മാസപ്പിറവി കണ്ടു; കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ

മലപ്പുറം: കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതോടെ ബുധനാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തു കോയ തങ്ങളും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു. ഖാസിമാരായ കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ,സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി എന്നിവരും നാളെ ചെറിയ പെരുന്നാൾ ആണെന്ന് അറിയിച്ചു. മാസപിറവി കണ്ടതായി കോഴിക്കോട് ഖാസി മുഹമ്മദ്‌ കോയ ജമലുലൈലി തങ്ങളും നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി …

കാസര്‍കോട് ഗവ. കോളേജ് വിവാദം: ഡോ. രമയ്‌ക്കെതിരെയുള്ള നടപടികള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി

കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം രമയ്‌ക്കെതിരെ സര്‍ക്കാരെടുത്ത നടപടികള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. എസ് എഫ് ഐ വിദ്യാര്‍ത്ഥിയെ അപമാനിച്ചുവെന്ന പരാതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ ശിക്ഷാ നടപടികളും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. കാസര്‍കോട് ഗവ. കോളേജ് പ്രിന്‍സിപ്പലായിരിക്കെ വിദ്യാര്‍ത്ഥിയെ അപമാനിച്ചുവെന്നാരോപിച്ച് രമയെ സ്ഥലം മാറ്റിയിരുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം കോളേജും യൂണിവേഴ്‌സിറ്റിയും നടത്തിയ അന്വേഷണം ഏകപക്ഷീയമാണെന്ന് കോടതി കണ്ടെത്തി. സംഭവത്തില്‍ പ്രിന്‍സിപ്പലിനെ തടഞ്ഞ് വച്ചതടക്കമുള്ള പരാതികളില്‍ സര്‍ക്കാര്‍ എന്തു …

ബസ്സിടിച്ച് ബൈക്കില്‍ നിന്നും തെറിച്ചു വീണ യുവാവിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം

കൊല്ലം: ബൈക്ക് യാത്രക്കാരന്‍ സ്വകാര്യ ബസ്സിടിച്ച് ദാരുണമായി മരിച്ചു. താവണിമുക്ക് സ്വദേശി മോഹനനാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്. ഇടുങ്ങിയ റോഡിലൂടെ പോയ ബസ് ബൈക്കിലിടിച്ചാണ് അപകടമെന്നു പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ചുവീണ് മോഹനന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. പിന്നിലൂടെ വന്ന ബസ് മോഹനന്റെ ശരീരത്തിലൂടെ കയറിയിറങ്ങുന്ന ദൃശ്യം സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം വര്‍ക്കലയിലും സ്വകാര്യ ബസിടിച്ച് വീട്ടമ്മ മരിച്ചിരുന്നു. സ്‌കൂട്ടര്‍ യാത്രക്കാരിയായ എം പ്രതിഭ (26)യാണ് …

വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ഥികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കെവൈസി ആപ്പ് ഉപയോഗിക്കാം; എന്താണ് കെവൈസി ആപ്പ് ?

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വോട്ടര്‍മാര്‍ക്ക് കെവൈസി (നോ യുവര്‍ കാന്‍ഡിഡേറ്റ്) ആപ്പ് ഉപയോഗിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കുക, ജനപ്രതിനിധിയാവാന്‍ പോകുന്ന വ്യക്തിയെക്കുറിച്ച് ശരിയായ തീരുമാനം എടുക്കാന്‍ വോട്ടര്‍മാര്‍ക്ക് സൗകര്യം ഒരുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കെവൈസി ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ആപ്പ് ലഭ്യമാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം …

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടി; അറസ്റ്റ് നിയമപരം; ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും ഹൈക്കോടതി

മദ്യ നയ കേസില്‍ ഇഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടി. കെജ്രിവാള്‍ അഴിമതി നടത്തിയെന്ന് ഇഡി വാദിക്കുന്നുവെന്ന് പറഞ്ഞ കോടതി, ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും രേഖകള്‍ ഇഡി ശേഖരിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ലഭിച്ച പണം ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെലവഴിച്ചതായും ഹൈക്കോടതി പറഞ്ഞു.മാപ്പുസാക്ഷിയുടെ മൊഴി നിയമപരമായിട്ടാണ് രേഖപ്പെടുത്തിയത്. വിചാരണ സമയത്ത് സാക്ഷി മൊഴികളെ ചോദ്യം ചെയ്യാം. ഇപ്പോള്‍ അതില്‍ ഇടപെടാന്‍ ഹൈക്കോടതി ഉദ്ദേശിക്കുന്നില്ല. ആര്‍ക്കെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുന്നതോ, …

