മദ്രസയില്‍ പോകുന്ന വിദ്യാര്‍ഥിക്ക് നേരെ ഉടുമുണ്ടഴിച്ച് നഗ്നതാ പ്രദര്‍ശനം; പ്രതിയായ അബ്ദുള്ളയ്ക്ക് ഒരുവര്‍ഷം തടവും ഇരുപതിനായിരം രൂപ പിഴയും

കാസര്‍കോട്: മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിക്ക് നേരെ ഉടുമുണ്ടഴിച്ച് നഗ്നത പ്രദര്‍ശനം നടത്തിയ പ്രതിയെ ഒരുവര്‍ഷം തടവിനും പിഴയടക്കാനും ശിക്ഷിച്ചു. പള്ളിക്കര ഇല്ല്യാസ് നഗര്‍ സ്വദേശി അബ്ദുള്ള (54)യെയാണ് ഒരു വര്‍ഷം തടവിനും 20,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം അധിക തടവ് അനുഭവിക്കണം. കേസില്‍ പോക്‌സോ ആക്ട് പ്രകാരം ഹോസദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് സി. സുരേഷ്‌കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. 2022 മാര്‍ച്ച് 27 നാണ് കേസിനാസ്പദമായ സംഭവം. രാവിലെ 6.30 മണിക്ക് പള്ളിക്കരയിലെ മദ്രസയില്‍ പോവുകയായിരുന്ന 11 വയസ്സുള്ള ആണ്‍ കുട്ടിക്ക് നേരെയാണ് അതിക്രമമുണ്ടായത്. പ്രതി ഉടുമുണ്ടഴിച്ച് ലൈംഗികാവയവം കാണിച്ച് ലൈംഗികാക്രമണം നടത്തിയതായാണ് കേസ്. ബേക്കല്‍
പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത് സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ ജയരാജന്‍ ആണ്. പ്രോസിക്യൂഷന് വേണ്ടി ഹോസൂര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.ഗംഗാധരന്‍ ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page