ഭര്‍ത്താവിനൊപ്പം ഫോട്ടോയെടുക്കുന്നതിനിടെ വിദേശ വിനോദസഞ്ചാരിയെ ലൈംഗികമായി ഉപദ്രവിച്ചു; താജ്മഹലിലെ ടൂറിസ്റ്റ് ഗൈഡ് അറസ്റ്റില്‍

ഭര്‍ത്താവിനൊപ്പം താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരിയെ അപമാനിച്ച സംഭവത്തില്‍ ടൂറിസ്റ്റ് ഗൈഡ് അറസ്റ്റില്‍. മന്‍മോഹന്‍ ആര്യ എന്നയാളാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെയാണ് യു.കെ സ്വദേശികളായ ദമ്പതികള്‍ ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലെത്തിയത്. ടൂറിസ്റ്റ് ഗൈഡ് മന്‍മോഹന്‍ ആര്യ ദമ്പതികളെ സമീപിച്ച് അവരുടെ ഫോട്ടോ എടുക്കാമെന്ന് വാഗ്ദാനം ചെയ്തു. ഫോട്ടോയെടുക്കുന്നതിനിടെ
ഭര്‍ത്താവ് മുന്നോട്ട് നീങ്ങിയപ്പോള്‍, ഇയാള്‍ യുവതിയുടെ ചിത്രങ്ങള്‍ വീണ്ടും എടുക്കാന്‍ തുടങ്ങുകയും അവരെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. യുവാവിന്റെ പെരുമാറ്റത്തില്‍ പരിഭ്രമിച്ചുപോയ യുവതിയും ഭര്‍ത്താവും ഉടന്‍ തന്നെ താജ്മഹലിലെ സുരക്ഷാ ഉദ്യോഗസ്ഥരെ സംഭവം അറിയിക്കുകയും ഗൈഡിനെ പിടികൂടി പൊലീസിന് കൈമാറുകയും ചെയ്തു.
ഗൈഡിനെതിരെ പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തെന്ന് താജ്മഹലിന്റെ സുരക്ഷാ ചുമതലയുള്ള അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ സയ്യിദ് ആരിബ് അഹമ്മദ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page