അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ മലയാളി വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു. കൈപ്പുഴ കാവില്‍ സണ്ണിയുടെ മകന്‍ ജാക്‌സന്‍ (17) ആണ് മരിച്ചത്. ജാക്‌സന്റെ അമ്മ റാണി യുഎസില്‍ നഴ്‌സാണ്. വെള്ളിയാഴ്ച വൈകീട്ട് സണ്ണി കൈപ്പുഴയിലെ സഹോദരിയെ വിളിച്ചാണ് മരണ വിവരം അറിയിച്ചത്. 1992 ലാണ് സണ്ണിയും കുടുംബവും യുഎസിലേക്ക് കുടിയേറിയത്. 2019ലാണ് അവസാനമായി നാട്ടില്‍ വന്നത്. സംസ്‌കാരം യുഎസില്‍ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. ജാക്സന്റെ സഹോദരങ്ങള്‍: ജ്യോതി, ജോഷ്യ, ജാസ്മിന്‍.

കാര്‍ കത്തി, സീറ്റിലിരുന്നയാള്‍ വെന്തുമരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല

ആലപ്പുഴ: എടത്വ തായങ്കരി ബോട്ട് ജെട്ടിക്ക് സമീപം യുവാവിന്റെ മൃതദേഹം കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാറിനകത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ജയിംസ് കുട്ടിയുടേതാണ് കാറെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ്. എടത്വ പഞ്ചായത്തില്‍ തായങ്കരി ജെട്ടി റോഡിലാണ് സംഭവം. കാറിന്റെ സീറ്റിലാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങളുള്ളത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ കാര്‍ കത്തുന്നത് പ്രദേശവാസിയാണ് ആദ്യം കണ്ടത്. നായ്ക്കള്‍ നിര്‍ത്താതെ കുരയ്ക്കുന്നതു കണ്ടാണ് പുറത്തിറങ്ങി നോക്കിയത്. തീ ആളിപ്പടരുന്നതു കണ്ട് മറുകരയുള്ള സുഹൃത്തിനെ വിളിച്ച് വിവരം …

വിദേശ രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്നത് 2612 മത്സ്യതൊഴിലാളികൾ

ന്യൂഡൽഹി: സമുദ്രാതിർത്തി ലംഘിച്ചതടമുള്ള കുറ്റങ്ങൾ ചുമത്തി കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ 2612 ഇന്ത്യൻ മത്സ്യതൊഴിലാളികൾ വിവിധ രാജ്യങ്ങളിൽ ജയിലിലായെന്ന് വിദേശകാര്യ വകുപ്പ്. പാക്കിസ്താനിലാണ് ഏറ്റവും കൂടുതൽ മത്സ്യതൊഴിലാളികൾ തടവിലുള്ളത്. 1060 പേർ പാക്കിസ്താനിലെ ജയിലുകളിലുണ്ട്. ശ്രീലങ്കയിലും സൗദി അറേബ്യയിലും അഞ്ഞൂറിൽപരം പേർ വീതം തടവിലുണ്ട്. ജയിലിലുള്ളവരുടെ മോചനത്തിന് സർക്കാർ ശ്രമം നടത്തുന്നുണ്ടെന്നും ഇതുവരെ 588 പേർ മോചിതർ ആയിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ മന്ത്രി വ്യക്തമാക്കി. അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് ലോക്സഭയിൽ നൽകിയ മറുപടിയിലാണ് …

അവാര്‍ഡില്‍ തിളങ്ങി കാസര്‍കോടിന്റെ ‘മജിസ്‌ട്രേറ്റ്, മികച്ച സ്വഭാവ നടനായി പി.പി കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍

കാസര്‍കോട്: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും സ്വന്തമാക്കി പടന്നയിലെ പി.പി കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍. ‘ന്നാ താന്‍ കേസ് കൊട് ‘ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് നേടിയാണ് പൊതുപ്രവര്‍ത്തകനും പടന്ന ഗ്രാമ പഞ്ചായത്ത് അംഗവും കൂടിയായ മാസ്റ്റര്‍ കാസര്‍കോടിന് വീണ്ടും അഭിമാനമായത്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ കുഞ്ചാക്കോ ബോബനെ നായകനാക്കിസംവിധാനം ചെയ്ത ചിത്രമാണ് ‘…ന്നാ താന്‍ കേസ് കൊട്..’ ഇതില്‍ ഹോസ്ദുര്‍ഗ്ഗ് കോടതിയിലെ മജിസ്‌ട്രേറ്റായാണ് ശ്രദ്ധനേടിയത്. തെരുവുകളിലും ക്ലബുകളിലും മാത്രം നാടകം കളിച്ച് പരിചയമുള്ള …

