ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പുഴയില്‍ മുങ്ങി മരിച്ച നിലയില്‍; സംഭവത്തില്‍ ദുരുഹത ആരോപിച്ച് നാട്ടുകാര്‍

എടവണ്ണപ്പാറയില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പുഴയില്‍ മുങ്ങി മരിച്ച സംഭവത്തില്‍ ദുരുഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്ത്. വെട്ടത്തൂര്‍ സ്വദേശി വളച്ചിട്ടിയില്‍ സിദ്ദീഖിന്റെ മകള്‍ സന ഫാത്തിമ(17)യെയാണ് ചാലിയാര്‍ പുഴയിലെ മുട്ടിങ്ങല്‍ കടവിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. കുട്ടിയെ വീട്ടില്‍ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് പുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ വാഴക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പഠിക്കാന്‍ മിടുക്കിയായ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page