പിടികിട്ടാപ്പുള്ളികളടക്കം 8 വാറണ്ട് പ്രതികളെ പിടികൂടി നീലേശ്വരം പൊലീസ്

കാസര്‍കോട്: പിടികിട്ടാപ്പുള്ളികളടക്കമുള്ള 8 വാറണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത് നീലേശ്വരം പൊലീസ്.
ഇലക്ഷന്‍ സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തില്‍ നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെവി ഉമേശന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ അശോക് കുമാര്‍, സിജെ ബെന്നി എന്നിവരടങ്ങിയ സംഘം നിരവധി കേസുകളില്‍ പ്രതികളായ എട്ടോളം വാറണ്ട് പ്രതികളെ പിടികൂടി. ഇലക്ഷന്‍ ഡ്രൈവിന്റെ ഭാഗമായി മൂന്നു പിടികിട്ടാപ്പുള്ളികളെയും 15 ഓളം വാറണ്ട് പ്രതികളെയും നേരത്തേ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് ഇന്‍സ്‌പെക്ടര്‍ കെവി ഉമേശന്‍ അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page