നടന്‍ മമ്മുട്ടി, നടി വിന്‍സി അലോഷ്യസ്, മഹേഷ് നാരായണന്‍ സംവിധായകന്‍, സംസ്ഥാന ചലച്ചിത അവര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: അന്‍പത്തി മൂന്നാമത് കേരള സംസ്ഥാന ചലച്ചിത പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി മമ്മൂട്ടി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന മികവില്‍ പുറത്തിറങ്ങിയ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം. ഇത് എട്ടാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം മമ്മൂട്ടിയെ തേടിയെത്തുന്നത്. നന്‍പകല്‍ നേരത്ത് മയക്കം ചിത്രത്തില്‍ ജെയിംസായും സുന്ദരമായും പകര്‍ന്നാടിയ മമ്മൂട്ടി പുരസ്‌കാരം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. മമ്മൂട്ടിക്ക് അവസാന നിമിഷം വെല്ലുവിളിയായി ‘ന്നാ താന്‍ കേസ് കൊട്’ …

കെ.എസ്.ഇ.ബി ജീവനക്കാരന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

മുള്ളേരിയ: കെ.എസ്.ഇ.ബി ജീവനക്കാരന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. മുള്ളേരിയ കൊട്ടംകുഴിയിലെ രതീഷ് എന്ന ബൈജു(41)വാണ് മരിച്ചത്. പരേതനായ കുഞ്ഞിക്കോരന്റെയും കാര്‍ത്യായനിയുടെയും മകനാണ്. വെളളിയാഴ്ച പുലര്‍ച്ചെയാണ് രതീഷ് വീട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ മുള്ളേരിയയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മുള്ളേരിയ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസില്‍ ജീവനക്കാരനായ രതീഷ് ശബരിമല ദര്‍ശനത്തിനായി മാല ധരിച്ചിരുന്നു. ഭാര്യ: സിജി എന്ന ശ്രീജ. മക്കള്‍: കാര്‍ത്തിക്, വൈഷ്ണവ്. സഹോദരി: രാധിക. മുള്ളേരിയ: കെ.എസ്.ഇ.ബി ജീവനക്കാരന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. മുള്ളേരിയ കൊട്ടംകുഴിയിലെ …

സ്വന്തമായി നിര്‍മിച്ച ചാന്ദ്രയാന്‍ മാതൃക വിക്ഷേപിച്ച്കുട്ടികള്‍

പരവനടുക്കം: ചാന്ദ്രദിനത്തിന്റെ ഭാഗമായി ചാന്ദ്രയാന്‍ മാതൃക സ്വന്തമായി നിര്‍മ്മിച്ച് വിദ്യാര്‍ഥികള്‍. ജി എല്‍ പി എസ് ചെമ്മനാട് ഈസ്റ്റിലെ കുട്ടികളാണ് നിര്‍മിച്ച ചാന്ദ്രയാന്‍ മാതൃക വിക്ഷേപിച്ച് ശ്രദ്ധപിടിച്ചുപറ്റിയത്. ചാന്ദ്രമനുഷ്യന്‍, സൗരയൂഥത്തിന്റെ മാതൃക, ഗ്രഹങ്ങള്‍ പരിചയപ്പെടല്‍, അമാവാസി മുതല്‍ പൂര്‍ണചന്ദ്രന്‍ വരെ, വിവിധങ്ങളായ റോക്കറ്റ് മാതൃകകള്‍ എന്നിവയുടെ പ്രദര്‍ശനവും നടന്നു. ഹെഡ്മാസ്റ്റര്‍ സി കെ വേണു സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് അസ്ലം മിനടുക്കം അധ്യക്ഷത വഹിച്ചു.പി ടി എ വൈസ് പ്രസിഡണ്ട് വിജയന്‍ബങ്ങാട്, ജയരാജന്‍.കെ, …

ജിയോ ബാഗ് കടല്‍ഭിത്തി സ്ഥാപിച്ചിട്ടും ഫലമില്ല; തൃക്കണാട് കടപ്പുറത്തെ താല്‍ക്കാലിക കടല്‍ഭിത്തി കടലെടുത്തു