രണ്ടു മക്കളെ വിഷം കൊടുത്തുകൊന്ന ശേഷം മാതാവ് തൂങ്ങിമരിച്ചു

കാസര്‍കോട്: രണ്ടു മക്കളെ വിഷം കൊടുത്തുകൊന്ന ശേഷം മാതാവ് തൂങ്ങിമരിച്ചു. ചീമേനി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചെമ്പ്രകാനത്ത് സജ്‌നയാണ് മക്കളായ ഗൗതം(9), തേജസ്(6) എന്നിവരെ വിഷം കൊടുത്തു കൊന്നശേഷം വീട്ടിനകത്ത് തൂങ്ങിമരിച്ചത്. സജ്‌നയെ വീട്ടിനകത്ത് കൈ ഞരമ്പ് മുറിച്ച് തൂങ്ങിമരിച്ച നിലയിലും കുട്ടികള്‍ വിഷം അകത്തുചെന്ന മരിച്ച നിലയിലുമായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം അറിയുന്നത്. പെരിങ്ങോം വയക്കര പഞ്ചായത്തിലെ യുഡി ക്ലര്‍ക്കാണ് സജന. ചീമേനി പൊലീസ് സംഭവ സ്ഥലത്തെത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് …

കാസര്‍കോട് മണ്ഡലം പശ്ചിമബംഗാളിനെയും ത്രിപുരയെയും പോലെയാവും; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: രാജ്യത്ത് ജനാധിപത്യവും മതേതരത്വവും പുലരുവാന്‍ കൈപ്പത്തി അടയാളത്തില്‍ വോട്ടുചെയ്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് വരണമെന്ന് സിപിഎം പ്രമുഖ നേതാവും മുന്‍ ത്രിപുര മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍ ആഹ്വാനം ചെയ്യുമ്പോള്‍, കേരളത്തിലെ സിപിഎമ്മുകാര്‍ കോണ്‍ഗ്രസിനെ തോല്‍പിച്ച് ബി.ജെ.പിയെ അധികാരത്തില്‍ വാഴിക്കാനാണ് ശ്രമിക്കുന്നതെന്ന് യുഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ആരോപിച്ചു. മണിക് സര്‍ക്കാര്‍ എന്താണ് പറഞ്ഞതെന്ന് തിരിച്ചറിയാന്‍ പിണറായി വിജയന്‍ ക്ഷമ കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ അതിര്‍ത്തി കടന്നു കര്‍ണാടകയിലെത്തിയാലും തമിഴ് നാട്ടിലെത്തിയാലും അവിടങ്ങളിലെ മാര്‍ക്‌സിസ്റ്റുകാര്‍ …

മോഷണക്കേസില്‍ റിമാന്റില്‍ കഴിയുകയായിരുന്ന പ്രതി ആശുപത്രിയില്‍ ചികില്‍സക്കിടേ മരിച്ചു

കാസര്‍കോട്: മോഷണ കേസില്‍ അറസ്റ്റിലായി കാഞ്ഞങ്ങാട് സബ് ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്ന പ്രതി ആശുപത്രിയില്‍ മരിച്ചു. പഴയങ്ങാടി മുട്ടം വെങ്ങര സ്വദേശി എംകെ മുഹമ്മദ് ഹയാസ്(19) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരണം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഈമാസം ആറിനാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ മാസം 17ന് പടന്നയിലെ പള്ളിയില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതിയാണ്. ഫയാസ്. കണ്ണൂരിലും മോഷണ കേസ് നിലവിലുണ്ട്.

യുവ നടനും ഗായകനുമായ സുജിത്ത് രാജേന്ദ്രന്‍ വാഹനാപകടത്തില്‍ മരിച്ചു

യുവ നടനും ഗായകനുമായ സുജിത്ത് രാജേന്ദ്രന്‍ (32) വാഹനാപകടത്തില്‍ മരിച്ചു. ആലുവ-പറവൂര്‍ റോഡ് സെറ്റില്‍മെന്റ് സ്‌കൂളിന് മുന്നില്‍ വച്ച് മാര്‍ച്ച് 26ന് ആണ് അപകടമുണ്ടായത്.തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു വൈകിട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിലാണ് സംസ്‌കാരം.കിനാവള്ളി എന്ന ചിത്രത്തിലൂടെയാണ് സുജിത്ത് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കിനാവള്ളിയില്‍ സുജിത്ത് ഒരു പാട്ടും പാടിയിട്ടുണ്ട്. സണ്ണി ലിയോണിന്റെ മലയാള ചിത്രമായ രംഗീല, മാരത്തോണ്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ചെറുപ്പം മുതല്‍ ഭരതനാട്യം, കര്‍ണാടക സംഗീതം എന്നിവ അഭ്യസിച്ചിരുന്നു.

