Thursday, May 23, 2024
Latest:

ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവും മരിച്ചു

ബെല്‍ത്തങ്ങാടി ഹളേക്കോട് സമീപം ഇരുചക്രവാഹനവും പിക്കപ്പും തമ്മില്‍ ഉണ്ടായ അപകടത്തില്‍പ്പെട്ട പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ലൈല ഗ്രാമത്തിലെ രാഘവേന്ദ്ര നഗറിലെ തൗഷിഫിന്റെ മകന്‍ തൗഫീഖ് (17) ആണ് മംഗളൂരുവിലെ ആശുപത്രിയില്‍ വച്ച് മരിച്ചത്.
ഗുരുവായനകെരെയില്‍ നിന്ന് ബെല്‍ത്തങ്ങാടിയിലേക്ക് പോവുകയായിരുന്ന ബൈക്കില്‍ പിക്കപ്പ് ഇടിക്കുകയായിരുന്നു. കൂട്ടിയിടിയെത്തുടര്‍ന്ന് ബൈക്ക് റോഡില്‍ മറിഞ്ഞു. ബൈക്കിലുണ്ടായിരുന്ന പുരുഷോത്തമ(19)യും തൗഫീഖും റോഡില്‍ തലയിടിച്ച് വീണു. ബൈക്കോടിച്ച പുരുഷോത്തമ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഗുരുതരമായി പരിക്കേറ്റ തൗഫീഖിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ചയാണ് തൗഫീഖ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page