ബിജെപി എംപി ശോഭ കരന്ദലാജെയുടെ കാറിടിച്ചു ബിജെപി പ്രവർത്തകൻ മരിച്ചു; കാറിന്റെ ഡോർ തുറക്കുമ്പോൾ സ്കൂട്ടർ തട്ടിയാണ് അപകടം

ബംഗളൂരു: ബെംഗളൂരുവിലെ കെആർ പുരയിൽ ബിജെപി എംപി ശോഭ കരന്ദ്‌ലജെയുടെ കാർ ഇടിച്ച് ബൈക്ക് യാത്രികനായ ബിജെപി പ്രവർത്തകൻ മരിച്ചു. പ്രദേശവാസിയായ പ്രകാശ് (35) ആണ് മരിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പ്രവർത്തകൻ. തിങ്കളാഴ്ച രാവിലെ
ഒരു ക്ഷേത്രത്തിന് സമീപം ആണ് അപകടം. ഫോർച്യൂണർ പാർക്ക് ചെയ്യുമ്പോൾ കരന്ദ്‌ലാജെയുടെ കാറിന് പിന്നിൽ സഞ്ചരിക്കുകയായിരുന്നു ബൈക്ക് യാത്രക്കാരൻ. കരന്ദ്‌ലാജെ കാറിൻ്റെ ഡോർ തുറന്നപ്പോൾ സ്കൂട്ടറിൽ പിന്നിൽ നിന്ന് വന്ന പ്രകാശ് ഡോറിൽ ഇടിച്ച് താഴേക്ക് വീഴുകയായിരുന്നു. തുടർന്ന് പുറകിൽ വന്ന ബസ് ഇയാളുടെ ദേഹത്ത് കയറിയിറങ്ങി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രകാശ് മരണത്തിന് കീഴടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് കെആർ പുര പൊലീസ് കേസെടുത്തു. മുൻ മന്ത്രി ബൈരതി ബസവരാജ് കുടുംബത്തെ സന്ദർശിച്ച് സമാശ്വസിപ്പിച്ചു. മരണപ്പെട്ട ആളുടെ കുടുംബത്തിന് പാർട്ടിയിൽ നിന്ന് നഷ്ടപരിഹാരം നൽകുമെന്ന് ശോഭ കരന്ദലാജെ പിന്നീട് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page