മകന്‍ മറ്റൊരാളുടെ ഭാര്യയുമായി ഒളിച്ചോടി; മാതാവിനെ ബന്ധുക്കള്‍ നഗ്നയാക്കി നടത്തിച്ചു; സ്വമേധയാ ഹൈക്കോടതി കേസെടുത്തു

പഞ്ചാബിലെ ടാണ്‍ ടറണ്‍ ജില്ലയില്‍ മകന്‍ മറ്റൊരാളുടെ ഭാര്യയുമായി ഒളിച്ചോടി എന്ന കാരണത്താല്‍ പ്രായമായ സ്ത്രീയെ അര്‍ദ്ധനഗ്‌നയാക്കി നടത്തിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുക്കാന്‍ ജില്ലാ കോടതിയോടും പഞ്ചാബ് ഭരണകൂടത്തിനും ഹരിയാന ഹൈക്കോടതി നിര്‍ദേശം നല്‍കി. സംഭവം മഹാഭാരത കാലത്തെ ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തെ ഓര്‍മ്മപ്പെടുത്തുന്നതായി കോടതി വിലയിരുത്തി.മകന്‍ മറ്റൊരാളുടെ ഭാര്യയുമായി ഒളിച്ചോടിയതിന് പിന്നാലെ മാര്‍ച്ച് 31 നായിരുന്നു വൃദ്ധമാതാവിനെ ഗ്രാമത്തിലൂടെ ബന്ധുക്കള്‍ വസ്ത്രാക്ഷേപം നടത്തിയത്. മകന്റെ ഭാര്യയുടെ ബന്ധുക്കള്‍ ആക്രമിക്കുമ്പോള്‍ താന്‍ വീട്ടില്‍ തനിച്ചായിരുന്നെന്നാണ് സ്ത്രീ നല്‍കിയിട്ടുള്ള മൊഴി. …

തമിഴ് നടന്‍ ധനുഷും നടന്‍ രജനീകാന്തിന്റെ മകള്‍ ഐശ്വര്യയും വിവാഹമോചനത്തിന് അപേക്ഷ നല്‍കി; 20 വര്‍ഷത്തെ ദാമ്പത്യ ബന്ധം പിരിയാന്‍ ഇടയാക്കിയത് ഇതാണ്

സംവിധായിക ഐശ്വര്യ രജനികാന്തും നടനും സംവിധായകനുമായ ധനുഷും ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കി. കഴിഞ്ഞ ഒന്നരവര്‍ഷമായി പിരിഞ്ഞിരിക്കുകയായിരുന്നു ഇരുവരും. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട സെക്ഷന്‍ 13 ബി പ്രകാരമാണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന് ദമ്പതികള്‍ പറഞ്ഞു. ചെന്നൈ കുടുംബ കോടതിയിലാണ് വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്. 2004 നവംബര്‍ 18-ന് ചെന്നൈയില്‍ വച്ചാണ് ധനുഷും ഐശ്വര്യയും വിവാഹിതരായത്. ആറുമാസത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം നടന്നത്. ധനുഷ്-ഐശ്വര്യ ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്. യാത്ര, ലിംഗ എന്ന് പേരുള്ള …

റിട്ട.ഡോക്ടര്‍ക്ക് പുനര്‍വിവാഹം; കാസര്‍കോട് നിന്നെത്തിയ വധുവും സംഘവും ആറു ലക്ഷവും ഫോണും ലാപ്‌ടോപും തട്ടിയെടുത്തു മുങ്ങി

