പവന് ഒരൊറ്റ ദിവസം 960 രൂപ കൂടി; സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍

കാസര്‍കോട്: ഒരു പവന് ഒരൊറ്റ ദിവസം 960 രൂപ കൂടി സ്വര്‍ണ്ണം സര്‍വ്വകാല റെക്കോര്‍ഡിലെത്തി. വെള്ളിയാഴ്ച പവന് 51320 രൂപയായിരുന്നു. 960 രൂപ വര്‍ധിച്ചതോടെ ഇന്ന് പവന്‍ വില 52280 രൂപയായി. വെള്ളിയാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന് 6415 രൂപയും ഇന്ന് 6535 രൂപയുമാണ്. വ്യാഴാഴ്ച പവന് 51680 രൂപയും ഗ്രാമിന് 6460 രൂപയുമായിരുന്നു.
ഒറ്റയടിക്ക് പവന് 960 രൂപ കൂടിയത് ആവശ്യക്കാരെ ഞെട്ടിച്ചു. റംസാന്‍ കഴിയുന്നതോടെ കല്ല്യാണങ്ങള്‍ സജീവമാകും. നേരത്തെ 100 പവന്‍ സ്വര്‍ണം വാങ്ങിക്കുന്ന സാഹചര്യത്തില്‍ റെക്കോര്‍ഡ് വില ഉയര്‍ന്നതോടെ പകുതി സ്വര്‍ണ്ണം പോലും വാങ്ങിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടാകുന്നതെന്നു വിപണി വൃത്തങ്ങള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page