നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ നിന്നു പട്ടാപ്പകല്‍ പണം കവര്‍ന്ന വിരുതന്‍ അറസ്റ്റില്‍

കാസര്‍കോട്: കടയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ നിന്നു 26000 രൂപ മോഷ്ടിച്ച വിരുതന്‍ അറസ്റ്റില്‍. ചെങ്കള സന്തോഷ് നഗര്‍ സ്വദേശിയും നെല്ലിക്കട്ട ശക്തി നഗറില്‍ താമസക്കാരനുമായ ബി കെ മോയ്തീന്‍ നിസാഫി (38)നെയാണ് ആദൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്റ് ചെയ്തു. ഞായറാഴ്ച പട്ടാപ്പകലാണ് കേസിനാസ്പദമായ മോഷണം നടന്നത്. ബോവിക്കാനം, അമ്മങ്കോട്, ഗോളിയടുക്കം സ്വദേശി പുരുഷോത്തമന്റെ സ്‌കൂട്ടറില്‍ നിന്നാണ് പണം മോഷണം പോയത്. ചെര്‍ക്കള- ജാല്‍സൂര്‍ റോഡിലെ എട്ടാംമൈലിലുള്ള സ്വന്തം സ്ഥാപനത്തിന്റെ മുന്നിലാണ് പുരുഷോത്തമന്‍ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ടിരുന്നത്. ബൈക്കിലെത്തിയ സംഘമാണ് മോഷണത്തിനു പിന്നിലെന്നു തുടക്കത്തില്‍ തന്നെ സംശയം ഉയര്‍ന്നിരുന്നു. സ്ഥലത്തെ സി സി ടി വി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മോഷ്ടാവിനെ മണിക്കൂറുകള്‍ക്ക് ഉള്ളില്‍ അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page