സഹോദരന്റെ ഭാര്യാവീട്ടിലേക്ക് വന്ന യുവതിയെ കാണാതായി; ദുരൂഹത

കാസര്‍കോട്: സഹോദരന്റെ ഭാര്യാവീട്ടിലെത്തിയ യുവതിയെ പട്ടാപ്പകല്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മംഗളൂരു, കുദ്രോളി സ്വദേശിനി നിലാഫറി (30)നെയാണ് മാര്‍ച്ച് 28 മുതല്‍ കാണാതായത്. സഹോദരന്‍ കബീര്‍ അഹമ്മദ് നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നിലാഫറിന്റെ സഹോദരന്‍ കുമ്പള, ബംബ്രാണയില്‍ നിന്നാണ് കല്യാണം കഴിച്ചത്. സഹോദരന്റെ ഭാര്യ അടുത്തിടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രസവിച്ചിരുന്നു. മാര്‍ച്ച് ഏഴിന് ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് വാങ്ങി. അതിന് ശേഷമാണ് സഹോദരന്റെ ഭാര്യക്കൊപ്പം ബംബ്രാണയിലെ വീട്ടിലേക്ക് നിലോഫര്‍ എത്തിയത്. മാര്‍ച്ച് 28 വരെ നിലോഫര്‍ ബംബ്രാണയിലെ വീട്ടില്‍ ഉണ്ടായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. അതിന് ശേഷം ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

You cannot copy content of this page