സ്കൂളിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഷര്‍ട്ടിൽ സാമ്പാർതെറിച്ചു; വിദ്യാര്‍ത്ഥിക്കു നേരെ സഹപാഠിയുടെ കത്തിയേറ്‌

ഉള്ളാള്‍: സ്‌കൂളിൽ ഒന്നിച്ചിരുന്ന്‌ ഭക്ഷണം കഴിക്കുന്നതിനിടെ അബദ്ധത്തില്‍ സാമ്പാ‍ർ ഷര്‍ട്ടില്‍ തെറിച്ചു വീണത് ചോദ്യം ചെയ്‌ത വിദ്യാര്‍ത്ഥിക്ക്‌ നേരെ സഹപാഠി കത്തിയെറിഞ്ഞു. നെഞ്ചിനു പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടി. മംഗലാപുരം ഉള്ളാള്‍, നരിങ്കാന മുണ്ടപ്പദവ്‌ സ്‌കൂളിലാണ്‌ സംഭവം. ഉച്ചയ്‌ക്ക്‌ ഭക്ഷണം കഴിക്കുന്നതിനിടെ ഷര്‍ട്ടില്‍ സാമ്പാർ തെറിച്ചത് ചോദ്യം ചെയ്‌ത ഒമ്പതാം ക്ലാസുകാരന്‌ നേരെ കൂടെ ഭക്ഷണം കഴിച്ചിരുന്ന വിദ്യാര്‍ത്ഥി തന്റെ ബാഗിലുണ്ടായിരുന്ന കത്തി പുറത്തെടുത്ത്‌ എറിയുകയായിരുന്നു. നെഞ്ചില്‍ കത്തികൊണ്ടെങ്കിലും പരിക്ക് സാരമുള്ളതല്ല.  സ്ഥലത്തെത്തിയ പൊലീസ്‌ ഇരു …

നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു, സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു. ചേവരമ്പലം സ്വദേശിയായ കുട്ടിക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോ ബയോളജി വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥീരികരിച്ചത്. തുടര്‍ പരിശോധനക്കായി സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ എം സി എച്ചില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷവും കോഴിക്കോട് ജപ്പാന്‍ ജ്വരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ജപ്പാന്‍ ജ്വരം …

ഏകീകൃത സിവിൽ കോഡിനെതിരെ പ്രമേയം അവതരിപ്പിക്കാനുള്ള കോഴിക്കോട് കോർപ്പറേഷന്‍റെ നീക്കത്തിന് തിരിച്ചടി; പ്രമേയാവതരണം ഹൈക്കോടതി സ്റ്റേ ചെയ്തു

എറണാകുളം: ഏകീകൃത സിവിൽ കോഡിനെതിരെ പ്രമേയം അവതരിപ്പിക്കാനുളള കോഴിക്കോട് കോർപ്പറേഷന്‍ ഭരണ സമിതി നീക്കത്തിന് തിരിച്ചടി.  കോർപ്പറേഷന്‍റെ ഭരണനിർവ്വഹണ അധികാര പരിധിയിൽപ്പെടുന്ന വിഷയമല്ല ഏകീകൃത സിവിൽകോഡെന്ന വാദം അംഗീകരിച്ചാണ് പ്രമേയാവതരണം കോടതി സ്റ്റേ ചെയ്തത്. ബിജെപി കൗൺസിലർ നവ്യാ ഹരിദാസാണ് പ്രമേയത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയത്. 1995 ലെ കേരളാ മുൻസിപ്പാലിറ്റി ചട്ടം 18(4)(a) അനുസരിച്ച് നഗരസഭക്കോ , കോർപ്പറേഷനോ  അവരുടെ അധികാര പരിധിയിൽപ്പെടുന്ന വിഷയങ്ങളിൽ മാത്രമാണ് പ്രമേയം പാസ്സാക്കാൻ കഴിയുക. ഇത് പരിഗണിച്ചാണ് ജസ്റ്റിസ്  എൻ …

