കാമഭ്രാന്ത് ക്യാൻസർ രോഗിയോടും; ചികിത്സിക്കാൻ പണം നൽകാമെന്ന് വാഗ്ദാനം ചെയ്തു പീഡിപ്പിക്കാൻ ശ്രമം; 49 കാരൻ അറസ്റ്റിൽ

ക്യാൻസർ രോഗിയായ മധ്യവയസ്കയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച ആൾ പിടിയിൽ. ഞാറക്കൽ ആറാട്ട് വഴി ഭാഗത്ത് മണപ്പുറത്തു വീട്ടിൽ ആനന്ദൻ (49) ആണ് ഞാറക്കൽ പോലീസിന്റെ പിടിയിലായത്. ക്യാൻസർ ചികിത്സയ്ക്ക് സാമ്പത്തിക സഹായം വാങ്ങി തരാം എന്ന് പറഞ്ഞ് സ്കൂട്ടറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. പിന്നീടാണ് മനസ്സിലായത് മറ്റെന്തോ ലക്ഷ്യത്തിന്റെ പേരിലാണ് തന്നെ കയറ്റി കൊണ്ടുപോയതെന്ന്. കബളിപ്പിക്കുകയാണെന്ന് മനസ്സിലായ സ്ത്രീ, വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടു. സ്കൂട്ടർ നിർത്തിയപ്പോൾ ഓടാൻ ശ്രമിച്ച സ്ത്രീയുടെ കൈയ്യിൽ കയറി പിടിക്കുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. നേരത്തെയും മറ്റു സ്ത്രീകളെ ഇയാൾ ഉപദ്രവിച്ചിരുന്നു.
സമാനമായ കേസിൽ അപ്പീൽ ജാമ്യത്തിലും, മറ്റു രണ്ടു കേസുകളിൽ ജാമ്യത്തിലും ആണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ സുനിൽ തോമസ്, സബ് ഇൻസ്പെക്ടർമാരായ അഖിൽ വിജയകുമാർ, കെ.കെ.ദേവരാജ്, എ എസ് ഐ മാരായ സി.എ.ഷാഹിർ, സ്വപ്ന, എസ് സി പി ഒ റ്റി.ബി.ഷിബിൻ, കെ.ജി.പ്രീജൻ ബോൺസാലേ, സി പി ഒ വിനീഷ്, രേഷ്മ എന്നിവരാണ് ആനന്ദനെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page