കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ ഒന്‍പത് സ്ഥാനാര്‍ത്ഥികള്‍; സ്ഥാനാര്‍ത്ഥികളുടെ ചിഹ്നം ഇതാണ്

കാസര്‍കോട്: നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ ഒന്‍പത് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. സൂക്ഷമ പരിശോധനയില്‍ നാമനിര്‍ദ്ദേശപത്രിക സ്വീകരിച്ച സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും മത്സര രംഗത്തുണ്ട്. സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നവും അനുവദിച്ചു. കാസര്‍കോട് ലോക്സഭാ മണ്ഡലം വരണാധികാരി ജില്ലാകളക്ടര്‍ കെ.ഇമ്പശേഖര്‍ ആണ് ചിഹ്നം അനുവദിച്ചത്.

  1. എംഎല്‍ അശ്വിനി- ഭരതീയ ജനതാ പാര്‍ട്ടി- താമര
  2. എം.വി. ബാലകൃഷ്ണന്‍ -കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)-ചുറ്റിക അരിവാള്‍ നക്ഷത്രം
  3. രാജ് മോഹന്‍ ഉണ്ണിത്താന്‍ -ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് – കൈ
  4. സുകുമാരി എം – ബഹുജന്‍ സമാജ് പാര്‍ട്ടി – ആന
  5. അനീഷ് പയ്യന്നൂര്‍- ( സ്വതന്ത്രന്‍) -ഓട്ടോറിക്ഷ
  6. എന്‍ കേശവനായക് -(സ്വതന്ത്രന്‍) -കരിമ്പു കര്‍ഷകന്‍
  7. ബാലകൃഷ്ണന്‍.എന്‍- (സ്വതന്ത്രന്‍)- ചെസ്സ്‌ബോര്‍ഡ്
  8. മനോഹരന്‍ കെ -(സ്വതന്ത്രന്‍)- ബാറ്റ്
  9. രാജേശ്വരി കെ ആര്‍- ( സ്വതന്ത്ര )- സൈക്കിള്‍പ്പമ്പ്.
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page