വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവം; ഭർത്താവ് റിമാൻഡിൽ

തിരുവനന്തപുരം: തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ സ്ത്രീയും കുഞ്ഞും മരിച്ച സംഭവത്തില്‍, ഭർത്താവ് നയാസ് റിമാൻഡിൽ. നയാസിൻ്റെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെയാണ് പൊലീസ് രേഖപ്പെടുത്തിയത്. നരഹത്യാകുറ്റം ചുമത്തിയാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. ഇയാളുടെ ആദ്യഭാര്യയും, മകളും ചേർന്നാണ് പ്രസവം എടുത്തതെന്നാണ് വിവരം. ചൊവാഴ്ച വൈകീട്ടാണ്, വീട്ടിലെ പ്രസവത്തിനിടെ പാലക്കാട് സ്വദേശിയായ ഷമീറയും കുഞ്ഞും മരിച്ചത്. ഇരുവർക്കും നയാസ് ചികിത്സ നിഷേധിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസിൻ്റെ ഭാഗത്തും  വലിയ വീഴ്ച ഉണ്ടായിട്ടുണ്ട്. അക്യുപങ്ചർ രീതിയില്‍ വീട്ടില്‍ പ്രസവങ്ങള്‍ നടക്കുന്നു എന്ന് …

കാസര്‍കോട് നഗരത്തിലെ രണ്ടുകടകളില്‍ വന്‍ തീപിടിത്തം; അഗ്നിശമനാ സേനയുടെ സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി

കാസര്‍കോട്: പട്ടാപ്പകല്‍ നഗരത്തിലെ രണ്ടുകടകളില്‍ വന്‍ തീപിടിത്തം. അഗ്നിശമനാ സേനയുടെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് മറ്റ് കടകളിലേക്ക് തീ പടരുന്നത് തടഞ്ഞതോടെ വന്‍ ദുരന്തം ഒഴിവായി. വ്യാഴാഴ്ച രാവിലെ ഒന്‍പതരയോടെയാണ് എം.ജി റോഡിലെ മുസ്ലീംലീഗ് ജില്ലാ കമ്മിറ്റി ഓഫീസിനു സമീപത്തെ രണ്ട് കടകള്‍ക്ക് തീപിടിച്ചത്. ഉളിയത്തടുക്ക നാഷ്ണല്‍ നഗര്‍ സ്വദേശി അഷറഫിന്റെ വീട്ടുസാധനങ്ങള്‍ വില്‍ക്കുന്ന കടയ്ക്കും തളങ്കര സ്വദേശി മനാസിന്റെ മൊബൈല്‍ ഷോപ്പിലുമാണ് തീപിടിത്തമുണ്ടായത്. തീപടരുന്നത് കണ്ട മൊബൈല്‍ ഷോപ്പുടമ ഉടന്‍ അകത്തുകയറി മൊബൈലുകളും മറ്റും മാറ്റിയതിനാല്‍ …

ഉറക്കത്തിനിടെ മുറിയിലെ എ സി പൊട്ടിത്തെറിച്ച് ഫ്‌ളാറ്റില്‍ തനിച്ചു താമസിക്കുന്ന 45 കാരി മരിച്ചു

ഉറക്കത്തിനിടെ മുറിയിലെ എ സി പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് 45 വയസ്സുകാരി മരിച്ചു. മുംബൈ വിലെപാര്‍ലെ ഈസ്റ്റിലെ അമിത് പരിവാര്‍ സൊസൈറ്റിയിലാണ് സംഭവം. ഫ്‌ളാറ്റില്‍ തനിച്ചു താമസിച്ചിരുന്ന സ്വരൂപ ഷാ ആണ് മരിച്ചത്. 13-ാം നമ്പര്‍ ഫ്‌ലാറ്റില്‍ നിന്ന് പുക ഉയരുന്നതായി ആരോ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിച്ചു. പൊലീസും അയല്‍വാസികളും വാതില്‍ തകര്‍ത്ത് അകത്തു പ്രവേശിച്ചപ്പോഴാണ് അബോധാവസ്ഥയില്‍ കിടക്കുന്ന സ്വരൂപയെ കണ്ടെത്തിയത്.ഉടന്‍ തന്നെ കുപ്പര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ ഉണ്ട്. അപകടമരണത്തിനു …

മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടന്ന യുവാവ് കിണറ്റില്‍ വീണു മരിച്ചു; അപകടം കൂട്ടുകാരുമായി ഒത്തുകൂടിയതിന് പിന്നാലെ

മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടന്ന യുവാവ് സംരക്ഷണഭിത്തിയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചു. നേമം പുന്നമംഗലം ഭാസ്‌കരാലയത്തില്‍ രാഹുല്‍ കൃഷ്ണ(ചന്തു-26)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കാലടിയില്‍ കൂട്ടുകാരുമായി ഒത്തുകൂടിയ ചന്തു കോള്‍ വന്നപ്പോള്‍ ഫോണെടുത്ത് കിണറിനടുത്തേക്ക് നടക്കുകയായിരുന്നു. ഇതിനിടെയാണ് കിണറ്റില്‍ വീണത്. ബഹളം കേട്ട് കൂട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ചന്തു കിണറിനകത്ത് പെട്ടുപോയിരുന്നു. പിന്നീട് ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. അച്ഛന്‍: രാധാകൃഷ്ണന്‍. അമ്മ: ജയകുമാരി. സഹോദരി: രഞ്ജി കൃഷ്ണ.

17 കാരി ചാലിയാര്‍ പുഴയില്‍ മുങ്ങിമരിച്ച സംഭവം; പെണ്‍കുട്ടി പീഡനത്തിനിരയായതായി ആരോപണം; കരാട്ടെ മാസ്റ്റര്‍ അറസ്റ്റില്‍

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 17 വയസുകാരിയുടെ മൃതദേഹം ചാലിയാറില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. പെണ്‍കുട്ടിയെ ഊര്‍ക്കടവിലെ കരാട്ടെ മാസ്റ്റര്‍ പീഡനത്തിന് ഇരയാക്കിയെന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്തുവന്നു. ഇതിനുപിന്നാലെ കരാട്ടെ മാസ്റ്റര്‍ സിദ്ദീഖ് അലിയെ പൊലീസ് അറസ്റ്റ് ചെയ്തു. പലതവണ സിദ്ദീഖ് അലി കുട്ടിയെ ദുരുപയോഗിച്ചുവെന്നും ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ സഹോദരി ആരോപിച്ചു. കരാട്ടെ മാസ്റ്റര്‍ക്കെതിരെ കുട്ടി സഹോദരിയോട് പരാതി പറഞ്ഞിരുന്നു. ശാരീരികമായി പീഡിപ്പിച്ചിരുന്നു എന്ന് കുട്ടി പറഞ്ഞുവെന്നാണ് സഹോദരി പറഞ്ഞത്. സാറാണ് ഗുരു, ഗുരുവിന്റെ തൃപ്തിക്ക് …

കോഴിക്കോട് വെടിയുണ്ടകളുമായി യുവാവ് പിടിയിൽ; പിടികൂടിയത് വീട്ടിൽ നടത്തിയ പരിശോധനയിൽ

കോഴിക്കോട്:തോക്കിൽ ഉപയോഗിക്കുന്ന 16 വെടിയുണ്ടകളും 755 മെറ്റൽ ബോളുകളുമായി യുവാവ് പോലീസ് പിടിയിൽ.തിരുവമ്പാടി പാമ്പിഴഞ്ഞപാറ സ്വദേശി ആനന്ദ് രാജിനെയാണ് തിരുവമ്പാടി സിഐ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത് .ആയുധ നിയമ പ്രകാരംപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.  പ്രതിയെ കോടതിയിൽ ഹാജരാക്കും .ഇന്നലെ വൈകിട്ട് ആണ് ഇയാളെ പിടികൂടിയത്.പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആണ് വെടിയുണ്ടകൾ കണ്ടെത്തിയത്. വേട്ടക്കാണ് വെടിയുണ്ടകൾ സൂക്ഷിച്ചതെന്നതാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

