പ്രഭാത നടത്തത്തിന് പോയ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

കാസര്‍കോട്: വ്യായാമത്തിനായി വീട്ടില്‍ നിന്നും നടക്കാന്‍ പോയ യുവാവിനെ
കാണാതായതായി പരാതി. ഒന്നാം വര്‍ഷ വിദ്യാര്‍ഥി ചിറ്റാരിക്കാല്‍ കണ്ണിവയല്‍ എം കെ രാഗേന്തി(20) നെയാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ 6 മണിയോടെയാണ് നടക്കാന്‍ പോയത്. പിന്നീട് തിരിച്ച് വന്നില്ല. പിതാവ് എം.കെ പ്രകാശന്റെ പരാതിയില്‍ പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ പെരിങ്ങോം പൊലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കുക. ഫോണ്‍: 9446673773, 9447394587.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page