Tuesday, April 16, 2024

ഭാര്യവീട്ടിലെത്തി യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവിനെ പൊലീസ് മല്‍പ്പിടിത്തത്തിലൂടെ പിടികൂടി

ഭാര്യവീട്ടിലെത്തി യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. മാന്നാര്‍ കണ്ണംപ്പള്ളി വീട്ടില്‍ പ്രമോദിനെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയായിരുന്നു സംഭവം. പിണങ്ങി കഴിയുകയായിരുന്ന ഇയാള്‍ ഭാര്യ രാധുവിന്റെ തോട്ടപ്പള്ളിലെ വീട്ടിലെത്തി പുറത്തേക്കു വിളിപ്പിക്കുകയായിരുന്നു. ഇതുകേട്ട രാധുവിന്റെ പിതാവ് മോഹന്‍ദാസ് ചോദ്യം ചെയ്തതോടെ തമ്മില്‍ വാക്കേറ്റമായി. പന്തിയില്ലെന്ന് കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തി മല്‍പ്പിടിത്തത്തിലൂടെയാണ് ഇയാളെ കീഴടക്കിയത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നും മൂന്ന് ലിറ്റര്‍ പെട്രോളും ആറ് ഗുണ്ടുകളും ലൈറ്ററും കണ്ടെടുത്തു. ഭാര്യയെ കൊലപ്പെടുത്താനായാണ് ഇവ കരുതിയതെന്ന് പ്രമോദ് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രമോദിനെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page