പീഡിപ്പിച്ച് മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും പീഡനം; 65 കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച 65 കാരനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പരിയാരം കണാരംവയല്‍ സ്വദേശിയും ക്ഷേത്ര സ്ഥാനീകനും ഏഴോം നരിക്കോട്ടെ തയ്യല്‍ തൊഴിലാളിയുമായ നാരായണനെ (65)യാണ് പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11.30 മണിയോടെ സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെ ഇയാള്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പീഡിപ്പിക്കുകയായിരുന്നു. നിലവിളിച്ചോടിയ കുട്ടി അകലെയുള്ള ബന്ധുവിനോട് വിവരം പറഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഒളിഞ്ഞിരുന്ന പ്രതി വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചു. പുറത്തു പോയ കുട്ടിയുടെ അമ്മ തിരിച്ചെത്തിയതോടെ പ്രതി ഓടിരക്ഷപെട്ടു. വിവരമറിഞ്ഞ ബന്ധുക്കള്‍ ഉടന്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page