ശാന്തിപള്ളയിലെ കവര്‍ച്ചാ ദിവസം 200 മീറ്റര്‍ ദൂരയുള്ള മറ്റൊരു വീട്ടിലും കവര്‍ച്ചാ ശ്രമം; വീട്ടുകാരെ മര്‍ദ്ദിച്ച് നിലത്തിട്ട് മോഷ്ടാക്കള്‍ രക്ഷപ്പെട്ടു

കാസര്‍കോട്: കുമ്പള ശാന്തിപള്ളയിലെ പ്രവാസിയുടെ വീട്ടില്‍ കവര്‍ച്ച നടന്ന ദിവസം സമീപത്തെ മറ്റൊരു വീട്ടിലും കവര്‍ച്ചാശ്രമം നടന്നു. 200 മീറ്റര്‍ അകലെയുള്ള വസന്തകുമാറിന്റെ വീട്ടിലാണ് മോഷ്ടാക്കളെത്തിയതെന്ന് വീട്ടുകാര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. തെരുവ് കച്ചവടക്കാരനായ വസന്തകുമാര്‍ രാത്രിയില്‍ കുമ്പളയില്‍ പോയിരുന്നു. ഭാര്യ ശാലിനി സഹകരണ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു. വസന്തകുമാറിന്റെ മക്കളും അനുജന്‍ രതീഷ് കുമാറും മാത്രമാണ് സംഭവദിവസം വീട്ടിലുണ്ടായിരുന്നത്. ഇരുനില വീടിന്റെ ഒന്നാം നിലയില്‍ നിന്ന് പുറത്തുനിന്നുള്ള കോവണിപ്പടി കയറിയാണ് കള്ളന്മാര്‍ വീടിന്നകത്ത് കയറിയത്. അലമാര തുറന്ന് സാധനങ്ങള്‍ വലിച്ചിടുന്നതിനിടയില്‍ വീട്ടുകാര്‍ ഉണര്‍ന്നു. രതീഷ് കുമാര്‍ മോഷ്ടാക്കളെ പിടികൂടാന്‍ ശ്രമം നടത്തി. മോഷ്ടാക്കള്‍ അനീഷിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. രണ്ടുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് രതീഷ് കുമാര്‍ പറയുന്നത്. ഇതിലൊരാള്‍ പരിസരം വീക്ഷിക്കുവാന്‍ വീടിന്ന് പുറത്തു നില്‍ക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു. ശാന്തിപ്പള്ളയിലെ സുബൈറിന്റെ വീട്ടില്‍ നടന്ന കവര്‍ച്ച നടത്തിയ സംഘമാണോ വസന്തകുമാറിന്റെ വീട്ടിലെത്തിയതെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം പ്രവാസിയായ സുബേറിന്റെ വീട്ടിലെ കവര്‍ച്ച നടന്ന സമയത്ത് കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ഒരു കാര്‍ സമീപത്തെ ഒരു വീടിന് സമീപം നിര്‍ത്തിയിട്ടതായി മറ്റു വാഹനയാത്രക്കാര്‍ കണ്ടിരുന്നുവെന്ന് പറയുന്നു. വീട്ടില്‍ നിന്ന് മോഷ്ടാക്കളുടെ 13 വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്. 23 പവന്‍ സ്വര്‍ണാഭരണങ്ങളും 400 ദിര്‍ഹവുമാണ് ഇവിടെ നിന്നും മോഷണം പോയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page