പുനര്‍വിവാഹ വാഗ്ദാന കെണിയില്‍ വീണ റിട്ട. ഡോക്ടര്‍ക്ക് നഷ്ടമായത് പണവും ഫോണും ലാപ്‌ടോപ്പും. കാസര്‍കോട്ടെ വധുവും സംഘവും കോഴിക്കോട്ടെ റിട്ടയേര്‍ഡ് ഡോക്ടറുടെ ആറു ലക്ഷത്തോളം രൂപയും ഫോണും ലാപ്‌ടോപും തട്ടിയെടുത്തതായി പരാതി ലഭിച്ചതിനാല്‍ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു വിരമിച്ച ഡോക്ടര്‍ക്കാണ് ദുര്‍ഗതിയുണ്ടായത്. വയനാട് അതിര്‍ത്തിയില്‍ സ്വകാര്യ ക്ലിനിക് നടത്തുകയാണ് ഡോക്ടര്‍ ഇപ്പോള്‍. അവിടെ നിന്നു പരിചയപ്പെട്ട യുവാവാണ് ഡോക്ടറെ പുനര്‍വിവാഹത്തിനു പ്രേരിപ്പിച്ചത്. പല തവണ സംസാരിച്ചപ്പോള്‍ ഒടുവില്‍ ഡോക്ടര്‍ …

കാസര്‍കോട്ടും കാട്ടാന ആക്രമണം; പനത്തടിയില്‍ കാട്ടാന യുവാവിനെ ചുഴറ്റി എറിഞ്ഞു

കാസര്‍കോട്: പനത്തടി പഞ്ചായത്തില്‍ മരുതോം ശിവഗിരിയില്‍ കാട്ടാനയുടെ അക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. മൊട്ടയംകൊച്ചി സ്വദേശി ദേവരോലിക്കല്‍ ബേബിയുടെ മകന്‍ ടി.ജെ ഉണ്ണി(31)യെയാണ് കാട്ടാന ആക്രമിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. വനാതിര്‍ത്തിയിലെ വെള്ളത്തിന്റെ ടാപ്പ് തുറക്കാനെത്തിയതായിരുന്നു ഉണ്ണി. പിറകിലൂടെ എത്തിയ ആന തുമ്പിക്കൈ കൊണ്ട് യുവാവിനെ ചുഴറ്റി എറിയുകയായിരുന്നുവെത്രേ. സമീപത്ത് ടാപ്പിങ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സുകു എന്ന ആളാണ് ഇത് കണ്ടത്. പിന്നീട് പരിസരവസികള്‍ ഒച്ച വച്ച് ആനയെ ഓടിച്ചുവിട്ട ശേഷം യുവാവിനെ പൂടംകല്ല് ആശുപത്രിയിലെത്തിച്ചു.

സഹോദരിയെ പീഡിപ്പിച്ചതായി പരാതി; സഹോദരനെതിരെ കേസ്

കാസര്‍കോട്: ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സഹോദരിയെ യുവാവ് പീഡിപ്പിച്ചതായി പരാതി. യുവാവിനെതിരെ പൊലീസ് കേസെടുത്തു. രണ്ടാനമ്മയുടെ മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഗുഡ്‌സ് ഓട്ടോ വാങ്ങാന്‍ പോയ യുവാവിനെ പിറ്റേന്ന് കാണാതായി

കാസര്‍കോട്: ഗുഡ്‌സ് ഓട്ടോവാങ്ങാന്‍ ഭാര്യക്കൊപ്പം കണ്ണൂരില്‍ പോയി വന്ന മകനെ പിറ്റേദിവസം മുതല്‍ കാണാതായെന്ന് പിതാവ് ഡേവിഡ് പൊലീസില്‍ പരാതിപ്പെട്ടു. എടനാട് കണ്ണൂര്‍ സിദ്ധിവയലിലെ സന്തോഷ് മന്തേര(35)യെയാണ് കാണാതായത്. ഈമാസം അഞ്ചിന് കണ്ണൂരില്‍ സെക്കന്‍ഡ് ഹാന്‍ഡ് ഗുഡ്‌സ് ഓട്ടോക്കു അഞ്ചുലക്ഷം രൂപ വിലയുറപ്പിക്കുകയും ഒരുലക്ഷം രൂപ അഡ്വാസ് നല്‍കുകയും ചെയ്തതായും പറയുന്നു. ഭാര്യക്കൊപ്പമാണ് യുവാവ് കണ്ണൂരില്‍ പോയത്. മടങ്ങിയെത്തിയ ശേഷം പിറ്റേന്ന് ബാക്കി തുക നല്‍കാന്‍ ഭാര്യയുടെ ആഭരണങ്ങള്‍ വില്‍ക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. പിതാവിനോട് ചോദിച്ചശേഷം …

യശ്വന്ത്പുര്‍-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ കവര്‍ച്ച; മലയാളികളടക്കം ഇരുപതോളം യാത്രക്കാരുടെ ഐഫോണുകളും പണവും മറ്റും നഷ്ടപ്പെട്ടു

