പള്ളിക്കര പേരോലിലെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: കഴിഞ്ഞമാസം നീലേശ്വരം പള്ളിക്കര പേരോലിലെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഡ്യൂക്ക് ബൈക്ക് മോഷ്ടിച്ച ഒരു പ്രതി കൂടി അറസ്റ്റില്‍. മോഷണവുമായി ബന്ധപെട്ട അന്വേഷണത്തില്‍ പ്രതിയെ ഏറ്റുമാനൂര്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കാഞ്ഞങ്ങാട് സബ് ജയിലില്‍ റിമാന്റു ചെയ്തു. മോഷണക്കേസ്സടക്കം 13 ഓളം കേസ്സിലെ പ്രതിയാണ് കോട്ടയം നാട്ടാച്ചേരിക്കേറില്‍ സ്വദേശിയായ ശ്രീദേവ് മോഹനന്‍ എന്ന വാവാച്ചന്‍. നീലേശ്വരം പൊലീസ് ഇന്‍സ്പക്ടര്‍ കെ.വി ഉമേശന്‍, സബ് ഇന്‍സ്‌പെക്ടര്‍ പി.പി അശോക് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ അമല്‍ രാമചന്ദ്രന്‍, . കെ.പി സുരേന്ദ്രന്‍, എം.വി സുമേഷ്, കുഞ്ഞികൃഷ്ണന്‍ എന്നിവരാണ് കേസ്സ് അന്വേഷിച്ചത്. മറ്റ് രണ്ട് പ്രതികളായ ജെസ്ലിന്‍ കോട്ടയം, ശ്രീജിത്ത് ആലപ്പുഴ എന്നിവരെ ഈ കേസില്‍ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കേരളത്തിന്റെ കരുതല്‍: കാസര്‍കോട് ഒറ്റപ്പെട്ട നിലയില്‍ കണ്ട അസം സ്വദേശിനിയെ പാര്‍പ്പിടവും പരിചരണവും നല്‍കി ബന്ധുക്കളെ എത്തിച്ച് അവര്‍ക്ക് കൈമാറി; സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് അഭിനന്ദനം

You cannot copy content of this page