കാറിൽ ലിഫ്റ്റ് കൊടുത്ത് യുവതിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു;യുവാവ് അറസ്റ്റിൽ

കൊച്ചി:യുവതിക്ക് ലിഫ്റ്റ് കൊടുത്ത് കാറില്‍ കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍.അങ്കമാലി തുറവൂർ സ്വദേശി വിമല്‍ ആന്‍റോ വർഗീസിനെയാണ് അങ്കമാലി പൊലീസ് കഴി‌ഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. സമാനമായ സംഭവത്തില്‍ ഇയാള്‍ക്കെതിരെ കാലടി പൊലീസ് സ്റ്റേഷനിലും കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.        കഴിഞ്ഞ മാസം പത്തൊൻപതാം തീയ്യതിയായിരുന്നു സംഭവം. യുവതിയുമായി പരിചയത്തിലായിരുന്ന വിമല്‍ ആന്‍റോ വർഗീസ് വീട്ടിലെത്തിക്കാമെന്ന് പറ‌ഞ്ഞാണ് യുവതിയെ വഴിയില്‍ നിന്ന് കാറില്‍ കയറ്റിയത്. പിന്നീട് ഒരു ദ്രാവകം നല്‍കി. ഇത് കുടിച്ചതോടെ യുവതി …

വന്യമൃഗ ശല്യം; കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പങ്കെടുക്കുന്ന പ്രത്യേക യോഗം ഇന്ന് വയനാട്ടിൽ;പുതിയ സി സി എഫ് ചുമതലയേറ്റു

കൽപ്പറ്റ :വന്യമൃഗ ശല്യം രൂക്ഷമായ വയനാട്ടില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പങ്കെടുക്കുന്ന പ്രത്യേക യോഗം ഇന്ന് ചേരും.രാവിലെ പത്തുമണിക്ക് കല്‍പ്പറ്റ കലക്‌ട്രേറ്റിലാണ് യോഗം. കേരളത്തിലെയും കാര്‍ണാടകത്തിലേയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തേക്കും.     പിടികൂടിയ  ആനകളെ കര്‍ണാടകം കേരളാ വനാതിര്‍ത്തിയില്‍ തുറന്നു വിട്ടത് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഭൂപേന്ദ്ര യാദവ് യോഗം വിളിച്ചത്. ഇന്നലെ വൈകിട്ട് ജില്ലയിലെത്തിയ മന്ത്രി, വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. വന്യമൃഗ ശല്യം രൂക്ഷമായ …

ചെക്കിംഗ് കഴിഞ്ഞ ശേഷം വിമാനത്തിൽ നിന്ന് ഇറങ്ങി ഓടി മലയാളി യുവതി; കസ്റ്റഡിയിലെടുത്ത് പൊലീസ്

ദുബായ്:ചെക്കിംഗ് നടപടികള്‍ കഴിഞ്ഞ് വിമാനത്തിനുള്ളിലെത്തിയ മലയാളി യുവതി അപ്രതീക്ഷിതമായി വിമാനത്തിനുള്ളില്‍നിന്നു പുറത്തേക്ക് ഇറങ്ങി ഓടി.ചൊവ്വാഴ്ച വൈകുന്നേരം 6.30ന് ദുബായി വിമാനത്താവളത്തിലെ ടെർമിനല്‍ രണ്ടിലാണ് നാടകീയ സംഭവം അരങ്ങേറിയത്. ദുബായിയില്‍നിന്നു കണ്ണൂരിലേക്ക് വരികയായിരുന്ന ഐഎക്സ് 748-ാം നമ്ബർ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തില്‍നിന്നാണ് 30 വയസുള്ള യുവതി ഗ്രൗണ്ടിലേക്ക് ഇറങ്ങി ഓടിയത്. ഒറ്റയ്ക്കായിരുന്നു ഇവരുടെ യാത്ര. വിമാനത്തില്‍ കയറിയ യുവതി സീറ്റില്‍ ഇരിക്കാതെ മുന്നിൽ  പൈലറ്റ് ഇരിക്കുന്ന ഭാഗത്തുള്ള വാതിലിനടുത്ത് പോയി നില്‍ക്കുകയായിരുന്നു. യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ …

ലോണ്‍ ആപ്പ് ഭീഷണി; വയനാട് സ്വദേശിയായ യുവാവ് ജീവനൊടുക്കിയ കേസ്, 4 പേർ ഗുജറാത്തിൽ അറസ്റ്റിൽ

വയനാട്: ലോണ്‍ ആപ്പ് ഭീഷണിയെതുടര്‍ന്ന് വയനാട് അരിമുള സ്വദേശി അജയരാജ്‌ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ഗുജറാത്ത് രാജ്കോട്ട് സ്വദേശികളാണ് പ്രതികള്‍. മീനങ്ങാടി പൊലീസാണ് പ്രതികളെ ഗുജറാത്തില്‍ പോയി പിടികൂടിയത്. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. അലി, സമീർ, യാഷ്, ഹാരീഷ് എന്നിവരാണ് അറസ്റ്റിലായവർ. ബാക്സറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പ്രതികളെ പിടിച്ചത്. ഇവരിൽനിന്നും നിന്ന് നാല് മൊബൈൽ ഫോൺ, ഒരു ഇന്റർനെറ്റ്‌ മോഡം എന്നിവ പിടിച്ചെടുത്തു. ലോൺ ആപ്പില്‍ നിന്ന് …

ടി പി വധക്കേസ്; സിപിഎം നേതാക്കൾ കീഴടങ്ങി, ഒരാളെത്തിയത് ആംബുലൻസിൽ

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തിയ സിപിഎം നേതാക്കള്‍ കീഴടങ്ങി. പത്താം പ്രതി കെ കെ കൃഷ്ണന്‍, പന്ത്രണ്ടാം പ്രതി ജ്യോതിബാബു എന്നിവരാണ് മാറാട് പ്രത്യേക കോടതിയിലെത്തി കീഴടങ്ങിയത്. ഇവരെ റിമാന്‍ഡ് ചെയ്തു. പ്രത്യേക ആംബുന്‍ലസിലാണ് ജ്യോതിബാബു കോടതിയിലെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ 26 ന് പ്രഖ്യാപിക്കും. 26ന് ശിക്ഷാവിധിയുടെ വാദത്തിന് ഇവർ ഉൾപ്പെടെ എല്ലാ പ്രതികളെയും ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ടി പി വധക്കേസിൽ കുറ്റക്കാരുടെ പട്ടികയിൽ കൂട്ടിച്ചേർക്കപ്പെട്ട രണ്ടുപേരടക്കം എട്ടു പേർക്ക് കൂടി …

ആത്മഹത്യ ചെയ്ത യുവമോഡൽ അവസാനം വിളിച്ചത് ഇന്ത്യൻ ക്രിക്കറ്റ് താരത്തെ, ചോദ്യം ചെയ്യാൻ വിളിപ്പിച്ച് പൊലീസ്

സൂറത്തിൽ ആത്മഹത്യ ചെയ്ത യുവ മോഡൽ അവസാനം വിളിച്ചത് ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരത്തെ. സൂറത്തിലാണ് 28 കാരിയായ മോഡൽ ടാനിയ സിങ്ങിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിനു മുൻപ് ടാനിയ അവസാനമായി വിളിച്ചത് ഇന്ത്യൻ യുവക്രിക്കറ്റ് താരവും സൺ‌റൈസേഴ്സ് ഹൈദരാബാദിന്റെ ബാറ്റ്‌സ്മാനുമായ അഭിഷേക് ശർമയുടെ ഫോണിലേക്കായിരുന്നു. ഇക്കാര്യം പൊലീസും സ്ഥിരീകരിച്ചു. ടാനിയയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം പരാതിപ്പെട്ടതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിന്റെ ഭാഗമായി അഭിഷേക് ശർമയെ പൊലീസ് ചോദ്യം ചെയ്യലിനുവേണ്ടി വിളിപ്പിച്ചു. സൂറത്തിലെ ഫ്ലാറ്റിൽ ചൊവ്വാഴ്ചയാണ് …

