ലീഗ് നേതാക്കൾ പ്രതികളായ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; ഖമറുദ്ദീനും പൂക്കോയ തങ്ങൾക്കുമെതിരെ 16 കേസുകൾ കൂടി, ലക്ഷങ്ങൾ തട്ടിയതായാണ് പരാതി

കാസര്‍കോട്: മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം മുന്‍ എംഎല്‍എ യുമായിരുന്ന എം.സി ഖമറുദ്ദീനും മുന്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗമായിരുന്ന പികെ പൂക്കോയ തങ്ങള്‍ക്കുമെതിരെ 16 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. 6 കേസുകള്‍ ചന്തേര പൊലീസും അഞ്ചെണ്ണം കണ്ണൂര്‍ പൊലീസും അഞ്ചു കേസുകള്‍ ക്രൈംബ്രാഞ്ച് നേരിട്ടുമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ കാസര്‍കോട്ടെ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 184 ആയി. നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 25 എണ്ണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണം പൂര്‍ത്തിയായ 50 വോളം കേസുകളുടെ കുറ്റപത്രം ക്രൈം ബ്രാഞ്ച് മേധാവിയുടെ അന്തിമാനുമതിക്കായി കാത്തിരിക്കുകയാണ്. ഇതിനിടയിലാണ് 16 കേസുകള്‍ ഖമറുദ്ദീന്‍ അടക്കമുള്ളവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. കാസര്‍കോട്ട് ലീഗിനു അകത്തും പുറത്തും കോളിളക്കം സൃഷ്ടിച്ച ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പിയുടെ കീഴില്‍ രണ്ടു യൂണിറ്റുകളാണ് അന്വേഷിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page