കരാത്തെ താരം ഷാജു മാധവന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം

കാസര്‍കോട്: കാസര്‍കോട്ടുകാരനായ കരാത്തെ താരം ഷാജു മാധവന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. ഏഷ്യന്‍ കരാത്തെ ഫെഡറേഷന്‍ ജഡ്ജായി ചിറ്റാരിക്കാല്‍ നല്ലോമ്പുഴ സ്വദേശി ഷാജു മാധവന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 20 മുതല്‍ 23 വരെ മലഷ്യയിലെ മലാകയില്‍ നടക്കുന്ന 19-ാമത് ഏഷ്യന്‍ സീനിയര്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായുള്ള പരീക്ഷയില്‍ വിജയിച്ചാണ് ഷാജു ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരങ്ങള്‍ നിയന്ത്രിക്കാനുള്ള യോഗ്യത നേടിയത്. സെയ്‌ഡോ കാന്‍ ഷിട്ടോറിയു ഏഷ്യന്‍ ചീഫ് ടെക്നിക്കല്‍ ഡയരക്ടറാണ്. കരാത്തെ കേരള അസോസിയേഷന്റെ ടൂര്‍ണമെന്റ് കമ്മീഷന്‍ …

മണിപ്പൂർ സംഭവം 4 പ്രതികൾ അറസ്റ്റിൽ; മുഖ്യ പ്രതിയുടെ വീടിന് തീവെച്ച് ജനക്കൂട്ടം

മണിപ്പൂർ: മണിപ്പൂരിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള കലാപത്തിനിടെ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്ത സംഭവത്തിൽ 3 പേർ കൂടെ അറസ്റ്റിൽ.ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. സംഭവത്തിലെ പ്രധാന പ്രതി ഹൂയ് രേം ഹിറോദാസ്  മെയ്തി എന്നയാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാളുടെ വീടിന് ജനക്കൂട്ടം തീവെച്ചു. സ്ത്രീകളടങ്ങിയ സംഘമാണ് വീട് തീവെച്ചത്. മണിപ്പൂരിലെ ആക്രമ  സംഭവങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കൂടുതൽ …

വെള്ളം നിറച്ച ബക്കറ്റില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

മംഗളൂരു: വെള്ളം നിറച്ച ബക്കറ്റില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. കാവൂര്‍ മസ്ജിദിന് സമീപം വാടക വീട്ടില്‍ താമസിക്കുന്ന ഫിറോസ് അന്‍സാരിയുടെ ഒന്നരവയസുള്ള മകള്‍ ആയിഷ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ ബക്കറ്റിലെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. വെള്ളത്തില്‍ വീണ കുഞ്ഞ് ശ്വാസം മുട്ടിയാണ് മരിച്ചത്. ജാര്‍ഖണ്ഡില്‍ നിന്നും തൊഴിലിനായി എത്തിയവരാണ് ഫിറോസ് അന്‍സാരിയുടെ കുടുംബവും. കാവൂര്‍ പള്ളിക്ക് സമീപം വാടക വീട്ടിലാണ് താമസിക്കുന്നത്. അസ്വാഭാവിക മരണത്തിന് കാവൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

സംശയരോഗം മൂത്തു, ഗള്‍ഫില്‍ നിന്ന് വന്ന യുവാവ് ഭാര്യയെ അടിച്ചുകൊന്നു

മലപ്പുറം(പൊന്നാനി): ഗള്‍ഫില്‍ നിന്നു അവധിക്കു വന്ന യുവാവിന്റെ അടിയേറ്റ് ഭാര്യ കൊല്ലപ്പെട്ടു. മലപ്പുറം പൊന്നാനിയില്‍ വ്യാഴാഴ്ച്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. ജെഎം റോഡിനു സമീപം വാലിപ്പറമ്പില്‍ ആലിങ്ങലില്‍ 36 കാരിയായ സുലൈഖയാണു കൊല്ലപ്പെട്ടത്. ഭര്‍ത്താവ് യൂനുസ് കോയ(40)സംഭവത്തിന് ശേഷം മുങ്ങി. തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടത്. കുളി കഴിഞ്ഞു ബാത്ത്‌റൂമില്‍ നിന്നിറങ്ങി വന്ന സുലൈഖയെ, ഇരുമ്പുകമ്പി ഉപയോഗിച്ച് യൂനുസ് തലയ്ടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തലക്കടിയേറ്റ് നിലത്തുവീണ സുലൈഖയുടെ നെഞ്ചത്തും യൂനുസ് കുത്തി.സംഭവത്തിനു ശേഷം യൂനുസ് കടന്നുകളഞ്ഞു. കുട്ടികള്‍ ബഹളം വെച്ചതോടെ …