ബേക്കല്‍: തൃക്കണ്ണാട് കടല്‍ത്തീരത്ത് ക്ഷേത്രമണ്ഡപത്തിന്റെ സുരക്ഷിതത്വത്തിനും കടലേറ്റം തടയുന്നതിനും നിര്‍മിച്ച താല്‍ക്കാലിക കടല്‍ഭിത്തി ജിയോ ബാഗ് ഒരു ഭാഗം തകര്‍ന്നു. 60 മീറ്റര്‍ നീളത്തില്‍ നിര്‍മിച്ച കടല്‍ഭിത്തിയുടെ മുകളില്‍ അട്ടിവെച്ച മണല്‍ചാക്കുകള്‍ കഴിഞ്ഞ ദിവസത്തെ ശക്തമായ തിരയില്‍ കടലില്‍ പതിക്കുകയായിരുന്നു. 1400-ഓളം മണല്‍ചാക്കുകള്‍ അട്ടിവെച്ച് ഇറിഗേഷന്‍ വകുപ്പ് ഒന്നര മാസം മുന്‍പ് നിര്‍മിച്ചതാണ് ഈ ഭിത്തി. മണ്ഡപത്തിനു പടിഞ്ഞാറു ഭാഗം മേല്‍ഭാഗത്തെ 20 മീറ്ററോളം നീളത്തിലുള്ള ജിയോബാഗ് പാളി യാണ് കടലെടുത്തത്. മണല്‍നിറച്ച ഭാഗുകള്‍ പലതും ഇപ്പോള്‍ …

ബൈക്കിലെത്തി പിടിച്ചുപറി നടത്തുന്ന കേസുകള്‍ വര്‍ധിച്ചു, സംഘത്തെ കണ്ടെത്താന്‍ അരലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ബേക്കല്‍ പൊലീസ്

ബേക്കല്‍(കാസര്‍കോട്): പൊലീസിനും ജനങ്ങള്‍ക്കും ഒരുപോലെ തലവേദനയായി ബേക്കല്‍, മേല്‍പറമ്പ് പോലീസ് സ്‌റ്റേഷനുകളുടെ പരിധിയില്‍ ഇരുചക്രവാഹന പിടിച്ചുപറി സംഘം. അനുദിനം കേസുകള്‍ വര്‍ധിച്ചതോടെ സംഘത്തെ പിടിച്ചുകെട്ടാന്‍ അരലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ബേക്കല്‍ പൊലീസ്.അടുത്തിടെ ഒരു ഡസനിലേറെ പിടിച്ചുപറി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സി.സി.ടി.വി ദൃശ്യം ഉള്‍പ്പെടെ ലഭിക്കുന്നുണ്ടെങ്കിലും കവര്‍ച്ച പിടിച്ചുപറി സംഘത്തെ കണ്ടെത്താന്‍ സാധിക്കുന്നില്ല. വ്യക്തമായ സൂചന ഇന്നുവരെ ലഭിക്കാതെ വന്നതോടെയാണ് പ്രതികളെ കുറിച്ച് വിവരം നല്‍കുന്ന പൊതുജനങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബേക്കല്‍ പൊലീസ് രംഗത്ത് വന്നത്. …

ലഹരി സംഘങ്ങള്‍ക്കെതിരെ ആകാശ നിരീക്ഷണവുമായി പൊലീസ്

നീലേശ്വരം: ആകാശക്യാമറയിലൂടെ വിവരം ശേഖരിച്ച്   പൊലീസ്. നീലേശ്വരം, കോട്ടപ്പുറം. തൈക്കടപ്പുറം ഭാഗങ്ങളിലാണ് ഹെലിക്യാം ഉപയോഗിച്ച് നിരീക്ഷണം നടത്തിയത്. കേരള പോലീസ്‌ ഡ്രോണ്‍ ഫോറന്‍സിക്‌ ലാബ്‌ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്‍റര്‍ ആണ്‌ പൊലീസിന്റെ സ്വന്തം ഡ്രോണ്‍ വികസിപ്പിച്ചത്‌.250 ഗ്രാം തൂക്കമുള്ള നാനോ മോഡല്‍ ഡ്രോണ്‍ തെളിമയുള്ള ചിത്രങ്ങളും വീഡിയോകളും നല്‍കും. 120 മീറ്ററില്‍ അധികം ഉയരത്തില്‍ ആകാശ നിരീക്ഷണം നടത്താൻ ഡ്രോണിന് കഴിയും. കാസര്‍കോട്‌ ജില്ലാ പോലീസ്‌ മേധാവി ഡോക്ടര്‍ വൈഭവ്‌ സക്‌സേന ഐപിഎസിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷന്‍ ക്ലീന്‍ …