ഗുഡ്‌സ് ഓട്ടോ വാങ്ങാന്‍ പോയ യുവാവിനെ പിറ്റേന്ന് കാണാതായി

കാസര്‍കോട്: ഗുഡ്‌സ് ഓട്ടോവാങ്ങാന്‍ ഭാര്യക്കൊപ്പം കണ്ണൂരില്‍ പോയി വന്ന മകനെ പിറ്റേദിവസം മുതല്‍ കാണാതായെന്ന് പിതാവ് ഡേവിഡ് പൊലീസില്‍ പരാതിപ്പെട്ടു. എടനാട് കണ്ണൂര്‍ സിദ്ധിവയലിലെ സന്തോഷ് മന്തേര(35)യെയാണ് കാണാതായത്. ഈമാസം അഞ്ചിന് കണ്ണൂരില്‍ സെക്കന്‍ഡ് ഹാന്‍ഡ് ഗുഡ്‌സ് ഓട്ടോക്കു അഞ്ചുലക്ഷം രൂപ വിലയുറപ്പിക്കുകയും ഒരുലക്ഷം രൂപ അഡ്വാസ് നല്‍കുകയും ചെയ്തതായും പറയുന്നു. ഭാര്യക്കൊപ്പമാണ് യുവാവ് കണ്ണൂരില്‍ പോയത്. മടങ്ങിയെത്തിയ ശേഷം പിറ്റേന്ന് ബാക്കി തുക നല്‍കാന്‍ ഭാര്യയുടെ ആഭരണങ്ങള്‍ വില്‍ക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. പിതാവിനോട് ചോദിച്ചശേഷം മറുപടി പറയാമെന്നാണ് ഭാര്യ മറുപടി നല്‍കിയതെന്നു പറയുന്നു. ഈ സമയം പിതാവ് ഡേവിഡ് മന്തേര പള്ളിയിലായിരുന്നു. അതിനിടെ സീതാംഗോളിയില്‍ പോകുന്നുവെന്ന് പറഞ്ഞ് സന്തോഷ് മന്തേര വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ഫോണില്‍ വിളിച്ചപ്പോള്‍ റിങ് ചെയ്‌തെങ്കിലും അറ്റന്‍ഡ് ചെയ്തില്ല. ഭാര്യയും ഫോണില്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. രാത്രി വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കേരളത്തിന്റെ കരുതല്‍: കാസര്‍കോട് ഒറ്റപ്പെട്ട നിലയില്‍ കണ്ട അസം സ്വദേശിനിയെ പാര്‍പ്പിടവും പരിചരണവും നല്‍കി ബന്ധുക്കളെ എത്തിച്ച് അവര്‍ക്ക് കൈമാറി; സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് അഭിനന്ദനം
ഉപ്പള ,ബേക്കൂറില്‍ പ്രതിശ്രുതവരനെ കുത്തിക്കൊല്ലാന്‍ ശ്രമം; യുവാവിനെതിരെ വധശ്രമത്തിനു കേസ്, കാരണം വിവാഹത്തോട് അനുബന്ധിച്ച് കെട്ടിയ ഫ്‌ളക്‌സ് നശിപ്പിച്ചത് ചോദ്യം ചെയ്ത വിരോധം

You cannot copy content of this page