The young model who committed suicide finally called the Indian cricketer, who called the police for questioning

ആത്മഹത്യ ചെയ്ത യുവമോഡൽ അവസാനം വിളിച്ചത് ഇന്ത്യൻ ക്രിക്കറ്റ് താരത്തെ, ചോദ്യം ചെയ്യാൻ വിളിപ്പിച്ച് പൊലീസ് സൂറത്തിൽ ആത്മഹത്യ ചെയ്ത യുവ മോഡൽ അവസാനം വിളിച്ചത് ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരത്തെ. സൂറത്തിലാണ് 28 കാരിയായ മോഡൽ ടാനിയ സിങ്ങിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിനു മുൻപ് ടാനിയ അവസാനമായി വിളിച്ചത് ഇന്ത്യൻ യുവക്രിക്കറ്റ് താരവും സൺ‌റൈസേഴ്സ് ഹൈദരാബാദിന്റെ ബാറ്റ്‌സ്മാനുമായ അഭിഷേക് ശർമയുടെ ഫോണിലേക്കായിരുന്നു. ഇക്കാര്യം പൊലീസും സ്ഥിരീകരിച്ചു. ടാനിയയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം പരാതിപ്പെട്ടതോടെയാണ് പൊലീസ് അന്വേഷണം …

കുബണൂരിലെ മാലിന്യപ്ലാന്റിൽ വീണ്ടും തീപിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

കാസർകോട്: കുബണൂരിലെ മാലിന്യപ്ലാന്റിൽ വീണ്ടും തീപിടിത്തം. ബുധനാഴ്ച ഉച്ചയോടെയാണ് പ്ലാന്റിൽ വീണ്ടും തീപിടിത്തം ഉണ്ടായത്. വിവരം അറിഞ്ഞ് ഉപ്പള, കാസർകോട് എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എങ്ങനെയാണ് വീണ്ടും തീ പിടിത്തം ഉണ്ടായത് എന്നത് വ്യക്തമല്ല.ഈ മാസം 12 നു അർധരാത്രിയിൽ കുബനൂറുവിൽ വലിയ തീ പിടിത്തം ഉണ്ടായിരുന്നു. ഒമ്പത് മണിക്കൂറിലേറെ പ്രായത്തിനുപിച്ചാണ് തീ അണയ്ക്കാൻ കഴിഞ്ഞത്. ആദ്യം തീ പിടിത്തം ഉണ്ടായതിന്റെ തൊട്ടടുത്താണ് ബുധനാഴ്ച വീണ്ടും തീ …

3000 കോടിയുടെ ‘മ്യാവു-മ്യാവു’ വേട്ട; ആറംഗ സംഘം പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലും പൂനെയിലുമായി വന്‍ ലഹരി വേട്ട. 3000 കോടി രൂപയുടെ നിരോധിത ലഹരിമരുന്നാണ് പൊലീസ് പിടികൂടിയത്. ലഹരി ഉപയോഗിക്കുന്നവർക്കിടയിൽ മ്യാവു, മ്യാവു എന്ന് അറിയപ്പെടുന്ന മെഫഡ്രോണാണ് പിടികൂടിയത്. ഡല്‍ഹിയിലെ ഹൗസ് ഖാസ് മേഖലയിലും പുണെയിലെ കുര്‍ക്കുംഭിലുമായി നടത്തിയ പരിശോധനയിലാണ് 1100 കിലോഗ്രാം മെഫെഡ്രോണ്‍ മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുണെയില്‍ ഉപ്പ് സൂക്ഷിക്കുന്ന ഒരു ഗോഡൗണില്‍ നിന്നാണ് ആദ്യം മയക്കുമരുന്ന് പിടിച്ചത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഡല്‍ഹിയിലെ …

സുഹൃത്തിനൊപ്പം കടലിൽ നീന്തവെ വർക്കല ബീച്ചിൽ അവശനിലയിൽ കണ്ടെത്തിയ വിദേശ വനിത മരിച്ചു; ദുരൂഹത തുടരുന്നു

