്ച് നാട്ടുകാര്‍

എടവണ്ണപ്പാറയില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പുഴയില്‍ മുങ്ങി മരിച്ച സംഭവത്തില്‍ ദുരുഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്ത്. വെട്ടത്തൂര്‍ സ്വദേശി വളച്ചിട്ടിയില്‍ സിദ്ദീഖിന്റെ മകള്‍ സന ഫാത്തിമ(17)യെയാണ് ചാലിയാര്‍ പുഴയിലെ മുട്ടിങ്ങല്‍ കടവിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. കുട്ടിയെ വീട്ടില്‍ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് പുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ വാഴക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് …

മുഖ്യമന്ത്രി എത്താത്തതിൽ പ്രതിഷേധം; വയനാട്ടിലെ സർവ്വകക്ഷി യോഗം ബഹിഷ്കരിച്ച് കോൺഗ്രസ്സ്; വന്യ ജീവി ആക്രമണങ്ങൾക്ക് എതിരെ നടന്ന പ്രതിഷേധങ്ങളിൽ  കേസ് എടുത്തത് ഒഴിവാക്കണമെന്ന് സി പി ഐ

കൽപ്പറ്റ:മുഖ്യമന്ത്രി പിണറായി വിജയൻ വയനാട് സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിലെ സർവ്വകക്ഷിയോഗം ബഹിഷ്കരിച്ച്‌ കോണ്‍ഗ്രസ്. ജില്ലയിൽ ഇതുവരെ  എത്താത്തവനംമന്ത്രി രാജിവയ്ക്കണമെന്നും വനംമന്ത്രിയുടെ സാന്നിധ്യത്തില്‍ ചർച്ച നടക്കില്ലെന്നും അറിയിച്ച്‌ യോഗം നടക്കുന്ന ഹാളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇറങ്ങിപ്പോവുകയായിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് യോഗം നടക്കുന്ന സ്ഥലത്ത് വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. വയനാട്ടിലെത്തിയ മന്ത്രിമാർക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.    വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജില്ല നേരിടുന്ന വിഷയങ്ങള്‍ ചർച്ച ചെയ്യാനാണ് …

അനിമേഷന്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു; ആത്മഹത്യക്ക് വഴിവെച്ചത് ഓണ്‍ലൈന്‍ ഗെയിം അഡിക്ഷന്‍

തിരുവനന്തപുരം: അനിമേഷന്‍ വിദ്യാര്‍ത്ഥിയായ വര്‍ക്കല പാളയംകുന്ന് ഗോകുല്‍(23) ജീവനൊടുക്കിയതിനു പിന്നില്‍ ഓണ്‍ലൈന്‍ ഗെയിമിന് അടിമയായതിനെത്തുടര്‍ന്നെന്ന് സംശയം. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത അയിരൂര്‍ പൊലീസ് ഈ നിലയിലും അന്വേഷണം നടത്തുന്നുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് മുറിക്കുള്ളില്‍ ഗോകുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓണ്‍ലൈന്‍ ഗെയിം അഡിക്ഷനാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.കഴിഞ്ഞ കുറച്ച ദിവസമായി ഗോകുല്‍ ആകെ അസ്വസ്ഥനും വിഷാദത്തിലും ആയിരുന്നുവെന്ന് സഹപാഠികള്‍ പറയുന്നു. എന്നാല്‍, കാരണം വെളിപ്പെടുത്തിയിരുന്നില്ല. അന്വേഷണത്തിന്റെ ഭാഗമായി ഗോകുലിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് …

ഭര്‍ത്താവ് അടുക്കളയില്‍ എത്തിയപ്പോള്‍ കണ്ടത് ഷാള്‍ ഗ്രൈന്‍ഡറില്‍ കുരുങ്ങി കഴുത്തുമുറുകി പിടയുന്ന ഭാര്യയെ; തേങ്ങ ചിരകുന്നതിനിടെ ഷാള്‍ കുടുങ്ങി ആശുപത്രിയിലെത്തിച്ച യുവതി മരിച്ചു

പാലക്കാട്: തേങ്ങാ ചിരകുന്നതിനിടെ ചുരിദാര്‍ ഷാള്‍ ഗ്രൈന്‍ഡറില്‍ കുരുങ്ങി യുവതി കഴുത്ത് ഞെരിഞ്ഞ് മരിച്ചു. ഒറ്റപ്പാലം വിജയമന്ദിരത്തില്‍ രജിതയാണ് (40) മരിച്ചത്. രജിതയും ഭര്‍ത്താവ് വിജയരാഘവനും ചേര്‍ന്ന് നടത്തുന്ന ഒറ്റപ്പാലം മീറ്റ്‌നയിലെ ഹോട്ടലില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. തേങ്ങ ചിരകുന്നതിനിടെ കഴുത്തിലുണ്ടായിരുന്ന ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങുകയായിരുന്നു.സംഭവസമയത്ത് വിജയരാഘവന്‍ പുറത്തു പാത്രം കഴുകുകയായിരുന്നു. തിരികെ അകത്തു കയറിയപ്പോഴാണ് രജിതയെ കഴുത്തില്‍ ഷാള്‍ മുറുകിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് …