പാല്‍ പാക്കറ്റുകള്‍ക്ക് എം.ആര്‍.പിയേക്കാള്‍ അധികവില, മൂന്നുകടകള്‍ക്കെതിരേ ലീഗല്‍ മെട്രോളജി കേസെടുത്തു

കാസര്‍കോട്: കര്‍ണ്ണാടകയില്‍ നിന്നു വരുന്ന പാല്‍പാക്കറ്റുകള്‍ക്കും പാലുല്‍പ്പന്നങ്ങള്‍ക്കും അധികവില ഈടാക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 22 രൂപ എം.ആര്‍.പി പ്രിന്റ് ചെയ്ത പാല്‍ പാക്കറ്റുകള്‍ക്ക് 25 രൂപ ഈടാക്കി വില്‍പ്പന നടത്തിയ കടകള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതിയായ രേഖകള്‍ ഇല്ലാതെ അതിര്‍ത്തി കടന്നുവരുന്ന പാല്‍പാക്കറ്റുകള്‍ വ്യാപകമായി വില്‍പന നടത്തുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പരിശോധനകള്‍ ഊര്‍ജ്ജിതമാക്കാന്‍ കണ്‍ട്രോളര്‍ വി.കെ.അബ്ദുള്‍ഖാദറിന്റെ നിര്‍ദ്ദേശം നല്‍കിയിരുന്നു. പരിശോധനയ്ക്ക് ഡെപ്യൂട്ടി …

പ്രശസ്ത തെയ്യം കലാകാരന്‍ പനയാല്‍ കുമാരന്‍ പണിക്കര്‍ അന്തരിച്ചു

ഉദുമ: പ്രശസ്ത തെയ്യം കലാകാരന്‍ പനയാല്‍ കളിങ്ങോത്ത് കുമാരന്‍ പണിക്കര്‍ അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ സ്വവസതിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് പനയാലിലെ വീട്ടുവളപ്പില്‍ നടക്കും. ഫോക്ക് ലോര്‍ അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ് ജേതാവായിരുന്നു. അമ്പത് വര്‍ഷത്തെ തെയ്യം അനുഷ്ഠാന കലാ ഉപാസകനായ പണിക്കര്‍ നാടകം, സംഗീതം. ചെണ്ട എന്നീ മേഖലയിലും കഴിവ് തെളിയിച്ച കലാകാരനായിരുന്നു. അരനൂറ്റാണ്ടിലേറെയായി നിരവധി തറവാടുകളിലും ദേവസ്ഥാനങ്ങളിലും കഴകങ്ങളിലും പ്രധാന ആരാധനമൂര്‍ത്തിയെ കെട്ടിയാടിയിരുന്നു. …

കോവിഡിന് ശേഷം വിദേശയാത്രകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചിലവിട്ടത് 30 കോടി 80 ലക്ഷം രൂപ

 ന്യൂഡൽഹി : കോവിഡ് കാലത്തിന് ശേഷം വിദേശയാത്രകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെലവാക്കിയത് 30  കോടി 80 ലക്ഷം രൂപയെന്ന്   വിദേശകാര്യ മന്ത്രാലയം. കോവിഡ് കഴിഞ്ഞുള്ള പ്രധാനമന്ത്രിയുടെ  വിദേശയാത്രകൾക്ക് വന്ന ചെലവ് സംബന്ധിച്ച്  വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് വിദേശകാര്യസഹമന്ത്രി വി മുരളീധരൻ ആണ് യാത്ര ചിലവ്  വിവരം പാർലമെന്‍റിൽ നൽകിയത്. 2021 മാർച്ചിൽ ബംഗ്ലാദേശ് സന്ദർശനത്തോടെ കോവിഡ് കഴിഞ്ഞുള്ള വിദേശയാത്രകൾക്ക് തുടക്കം കുറിച്ച പ്രധാനമന്ത്രി, ജൂൺ 2023 വരെ ഇരുപത്  വിദേശയാത്രകൾ നടത്തുകയുണ്ടായി.മെയ് 19നു ജപ്പാനിലും …