കല്യാണം അടുത്തതോടെ ചിരി ഭംഗിയാക്കാന്‍ ശസ്ത്രക്രിയ ചെയ്തു; ഒടുവില്‍ യുവാവിന് സംഭവിച്ചത്

കല്യാണം നടക്കാനിരിക്കെ, തൊട്ടുമുമ്പ് ചിരി ഭംഗിയാക്കാന്‍ ശസ്ത്രക്രിയ നടത്തിയ 28കാരന് ഒടുവില്‍ ദാരുണാന്ത്യം. ഹൈദരാബാദിലാണ് സംഭവം. കുക്കട്ട്പള്ളിക്ക് സമീപമുള്ള ഹൈദര്‍നഗര്‍ സ്വദേശി ലക്ഷ്മി നാരായണ വിജ്ഞം എന്ന യുവാവാണ് ‘സ്മൈല്‍ ഡിസൈനിംഗ്’ ശസ്ത്രക്രിയയ്ക്ക് വിധേയനായി മരിച്ചത്. ചിരി കൂടുതല്‍ ഭംഗിയാക്കുന്ന ശസ്ത്രക്രിയയാണ് സ്മൈല്‍ ഡിസൈനിംഗ്.
കല്യാണത്തിന് ഏതാനും ദിവസം ബാക്കിയിരിക്കെയാണ് സംഭവം. ബിസിനസുകാരനായ ലക്ഷ്മി നാരായണ ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള എഫ് എം എസ് ഇന്റര്‍നാഷണല്‍ ഡന്റല്‍ ക്ലിനിക്കില്‍ ഫെബ്രുവരി 16നാണ് സര്‍ജറിക്ക് വിധേയനായത്. അനസ്തീഷ്യ നല്‍കിയതിന് പിന്നാലെ യുവാവ് ബോധരഹിതനായി. ശസ്ത്രക്രിയയ്ക്കായി ലക്ഷ്മി നാരായണ ഒറ്റയ്ക്കാണ് ആശുപത്രിയിലെത്തിയത്. വൈകിട്ട് മകന്റെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ എടുത്ത ആശുപത്രി ജീവനക്കാര്‍ ലക്ഷ്മി നാരായണ അബോധാവസ്ഥയിലാണ് എന്ന് അറിയിക്കുകയായിരുന്നു. പിന്നാലെ ബന്ധുക്കള്‍ എത്തുന്നതിനുമുമ്പ് തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി അധികൃതര്‍ പറഞ്ഞു. അനസ്തീഷ്യ അമിത തോതില്‍ നല്‍കിയതാണ് മരണകാരണമെന്ന് ലക്ഷ്യനാരായണയുടെ അച്ഛന്‍ വിജ്ഞം രാമുലു ആരോപിച്ചു. മകന്‍ വീട്ടില്‍നിന്ന് പോകുന്നതുവരെ പൂര്‍ണ ആരോഗ്യവാനായിരുന്നു. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നുവെന്നും ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നും രാമുലു ആരോപിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page