തിരുവനന്തപുരം: കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് അവശ നിലയിൽ കണ്ടെത്തിയ വിദേശ വനിത മരിച്ചു. വർക്കല ഇടവ വെറ്റക്കടയിലാണ് സംഭവം. റഷ്യൻ സ്വദേശിനി അൻഷെലിക്ക (52) ആണ് മരിച്ചത്. ബുധനാഴ്ച വെറ്റക്കട ബീച്ചിലായിരുന്നു സംഭവം. ഇവരുടെ ശരീരത്തിൽ മുറിവുകളും ചതവുകളും ഉണ്ട്. തിരയിൽപെട്ട് അപകടം സംഭവിച്ചതാണെന്ന് പ്രാഥമിക നിഗമനം. റഷ്യൻ സുഹൃത്തിനൊപ്പം കടലിൽ കുളിക്കുമ്പോൾ അൻഷെലിക്ക ശക്തമായ തിരയിൽപ്പെടുകയായിരുന്നു. യുവതി അവശ നിലയിൽ നീന്തുന്നത് തീരത്ത് സർഫിങ് നടത്തുന്ന സംഘം കാണുകയായിരുന്നു. സർഫിങ് സംഘത്തിൽ ഉള്ളവർ കടലിലേക്ക് നീന്തി …

കർഷക സമരം അക്രമാസക്തമായി ; ടിയർ ഗ്യാസ് പ്രയോഗിച്ച് പൊലീസ്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തേക്കുള്ള കർഷകരുടെ ‘ഡൽഹി ചലോ’ മാർച്ച് തടഞ്ഞ് പൊലീസ്. ശംഭു അതിർത്തിയിൽ സമരം അക്രമാസക്തമായതിനെ തുടർന്ന് ടിയർ ​ഗ്യാസ് പ്രയോ​ഗിച്ചാണ് കർഷകരെ പൊലീസ് നേരിട്ടത്. ചർച്ചയ്ക്ക് വീണ്ടും താൽപര്യം അറിയിച്ച് കേന്ദ്രസർക്കാർ മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ മാര്‍ച്ചുമായി മുന്നോട്ടെന്ന നിലപാടിലാണ് കര്‍ഷകര്‍.അവതരിപ്പിച്ച പദ്ധതിയിൽ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും ചർച്ച നടന്നാൽ മാത്രമേ പരിഹാരം ഉണ്ടാകൂ എന്നും സർക്കാർ വിശദമാക്കി. പ്രശ്നങ്ങൾക്ക് ഉറപ്പായും പരിഹാരം കാണും എന്നും കേന്ദ്ര കൃഷി മന്ത്രി അർജുൻ മുണ്ട അറിയിച്ചു. എന്നാൽ …

മൂന്നാം സീറ്റ് വിവാദം; വിട്ടുവീഴ്ചയില്ലെന്ന് കുഞ്ഞാലിക്കുട്ടി, രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് വി ഡി സതീശൻ

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീഗ് ഉന്നയിച്ച മൂന്നാം സീറ്റിനെ ചൊല്ലി യു ഡി എഫിൽ വിവാദം കടുക്കുന്നു. മൂന്നാം സീറ്റ് ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മൂന്നാം സീറ്റ് വിഷയത്തിൽ അന്തിമ തീരുമാനം യു ഡി എഫ് യോഗത്തിലാണ് ഉണ്ടാകുക. വിഷയത്തിൽ മുസ്ലിംലീഗ് നേതൃസമിതി യോഗം അടിയന്തരമായി പാണക്കാട്ട് വിളിച്ചുചേർത്തു. നിലപാട് കടുപ്പിക്കാനാണ് ലീഗ് തീരുമാനം. കോൺഗ്രസുമായി ചർച്ച തുടരും. എല്ലാ പ്രാവശ്യവും ചെയ്യുന്നതുപോലെ ഇക്കുറി വിട്ടുവീഴ്ച വേണ്ടെന്നാണ് …