കോഴിക്കോട്: യശ്വന്ത്പുര്‍-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ കവര്‍ച്ച. യാത്രക്കാരുടെ ഫോണുകളും ആഭരണവും പണവും നഷ്ടപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. സേലത്തിനു ധര്‍മപുരിക്കും ഇടയില്‍ ട്രെയിനിന്റെ എസി കോച്ചുകളിലാണ് കവര്‍ച്ച നടന്നത്. സംഭവത്തില്‍ റെയില്‍വേ പൊലീസിന് പരാതി നല്‍കാനായി യാത്രക്കാര്‍ സേലം സ്റ്റേഷനില്‍ ഇറങ്ങി. പണവും മറ്റും കവര്‍ന്ന ശേഷം മോഷ്ടാക്കള്‍ യാത്രക്കാരുടെ ബാഗുകള്‍ ട്രെയിനിലെ ശുചിമുറിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സേലം കേന്ദ്രീകരിച്ചാണ് കവര്‍ച്ചാ സംഘമുള്ളതെന്നാണ് പ്രാഥമിക നിഗമനം. ഇരുപതോളം യാത്രക്കാരുടെ ഐഫോണുകളും പണവും മറ്റും നഷ്ടപ്പെട്ടതായാണ് വിവരം.

കാര്‍ത്തികിന്റെയും കിരണിന്റെയും സത്യസന്ധതയ്ക്ക് പത്തരമാറ്റ് തിളക്കം

കാസര്‍കോട്: സ്വര്‍ണ്ണം ഇപ്പോള്‍ തിളങ്ങുകയാണ് വിലയിലും നിറത്തിലും.എന്നാല്‍ അതിലും തിളക്കമുണ്ട് കാര്‍ത്തികിന്റെയും കിരണിന്റെയും സത്യസന്ധതയ്ക്ക്.തിങ്കളാഴ്ച ഉച്ചയോടെ കാലിക്കടവില്‍ നിന്ന് ചെറുവത്തൂരിലേക്കാണ് ഈ കുട്ടികള്‍ പിഎല്‍ടി ബസ്സില്‍ കയറിയത്. ചെറുവത്തൂരില്‍ ഇറങ്ങാന്‍ നേരത്ത് അവസാന ഇരുന്ന ഇവര്‍ സീറ്റിനടിയില്‍ ഒരു കവര്‍ കണ്ടു. അതെടുത്ത് പരിശോധിച്ചപ്പോഴാണ് അതിനകത്ത് വലിയൊരു സ്വര്‍ണ്ണ മാല കണ്ടെത്തിയത്. കുട്ടികള്‍ ഇരുവരും രണ്ടാമതൊന്ന് ആലോചിക്കാതെ ഉടന്‍ അത് ബസിലെ കണ്ടക്ടര്‍ക്ക് കൈമാറുകയായിരുന്നു. ബസ് ജീവനക്കാരുടെ വിവരത്തെ തുടര്‍ന്ന് സന്ധ്യയോടെ കാടങ്കോട് സ്വദേശിയായ ഉടമസ്ഥനെത്തി. ആണൂരിലെ …

ബംഗളൂരുവില്‍ നിന്ന് ആഫ്രിക്ക സ്വദേശി വഴി മയക്കുമരുന്ന് കടത്ത്; കാസര്‍കോട് രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എട്ട് ഗ്രാം എം.ഡി. എം.എ.യുമായി രണ്ടു യുവാക്കള്‍ അറസ്റ്റിലായി. മധുര്‍ ഹിദായത്ത് നഗര്‍ സ്വദേശി അടുക്കത്ത ഹൗസില്‍ ഉമ്മര്‍ (46), ഇസത്ത് നഗര്‍ സ്വദേശി മുഹമ്മദ് അജ്മല്‍ (37) എന്നിവരാണ് വിദ്യാഗനഗര്‍ പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാവിലെ പത്തരയോടെ മധുര്‍ ഹിദായത്ത് നഗറില്‍ വച്ചാണ് പോലീസ് ഇവരെ മയക്കുമരുന്നുമായി പിടികൂടിയത്.ജില്ലാ പൊലീസ് മേധാവി പി. ബിജോയിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പരിസരത്തെ പരിശോധന. മയക്കുമരുന്ന് കടത്ത് സംഘത്തി ലെ പ്രധാനികളാണ് പൊലീസ് പിടിയിലായതെന്ന് പൊലീസ് …